തങ്ങളുടെ പൊന്നോമനയെ വരവേറ്റ് മിയയും അശ്വിനും ! ആശംസകമുളയി ആരാധകരും !!
മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാളാണ് നടി മിയ ജോർജ്, നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച അഭിയത്രി അടുത്തിടെയാണ് വിവാഹിതയായത്, വ്യവസായി ആയ അശ്വിനാണ് മിയയുടെ ഭർത്താവ്, ഇവരുടെ വിവാഹ വിശേഷങ്ങൾ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു, വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് മിയ, കുടുംബ ജീവിതത്തിൽ വളരെ സന്തോഷവതിയായി പോകുന്ന മിയ തന്റെ സന്തോഷ വാർത്തകൾ സോഷ്യൽ മീഡിയിൽ ആരധകർക്കായി പങ്കുവെക്കാറുണ്ട്..
സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത ആളാണ് മിയ, വിവാഹ ശേഷം നല്ലൊരു കുടുംബിനിയായി മാറുകയായിരുന്നു. ഇതിനു മുമ്പും മിയയുടെ വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നടനും അവതാരകനും, ഇപ്പോൾ ബ്‌ളോഗറുമായ ഗോവിന്ദ് പദ്മ സൂര്യ എന്ന ജിപി, അടുത്തിടെ ജിപി യുടെ വിഡിയോയിൽ മിയയും കുടുംബവും ആയിരുന്നു അതിഥികൾ, മിയക്ക് ഒരു സർപ്രൈസ് ആയിരുന്നു മിയയുടെ വീട്ടിലേക്കുള്ള ജിപിയുടെ വരവ്.
അതിൽ മിയയുടെ വീടും കുടുംബവും അവിടുത്തെ വിശേഷങ്ങളും ജിപി വിഡിയോയിൽ കാണിച്ചിരുന്നു, എന്നാൽ വീഡിയോ കണ്ട ഏവരും മിയ ഗർഭിണി ആണോ എന്ന സംശയം പറഞ്ഞിരുന്നു, എന്നാൽ നടി ഇതുവരെയും താൻ ഗർഭിണി ആണെന്നുള്ള വിവരം കൊട്ടിഘോഷിച്ചിരുന്നില്ല, ഇപ്പോൾ മിയക്ക് ഒരു ആൺകുഞ്ഞ് പിറന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. കുഞ്ഞിന്റെ പേര് ‘ലുക്കാ ജോസഫ് ഫിലിപ്പ്’ എന്നാണ്. തങ്ങളുടെ കുഞ്ഞിനൊപ്പം മിയയും അശ്വിനും നിൽക്കുന്ന ചിത്രം വൈറലായി മാറിയിരിക്കുകയാണ്.
സിനിമയിമയിൽ നിന്നുമല്ലാതെ കുടുംബം തിരഞ്ഞെടുത്ത വരാനായിരുന്നു മിയയുടേത്. കൊച്ചി സ്വദേശിയാണ് അശ്വിന്‍ ഫിലിപ്പ്. ഇവരുടെ വിവാഹ നിശ്ചയം 2020ലെ ലോക്ക്ഡൌണിനിടെ ജൂണ്‍ മാസത്തിലായിരുന്നു. വിവാഹം സെപ്റ്റംബറിലായിരുന്നു. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണ് മിയയുടേത്. എറണാകുളം ആലംപറമ്ബില്‍ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് അശ്വിന്‍. പാലാ തുരുത്തിപ്പള്ളില്‍ ജോര്‍ജിന്റെയും മിനിയുടെയും മകളാണ് മിയ. കണ്‍സ്ട്രഷന്‍ കമ്ബനി ഉടമയാണ് അശ്വിന്‍. പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസന്‍സ് ആണ് മിയയുടെ ഏറ്റവും ഒടുവില്‍ റിലീസായ സിനിമ.
മുംബൈയിലാണ് മിയ ജനിച്ചു വളർന്നത്. സഹ താരമായി അഭിനയം തുടങ്ങിയ മിയ 2015-ലെ അനാര്‍ക്കലി എന്ന സിനിമയിലെ ഡോ.ഷെറിന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ ശ്രദ്ധേയ നടിയായിമാറിയത്. തുടക്കം ചില പരസ്യ ചിത്രങ്ങളായിരുന്നു, ശേഷം അല്‍ഫോണ്‍സാമ്മ എന്ന ടെലിവിഷന്‍ പരമ്ബരയില്‍ മാതാവിന്റെ വേഷം ചേയ്തു ശ്രദ്ധിക്കപെട്ടതോടെയാണ് മിനി സ്‌ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേക്ക് എത്തിയത്. മലയാളത്തിന് പുറമെ മറ്റു ഭാഷങ്ങളിലും മിയ സജീവമായിരുന്നു.
Leave a Reply