56സെന്റ് സ്ഥലം പണയപ്പെടുത്തിയാണ് സിനിമ എടുത്തത് ! . ഇത് വർക്ക് ആയില്ലെങ്കിൽ ഇതുതന്നെയാവും അവസാനവുമെന്ന് ഞാനെൻറെ മാതാപിതാക്കളോട് പറഞ്ഞു ! ഉണ്ണി പറയുന്നു !

ഇന്ന് മലയാളത്തിലെ യുവ താരനിരയിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയിട്ടുള്ള നടനാണ് ഉണ്ണി മുകുന്ദൻ, ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു നിർമ്മാതാവ് കൂടിയാണ്. ഉണ്ണി ആദ്യമായി നിർമ്മിച്ച സിനിമ മേപ്പടിയാൻ  എന്നാ സിനിമയാണ്. ഇത്തവണത്തെ  ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ഉണ്ണി മുകുന്ദൻ നിർമ്മിച്ച മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ വിഷ്ണു മോഹനാണ് ലഭിച്ചത്. അതിന്റെ സന്തോഷവും ഒപ്പം ആ സിനിമ നിർമ്മിക്കാൻ താൻ അനുഭവിച്ച കഷ്ടപാടുകളൂം പറഞ്ഞുകൊണ്ട് ഉണ്ണി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ,

എന്റെ സിനിമ സ്വീകരിച്ച എല്ലാ പ്രേക്ഷകർക്കും നന്ദി, മേപ്പടിയാൻ  എന്ന സിനിമ ഒരിക്കലും എളുപ്പമായിരുന്നില്ല, എന്നെ ഒരു നടൻ എന്ന നിലയിൽ വെല്ലുവിളിച്ച ഈ ചിത്രം നടന്നിരുന്നില്ലെങ്കിൽ അത് 800 ന് മുകളിൽ വരുന്ന, ഞാൻ അതുവരെ വായിച്ച തിരക്കഥകളിൽ ഒന്ന് മാത്രമായി ചുരുങ്ങുമായിരുന്നു. മേപ്പടിയാൻ നിർമ്മിച്ച ഞങ്ങളുടെ നിർമ്മാണ കമ്പനി വിജയകരമായ ഒന്നായിരുന്നു. പക്ഷേ വ്യക്തിപരമായ കാരണങ്ങളാൽ ഞങ്ങൾക്ക് തുടക്കത്തിൽ പിന്മാറേണ്ടിവന്നു. അടുത്ത ഒരു വർഷത്തേക്ക് ഞങ്ങളെ പ്രോജക്റ്റ് ആരംഭിക്കുന്നതിൽ നിന്ന് തടഞ്ഞ ഒരു മാന്യൻറെ വരവായിരുന്നു പിന്നീട്.

പിന്നീട് ആ സിനിമ ചെയ്യാൻ വന്ന നിർമ്മാതാവും അതിൽ നിന്ന് പിന്മാറി. ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും അസ്തമിപ്പിച്ച് സംവിധായകൻ വിഷ്ണു ബോധംകെട്ട് വീണു. ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ മഹാമാരിക്കിടയിലും സ്വന്തം പ്രൊഡക്ഷൻ കമ്പനി ആരംഭിക്കാൻ ഞാൻ തീരുമാനിച്ചത് ആ നിമിഷത്തിലായിരുന്നു. പക്ഷെ ഫണ്ട് എങ്ങനെ ഉണ്ടക്കണം എന്നൊരു അറിവും ഉണ്ടായിരുന്നില്ല.

അങ്ങനെ ഒടുവിൽ എന്റെ വീട് ഈടായി നൽകി ലഭിച്ച പണം കൊണ്ട് ഞങ്ങൾ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. ഇത് വർക്ക് ആയില്ലെങ്കിൽ ഇതുതന്നെയാവും അവസാനവുമെന്ന് ഞാനെൻറെ മാതാപിതാക്കളോട് പറഞ്ഞു. അവർ എനിക്കൊപ്പം നിന്നു. എനിക്കുവേണ്ട ബലവും ധൈര്യവും തന്നു. ഒരു സാറ്റലൈറ്റ് ചാനലുമായി പ്രീ റിലീസ് ബിസിനസ് ഡീലും നടന്നു. എല്ലാം പ്രതീക്ഷ നൽകുന്നതായിരുന്നു. ചിത്രം വർക്ക് ആവുമെന്ന് എനിക്ക് ഉറപ്പായിരുന്നു. റിലീസിന് ഒരാഴ്ച മുൻപാണ് ഇഡിയുടെ റെയ്ഡ് നടക്കുന്നത്. അതോടെ സാറ്റലൈറ്റ് ചാനൽ പിന്മാറി.

ശേഷം ഒരുപാട് പ്രതിസന്ധികളെ  തരണം ചെയ്ത് സിനിമ ഞാൻ തിയറ്ററിൽ തന്നെ എത്തിച്ചു, അവിടെ നിന്നും എന്റെ പ്രേക്ഷകർ അത് സ്വീകരിച്ചു,  ജയകൃഷ്ണൻ 52 സെൻറ് സ്ഥലമാണ് പണയം വച്ചതെങ്കിൽ സിനിമയ്ക്കുവേണ്ടി ഞാൻ 56 സെൻറ് ആണ് വച്ചത്. 18 വർഷം മുൻപ് 1700 കിലോമീറ്റർ യാത്ര ചെയ്ത് അഹമ്മദാബാദിൽ നിന്ന് തൃശൂരിലേക്ക് എത്തുമ്പോൾ എന്തൊക്കെയാണ് തന്നെ കാത്തിരിക്കുന്നതെന്ന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ഹൃദയം പറയുന്നതനുസരിച്ച് ,മുന്നോട്ട് പോകുകയായിരുന്നു എന്നും ഉണ്ണി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *