ഇന്നും ഒരു വേദനയോടെ അല്ലാതെ അതെനിക്ക് ഓർക്കാൻ കഴിയില്ല ! സുരേഷ് ഗോപിയിൽ നിന്നും ഞാനത് ഒട്ടും പ്രതീക്ഷിച്ചില്ല ! ബാലചന്ദ്ര മേനോൻ പറയുന്നു !

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട രണ്ടു താരങ്ങളാണ് ബാലചന്ദ്രമേനോനും സുരേഷ് ഗോപിയും.  മലയാള സിനിമയ്ക്ക് മികച്ച നായികമാരെ സംഭാവന ചെയ്ത അതുല്യ പ്രതിഭയാണ് ബാലചന്ദ്രമേനോൻ. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം മലയാള സിനിമക്ക് നൽകിയിട്ടുള്ള സംഭാവനകൾ ചെറുതല്ല. എന്നാൽ ഒരിക്കൽ ഇവർ ഒരുമിച്ച് ഒരു ദേശിയ അവാർഡ് സ്വന്തമാക്കിയിരുന്നു. എന്നാല്‍, അവാര്‍ഡ് ദാന വേളയില്‍ തനിക്കുണ്ടായ വിഷമത്തെ കുറിച്ച് ബാലചന്ദ്ര മേനോന്‍ പലവട്ടം തുറന്നുപറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ആ വാക്കുകൾ അന്ന് വളരെ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഇന്നും അദ്ദേഹം അതെ കാര്യം തന്നെ ആവർത്തിച്ചു പറയുന്നു.

ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്ന്… 1997 ല്‍ ഏറ്റവും നല്ല നടനുള്ള ദേശിയ പുരസ്‌കാരം ഞാനും സുരേഷ് ഗോപിയും പങ്കിട്ട് എടുക്കുകയായിരുന്നു. ഇരുവരും ആ വർഷത്തെ മികച്ച നടന്മാരാണ്. സമാന്തരങ്ങള്‍ എന്ന ചിത്രത്തിന് വേണ്ടി ഞാനും കളിയാട്ടം എന്ന ചിത്രത്തിന് വേണ്ടി എന്റെ സുഹൃത്ത് സുരേഷ് ഗോപിയുമാണ് പങ്കിട്ടത്. ഇങ്ങനെ വരുമ്പോള്‍ ആര് ആദ്യം രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം വാങ്ങണം എന്നൊരു സംശയം ന്യായമായും ഉണ്ടാവും. അതിനായി സര്‍ക്കാര്‍ രണ്ടു പരിഗണനകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒന്ന് ‘സീനിയോറിറ്റി’ അല്ലെങ്കില്‍, അക്ഷരമാലാ ക്രമത്തില്‍ ആരുടെ പേരാണ് ആദ്യം വരിക. രണ്ടായാലും അര്‍ഹത എനിക്ക് തന്നെ.

എന്നാൽ ആ അവാർഡ്ധാന ചടങ്ങിന്റെ തലേദിവസം ഇതിന്റ റിഹേഴ്‌സൽ നടന്നപ്പോൾ മികച്ച നടന്റെ പേര് സംഘാടകൻ ആദ്യം വിളിച്ചത് സുരേഷിനെ ആയിരുന്നു. എനിക്ക് പെട്ടന്ന് വിഷമം തോന്നി. പക്ഷെ അവകാശങ്ങള്‍ക്കു വേണ്ടി ഞാന്‍ ശബ്ദമുയര്‍ത്തണമെന്നും പരസ്യമായി പൊരുതണം എന്നും ഉപദേശം തരാന്‍ പതിവുപോലെ അന്നും ‘കുറേപ്പേര്‍’ ഉണ്ടായിരുന്നു. പക്ഷെ ഞാൻ ഒരു നിമിഷം ചിന്തിച്ചു, സുരേഷിന്റെ പേര് ആദ്യം വിളിക്കുമ്പോൾ ഞാൻ ചെന്ന് അധികൃതരുടെ ചെവിയില്‍ കുശുകുശുത്താല്‍, ആ ‘കുശുകുശുപ്പിന്റെ; ‘ ഉള്ളടക്കം അറിഞ്ഞാല്‍ അടുത്ത ദിവസത്തെ പത്രത്തില്‍ വരുന്ന വൃത്തികെട്ട വാര്‍ത്ത ആ മനോഹരമായ മുഹൂര്‍ത്തത്തിന്റെ ശോഭ കെടുത്തും.

അത് നമ്മുടെ നാടിന് ഒന്നാകെ ഒരു ചീത്തപ്പേര് ഉണ്ടാക്കും എന്ന് അറിയാവുന്നത് കൊണ്ടുതന്നെ എത്രയൊക്കെ വിഷമം ഉണ്ടായിട്ടും ഞാന്‍’ ട്രേഡ് യൂണിയനിസം’ കളിക്കാതിരുന്നത്. സുരേഷ് ഗോപി തന്നെ ആദ്യം അവാര്‍ഡു വാങ്ങുകയും ചെയ്തു. ഞാന്‍ പിന്നീട് സുരേഷിനെ ഫോണില്‍ വിളിച്ചു രണ്ടു പേര്‍ ബഹുമതി പങ്കിടുമ്പോള്‍ ഉള്ള നിബന്ധനകള്‍ സൂചിപ്പിക്കുകയും ചെയ്തു. അവിടം കൊണ്ടും തീര്‍ന്നില്ല. കേന്ദ്രത്തില്‍ ഏറ്റവും നല്ല നടനായ ഞാന്‍ കേരളത്തില്‍ വന്നപ്പോള്‍ നല്ല നടനല്ലാതായി. ആ ആഴ്ച പുറത്തിറങ്ങിയ ഇന്ത്യ ടുഡേ ‘ഇന്ത്യയിലെ നല്ല നടന്‍’ എന്ന കവര്‍ ചിത്രം പുറത്തിറക്കിയത് ഞാന്‍ ഇല്ലാതെയാണ്. കാരണം ഇന്നും അജ്ഞാതം. ആധുനിക പത്രപ്രവര്‍ത്തനാമാണമെന്നു ഞാന്‍ സമാധാനിച്ചു

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *