ഞാൻ ചെയ്യാൻ ആ​ഗ്രഹിച്ചതും എനിക്ക് സാധിക്കാത്തതുമായ കാര്യങ്ങളാണ് ഇപ്പോൾ എന്റെ മകൻ ചെയ്യുന്നത് ! മോഹൻലാൽ !

താര രാജാവും, രാജകുമാരനും. മോഹൻലാലും പ്രണവും എന്നും മലയാളികളുടെ ഇഷ്ട താരങ്ങളാണ്, അദ്ദേഹത്തിന്റെ മകൻ എന്നതിലുപരി പ്രണവിന് ഇന്ന് ആരാധകർ ഒരുപാടാണ്. മോഹൻലാലിനും സുചിത്രക്കും അവരുടെ അപ്പുവിനെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണ്. അത്തരത്തിൽ അവർ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സിനിമയുടെ പുറകെയുള്ള ഓട്ടം കാരണം എനിക് എന്റെ മക്കളുടെ ഒപ്പമുള്ള ഒരുപാട് നല്ല നിമിഷങ്ങൾ നഷ്ടമായിട്ടുണ്ട്. അവരോടൊപ്പമുള്ള ജീവിതം ആസ്വദിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല.  മകൾ വിസ്മയക്കും മകൻ പ്രണവിനും അവരുടേതായ ഇഷ്ടങ്ങൾ ഉണ്ട്. അത് അനുസരിച്ചാണ് അവർ മുന്നോട്ട് പോകേണ്ടത്. മകൻ പ്രണവിന് ടീച്ചർ ആകാനാണ് ആഗ്രഹമെന്ന് അയാൾ ഒരിക്കൽ തന്നോട് തുറന്ന് പറഞ്ഞിരുന്നു.

അവൻ ആ മേഖല ഒരുപാട് ഇഷ്ടപെടുന്നു. റ്റുള്ളവർക്ക് അറിയാത്ത കാര്യങ്ങൾ അവരെ പഠിപ്പിക്കാൻ വളരെ ഇഷ്ടമാണ്,  ഇംഗ്ലീഷ് അറിയാത്ത ആളുകള്‍ക്ക്, പഠിക്കണം എന്ന് ആഗ്രഹം ഉള്ളവർക്ക് ഇംഗ്ലീഷ് പഠിപ്പിക്കാനാണ് താല്‍പര്യമെന്നാണ് അവൻ ഒരിക്കൽ തന്നോട് പറഞ്ഞിരുന്നത്. അതൊരു നല്ലൊരു കാര്യമല്ലേ, കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി, ഒപ്പം ബഹുമാനവും ഇഷ്ടവും. അതുപോലെ പ്രണവ് യാത്ര ചെയ്യുമ്പോലെ എനിക്കും ആ​ഗ്രഹമുണ്ടായിരുന്നു. പക്ഷേ അന്നെനിക്ക് അതിന് കഴിഞ്ഞില്ല. ഒരു പക്ഷേ അന്ന് എന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചിരുന്നുവെങ്കിൽ ഞാനും ഇങ്ങനെ പോയേനെ. ഞാൻ ചെയ്യാൻ ആ​ഗ്രഹിച്ചതും എനിക്ക് സാധിക്കാത്തതുമായ കാര്യങ്ങൾ അയാള് ചെയ്യുന്നു. ഒരുപാട് യാത്ര ചെയ്യുന്നു. സ്വതന്ത്രനായി നടക്കുന്നു, അതിന്റെ സന്തോഷമുണ്ട് എനിക്ക്. ഇടയ്ക്ക് സിനിമകൾ ചെയ്യുന്നു.

ഞാൻ എന്റെ ഒരു പ്രായത്തിൽ ഒരുപാട് ആ​ഗ്രഹിച്ച കാര്യമാണ് ഇതൊക്കെ, സ്വപ്നം കണ്ടതാണ്. വേണമെങ്കിൽ ഒരു മുപ്പത് വർഷം കഴിഞ്ഞ് ഞാനൊരു കൈ നോക്കാം എന്നും മോഹൻലാൽ പറയുന്നു. അപ്പുവിന് സിനിമയിൽ അഭിനയിക്കാൻ ഒട്ടും താല്പര്യവും ഇല്ലായിരുന്നു. വളരെ നിർബന്ധിച്ചതിന് ശേഷമാണ് സിനിമയിൽ എത്തിയത്. പക്ഷേ ഇപ്പോൾ മലയാളം പഠിക്കണമെന്നുണ്ട്. ബഷീറിന്റെ പുസ്തകങ്ങൾ വായിക്കുന്നു. ഇപ്പോൾ മലയാളം പഠിച്ചു കഴിഞ്ഞു. പ്രണവ് നല്ല രീതിയിൽ എഴുതുന്ന ആള് കൂടിയാണ്. അതോക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നുണ്ട്. ഒരച്ഛൻ എന്ന നിയലായിൽ ഏത് മേഖലയിൽ ആയാലും മകന്റെ വിജയങ്ങൾ ദൂരെ നിന്ന് കാണാനാണ് ആഗ്രഹം എന്നും അദ്ദേഹം പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *