ഇനി വെറുതെ അഭിനയിക്കാം എന്ന് പറഞ്ഞാലും മഞ്ജു എന്റെ സിനിമയിൽ വേണ്ട എന്ന് പറഞ്ഞത് ഞാനാണ് ! സുരഭി അത്

രണ്ടാം തിരിച്ചുവരവിൽ മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച അഭിനേത്രി ആയിരുന്നു മഞ്ജു വാര്യർ. ശേഷം ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയും അലങ്കരിച്ച് നൽകി എങ്കിലും താരത്തിന്റെ തിരിച്ചുവരവിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ വിജയം കണ്ടിരുന്നുള്ളൂ. അടുത്തിടെ ഇറങ്ങിയ മിക്ക ചിത്രങ്ങളും വലിയ പരാജയവും ഒപ്പം ട്രോളുകളൂം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഇപ്പോഴിതാ നിർമ്മാതാവും തിരക്കഥാകൃത്തുമായ മനോജ്‌ രാംസിങ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നു.

നിരവധി പ്രശംസകളും പുരസ്കരങ്ങളും നേടിയ ചിത്രമായിരുന്നു മിന്നാമിനുങ്ങ്. ഒരു സാധാരണക്കാരന്റെ ജീവിതം പകർന്ന് കാണിച്ച ചിത്രത്തിന് ദേശീയ അവാർഡ് വരെ ലഭിച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിൽ മഞ്ജു വാര്യർക്ക് പകരം സുരഭി ലക്ഷ്മി വരാൻ ഇടയായ സാഹചര്യം തുറന്ന് പറയുകയാണ് ഇതേ ചിത്രത്തിന്റെ നിർമ്മാതാവും തിരക്കഥാകൃത്തുമായ മനോജ്‌ രാംസിങ്. അദ്ദേഹം മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ഈ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരു അവാർ‍‍ഡ് പടം എടുക്കണമെന്ന ആ​ഗ്രഹത്തിന് പിന്നാലെയാണ് മിന്നാമിനുങ്ങ് എന്ന സിനിമ ഉണ്ടായത്. വളരെ കുറഞ്ഞ സമയംകൊണ്ട് വളരെ പെട്ടന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു മിന്നാമിനുങ്ങ്. വെറും 15 ദിവസം കൊണ്ടാണ് സിനിമ ഷൂട്ട് ചെയ്ത് തീർത്തത്. ഒരു സാധാരണ വീട്ടിലെ ഒരു വീട്ടമ്മയുടെ കഥ പറഞ്ഞ ചിത്രത്തിൽ സുരഭിയാണ് പ്രധാന നായികയായി എത്തിയത്. എന്നാൽ ഈ സിനിമയുടെ കഥ പറഞ്ഞപ്പോൾ സംവിധായകൻ തന്നോട് ആദ്യം ഈ കഥാപാത്രം നമുക്ക് മഞ്ജു വാര്യരെകൊണ്ട് ചെയ്യിക്കാമെന്നാണ്. അന്ന് താനാണ് അത് വേണ്ടെന്ന് പറഞ്ഞത്. അപ്പോൾ അയാൾ തമാശയായിട്ട് പറഞ്ഞു ഫ്രീ ആയിട്ട് വന്ന് അവർ അഭിനയിച്ചാലോ എന്ന് അപ്പോഴും ഞാൻ പറഞ്ഞു അത് വേണ്ട എന്ന്..

ഇനി ഇപ്പോൾ അവർ ഫ്രീ ആയിട്ട് അഭിനയിക്കാമെന്ന് പറഞ്ഞാലും അത് വേണ്ട എന്ന് ഞാനാണ് പറഞ്ഞത്. അതിനു ഒരു പ്രധാന കാരണം, ന്ന് അവരെ കൊണ്ടുവരാനുള്ള പണം ഇല്ല. വളരെ ചെറിയ ബജറ്റിൽ നിർമ്മിക്കുന്ന ചിത്രമായിരുന്നു മിന്നാമിനുങ്ങ്. രണ്ടാമതായി മഞ്ജു എന്ന കഥാപാത്രത്തെ എല്ലാവർക്കും അറിയുന്നയാളാണ് അവർ അഭിനയിക്കുന്ന രീതി ഭാവങ്ങൾ നമ്മൾ കണ്ടിട്ടുള്ളതുമാണ്. അത് വേണ്ട പകരം പുതിയൊരാൾ വരട്ടേ എന്ന തീരുമാനത്തിലാണ് ആ കഥാപാത്രം സുരഭിയെകൊണ്ട് ചെയ്യിപ്പിച്ചത്. അത് വിജയമായി മാറുകയും ചെയ്തു. ആ കഥ എഴുതിയപ്പോൾ എന്ത് ഫീലാണോ മനസ്സിൽ തോന്നിയത്. അത് സുരഭി അഭിനയിച്ചപ്പോഴും അതേ ഫീൽ തനിക്ക് കിട്ടിയെന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *