നാണമുള്ളവൻ എന്ന് പറയുന്നതല്ലേ നല്ലത് ! എന്റെ നാണം എന്നത് എന്റെ വലിയ ആയുധമാണ് ! മോഹൻലാൽ തുറന്ന് പറയുന്നു !

മലയാളികളുടെ താര രാജാവാണ് മോഹൻലാൽ. നടന വിസമയം കൊണ്ട് എന്നും പ്രേക്ഷകരുടെ വിസ്‍മയിപ്പിച്ചുട്ടുള്ള മോഹൻലാലിന്റെ ഓരോ വാക്കുകളും പ്രേക്ഷകരിൽ ഒരു ആവേശം തന്നെ ഉണ്ടാക്കാറുണ്ട്.  അത്തരത്തിൽ മോഹൻലാലിൻറെ ചില വാക്കുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായി മാറുന്നത്. നല്ല കാര്യങ്ങളും മോശം കാര്യങ്ങളെയും കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് ലാൽ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

മോഹൻലാലിൻറെ വാക്കുകൾ ഇങ്ങനെ. നല്ലതും ചീത്തയുമായ കാര്യങ്ങൾ അനുഭവിച്ചറിയാൻ വിധിക്കപെട്ട ഒരാൾ ആണ് ഞാൻ ഇവിടെ എന്ന് പറയേണ്ടി വരും. അതിപ്പോൾ ചീത്ത എന്ന് പറയുന്ന കാര്യങ്ങളെ കുറിച്ച് നമ്മൾ ചിന്തിക്കാതെയും എല്ലാം നല്ല കാര്യങ്ങൾ ആണ് എന്ന് ചിന്തിക്കുകയും അത് ആഘോഷിക്കുകയും ചെയ്യുക. തന്റെ ജീവിതത്തിൽ മോശം എന്ന് ഒരു കാര്യം ഇല്ല. നിങ്ങൾക്ക് മോശം എന്ന് തോന്നുന്ന കാര്യങ്ങൾ  ചിലപ്പോൾ എനിക്ക് നല്ലതായി തോന്നാം.

ഈ  മോശം എന്ന കാര്യങ്ങൾ ഇല്ലെന്നാണ് എനിക്ക്  പറയാനുള്ളത്. പ്രകൃതിയിൽ എല്ലാം നല്ലത് തന്നെ ആണ് എന്ന് മോഹൻലാൽ പറയുമ്പോൾ താങ്കൾ അൽപ്പം ഷൈ ആയ വ്യക്തിയാണോ എന്നും അവതാരകൻ ചോദിക്കുന്നു.  ഇതിനു മറുപടിയായി മോഹൻലാൽ പറയുന്നത്, നാണം ഇല്ലാത്തവൻ എന്ന് പറയുന്നതിലും നാണം ഉള്ളവൻ എന്ന് പറയുന്നതല്ലേ നല്ലത് എന്ന മറുപടിയാണ്. ഒരു പരിചയം ഇല്ലാത്ത വേദിയിൽ, അല്ലെങ്കിൽ പരിചയം ഇല്ലാത്ത മനുഷ്യരോട് നമുക്ക് മനസ്സ് തുറക്കാൻ ആകില്ലല്ലോ. അത്തരം സാഹചര്യത്തിൽ സ്ത്രീകൾക്കുള്ള ആയുധമാണ് ലജ്ജ എന്ന് പറയുന്നത്.

നമുക്കും പല കാര്യങ്ങൾക്ക് ഇറങ്ങി ചെല്ലാതിരിക്കാനുള്ള ഒരു കവചമാണ്  ഷൈനെസ്സ് എന്ന് പറയുന്നത്. അതെനിക്ക് ഉണ്ടോ എന്ന് ചോദിച്ചാൽ. അത് ചിലപ്പോൾ ശരിയായിരിക്കാം.  സിനിമയിൽ അഭിനയിക്കുമ്പോൾ ഷൈനെസ്സ് ഉള്ളതായി തോന്നുന്നില്ല. നിങ്ങൾ ആരാണ് എന്ന് ചോദിച്ചാൽ എന്ത് മറുപടി നൽകും എന്ന് ചോദിച്ചാൽ അതിനു ഒരു ഉത്തരം നൽകാൻ ആകില്ല. ഞാൻ ആരാണ് എന്ന് കണ്ടെത്തിയാൽ അത് വലിയ സംഭവം ആയി മാറില്ലേ.- മോഹൻലാൽ പറയുന്നു.

കഴിഞ്ഞ ദിവസം പുനീത് രാജ്‌കുമാറിന്റെ വിയോഗത്തിൽ വളരെ വികാരാധീതനായി കുറിപ്പ് പങ്കുവെച്ച് എത്തിയിരുന്നു. കൂടാതെ മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്താല്‍ പത്ത് കോടിയോ അതിലധികമോ ചിത്രത്തിന് അഡ്വാന്‍സായി നല്‍കുമെന്ന് തിയേറ്റര്‍ ഉടമകള്‍. ഇന്ന് ചേര്‍ന്ന തിയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനം. തിയേറ്റര്‍ റിലീസിനായി ആന്റണി പെരുമ്പാവൂര്‍ അഡ്വാന്‍സ് ആവശ്യപ്പെട്ടിരുന്നില്ലെന്നും ആ നിര്‍ദേശം തങ്ങളാണ് മുന്നോട്ട് വെച്ചതെന്നും അവര്‍ പറഞ്ഞു. ഒ.ടി.ടിയില്‍ നിന്നും ലഭിക്കുന്ന തുക മിനിമം ഗ്യാരണ്ടിയായി കിട്ടണമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *