മരക്കാർ പോലുള്ള സിനിമകളെ വിമർശിച്ചവർ എഡിറ്റിങ് എന്താണെന്ന് അറിയാത്തവർ ! സിനിമയെ കുറിച്ച് അറിയാത്തവര്‍ പോലും വിമർശിക്കുന്നു മോഹൻലാൽ പറയുന്നു !

മലയാള സിനിമയുടെ അഭിമാന താരമാണ് നടൻ മോഹൻലാൽ, ഇപ്പോഴും തന്റെ താര സിംഹാസനം അതേപടി കാത്ത് സൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇപ്പോഴും സിനിമ തിരക്കിൽ തന്നെയാണ് മോഹൻലാൽ, ഒന്നിന് പുറകെ ഒന്നായി ചിത്രങ്ങൾ വന്നുകൊണ്ടിരിക്കുന്നു, ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായിരുന്നു മരക്കാർ അറബിക്കടലിന്റെ സിംഹം. എന്നാൽ ചിത്രം പ്രതീക്ഷിച്ച അത്ര വിജയം നേടിയില്ല എന്ന് മാത്രമല്ല വലിയ രീതിയിൽ വിമർശനവും നേരിട്ടിരുന്നു.

ചിത്രത്തിന്റെ മേക്കിങ്ങിനും ഒപ്പം മോഹൻലാലിൻറെ അഭിനയവും ഏറെ വിമർശനവും ട്രോളുകളും നേരിട്ടിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ ആറാട്ടിന്റെ വിശേഷങ്ങളുമായി മോഹൻലാൽ നൽകിയ ഒരു അഭിമുഖത്തിൽ സിനിമക്ക് എതിരെ നടന്ന വിമർശനത്തെ കുറിച്ച്, മോഹൻലാൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ലാലിൻറെ വാക്കുകൾ ഇങ്ങനെ, ഒരു തരത്തിലും സിനിമയുമായി ബന്ധമില്ലാത്തവരാണ് സിനിമയെ കുറിച്ച് പറയുന്നത്. ഒരാള് അതിന്റെ എഡിറ്റിങ് ശരിയല്ല എന്നു പറഞ്ഞുകഴിഞ്ഞാല്‍ ആ പറയുന്ന ആൾക്ക് എഡിറ്റിങ്ങിനെ കുറിച്ച് എന്തെങ്കിലും അറിയണ്ടേ, വിമര്‍ശിക്കുന്നവര്‍ക്ക് അതിനെ കുറിച്ച് എന്തെങ്കിലും ഒരു അറിവോ  ധാരണയോ വേണം.

അല്ലാത്ത പക്ഷം ആ വിമർശത്തിന് എന്ത് പ്രാധാന്യമാണ് ഉള്ളത്. ഒരു സൃഷ്ടിയെ കുറിച്ച് വിമർശിക്കുമ്പോൾ   ആ കലാ സൃഷ്ട്ടിയുടെ  പിന്നിലുള്ള പ്രയത്നത്തെ കുറിച്ച് മനസിലാക്കണം. ഇത് വലിയൊരു വ്യവസായമാണ്. ഒരുപാട് കുടുംബങ്ങളുള്ള വ്യവസായമാണ്. ഒരു സിനിമ മോശമാകുക എന്നുള്ളതല്ലല്ലോ. കോവിഡ് സമയത്തൊക്കെ ഞാന്‍ ഹൈദരബാദില്‍ ആയിരുന്നു. ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങിന്. അവിടെ ഒരു സിനിമ  റിലീസാകുമ്പോൽ  അവിടുത്തെ  മുഴുവന്‍ സിനിമാക്കാരും പ്രേക്ഷകരും ആ സിനിമയെ സപ്പോര്‍ട്ട് ചെയ്യുന്നു. അവിടെ ഒരു സിനിമ മോശമാകാന്‍ സിനിമ ഇഷ്ടപ്പെടുന്ന ആളുകള്‍ ആരും തയാറല്ല, അവർ അതിനെ മോശമായി ഒന്നും പറയാറില്ല.

അതുപോലെ മീഡിയ ആകട്ടെ ഓൺലൈൻ മാധ്യമങ്ങൾ ആകട്ടെ  ആവശ്യമില്ലാത്ത ഒരു കാര്യവും അവര്‍ സിനിമയെ കുറിച്ച് എഴുതില്ല. സിനിമയെ കഴിവതും അവർ സപ്പോർട്ട് ചെയ്യും, എല്ലാ റിവ്യൂകളും  നന്നായിയേ എഴുതുകയുള്ളൂ. ഇവിടെ അങ്ങനെ ഉണ്ടോ എന്ന്…അതിനെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല,’ മോഹന്‍ലാല്‍ പറഞ്ഞു നിർത്തുന്നു. എന്നാൽ നടനെ ഈ അഭിപ്രായത്തോട് കടുത്ത എതിർപ്പാണ് ഏവരും പ്രകടിപ്പിക്കുന്നത്. സിനിമ വിലയിരുത്തുന്നവർ എഡിറ്റിംഗ് അറിഞ്ഞിരിക്കണം എന്നതിനോട് ഒരിക്കലൂം യോജിക്കാൻ കഴിയില്ല എന്നും, മികച്ച സൃഷ്ടികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകർ തന്നെയാണ് മലയാളത്തിൽ ഉള്ളതെന്നും ഒരു സിനിമയെ കുറിച്ചും അനാവശ്യമായ ഡീഗ്രേഡിങ് നടത്താറില്ല എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *