അച്ഛൻ രണ്ടാമതും വിവാഹം കഴിച്ചത് എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ! ഞാനാണ് ആ തീരുമാനം എടുത്തത് ! എന്റെ അച്ഛനെ എനിക്കറിയാം ! മീനാക്ഷി പറയുന്നു !

ഇന്ന് ആരാധകർ ഏറെ ഉള്ള താരമാണ് താരപുത്രികൂടിയായ മീനാക്ഷി, ‘അമ്മ മഞ്ജുവിന്റെ വിരലിൽ തൂങ്ങി പല താര വിവാഹങ്ങളിലും എത്തിയിരുന്ന കുട്ടി മീനാക്ഷിയെ ഇപ്പോഴും മലയാളികൾ മറന്നിട്ടില്ല. മീനൂട്ടി എന്നാണ് മീനാക്ഷിയയെ ഏവരും വിളിക്കുന്നത്, താര പുത്രീയുടെ വിശേഷങ്ങൾ അറിയാൻ എന്നും ഏവർക്കും വലിയ താല്പര്യമാണ്. അച്ഛനും അമ്മയും വേർപിരിഞ്ഞപ്പോൾ ഏവരെയും ഞെട്ടിച്ചുകൊണ്ട് മകൾ മീനാക്ഷി നിന്നത് അച്ഛനോടൊപ്പമാണ്. മകളുടെ തീരുമാനത്തെ ചോദ്യം ചെയ്യാതെ അവളുടെ ആവിശ്യത്തെ അംഗീകരിക്കുകയായിരുന്നു മഞ്ജു. ശേഷം മീനാക്ഷി തന്നെയാണ് അച്ഛന്റെ രണ്ടാം വിവാഹത്തിന് മുന്നിൽ നിന്നത്.

അത് പലപ്പോഴും ദിലീപ് വ്യക്തമാക്കിയിരുന്നു, മകളുടെ തീരുമാനം ആയിരുന്നു തന്റെ ജീവിതത്തിലെ രണ്ടാം വിവാഹമെന്ന്. ദിലീപിന്റെ ആ വാക്കുകൾ ഇങ്ങനെ, സാധാരണ വീടുകളില്‍ മാതാപിതാക്കളാണ് മക്കളുടെ വിവാഹക്കാര്യം ആലോചിക്കുന്നത്. എന്നാല്‍ എന്റെ കാര്യത്തില്‍ ആ തീരുമാനം എടുക്കേണ്ടത് മകള്‍ മീനാക്ഷിയാണ്. മീനൂട്ടിയുടെ മുന്‍പില്‍ ഞാന്‍ ഒരു കൊച്ചുകുട്ടിയാണെന്നാണ്’. അച്ഛന്റെ വിവാഹക്കാര്യത്തില്‍ മീനൂട്ടിയ്ക്ക് നൂറ് ശതമാനം സമ്മതമായതോടെ അധികം വൈകാതെ ദിലീപിന്റെ കുടുംബവും കാവ്യയുടെ കുടുംബവും ചേര്‍ന്ന് ആലോചനയുമായി മുന്നോട്ട് പോവുകയായിരുന്നു.

ദിലീപിന്റെ വിവാഹ വേദിയിൽ അന്ന് മാധ്യമങ്ങളോട് മീനാക്ഷിയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു, അച്ഛനോട് ഇക്കാര്യം പറയുന്നത് ഞാനാണ്. ഈ തീരുമാനം എടുപ്പിച്ചതും ഞാനാണ്, ഞങ്ങൾ ഇനി സന്തോഷത്തോടെ ജീവിക്കും എന്നുമാണ് അന്ന് മീനാക്ഷി പറഞ്ഞത്. കഴിഞ്ഞ ദിവസം ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും ആറാമത് വിവാഹ വാർഷികം. കാവ്യയുമായി വളരെ നല്ല അടുപ്പവും സ്നേഹവുമാണ് മീനാക്ഷിക്ക്, അവിടെയും ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള ജീവിതമാണ് താരകുടുംബത്തിൽ സംഭവിച്ചത്. സ്വന്തം അമ്മയും മകളും പോലെയാണ് കാവ്യയും മീനാക്ഷിയും, ഇതേ സമയം സ്വന്തം ‘അമ്മ മഞ്ജുവുമായി യാതൊരു ബന്ധവും ഇല്ലാത്ത പോലെയാണ് ഇപ്പോൾ മീനാക്ഷിക്ക്, അമ്മ മകളെ കുറിച്ചോ മകൾ അമ്മയെ കുറിച്ചോ ഒന്നും സംസാരിക്കാറില്ല, ഇപ്പോൾ മീനാക്ഷിയുടെ ലോകം അനിയത്തി മഹാലക്ഷ്മിയാണ്.

അതുപോലെ തന്നെ നമ്മൾ എടുത്ത് പറയേണ്ട ഒരു കാര്യമാണ് ദിലീപിന് മീനാക്ഷി നൽകുന്ന പിന്തുണ. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും മീനാക്ഷി തന്റെ അച്ഛനെ ചേർത്ത് പിടിക്കാറുണ്ട്, അടുത്തിടെ അദ്ദേഹത്തിനെതിരെ മോശം കമന്റ് ഇട്ട ആൾക്ക് മീനാക്ഷി മറുപടി നൽകിയതും ഏറെ ശ്രദ്ധ നേടിയിരുന്നു. “എന്റെ അച്ഛനെ എനിക്ക് അറിയാം എന്നെ നീ പഠിപ്പിക്കേണ്ട” എന്നു തുടങ്ങിയ നിരവധി കമന്റുകൾ ആണ് മീനാക്ഷി പങ്കിട്ടത്. ദിലീപും പലപ്പോഴും പറഞ്ഞിരുന്നു മീനാക്ഷി ആണ് തന്റെ ഭാഗ്യവും ഐശ്വര്യവും എന്ന്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *