അച്ഛന് ഒരിക്കലും ഞങ്ങൾ മാപ്പ് തരില്ല എന്നാണ് മകൻ എന്നോട് പറഞ്ഞത് ! കരഞ്ഞുപോയി ! എന്നെ ആശ്വസിപ്പിച്ചത് മോഹൻലാൽ ആയിരുന്നു ! മുകേഷ് പറയുന്നു !

മുകേഷ് നമുക്ക് എന്നും പ്രിയങ്കരനായ നടനാണ്, കോമഡി ആയാലും വില്ലൻ ആയാലും നായകൻ എന്നിങ്ങനെ ഏത് തരം കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രം ആണ് എന്ന് തെളിയിച്ച കലാകാരനാണ്. ഇപ്പോൾ സിനിമയും രാഷ്ട്രീയ ജീവിതവും ഒരുമിച്ച് കൊണ്ടിപ്പോകുന്ന മുകേഷ് വ്യക്തി ജീവിതത്തിൽ നിരവധി പരാജയങ്ങൾ ഏറ്റുവാങ്ങിയിരുന്നു. 1988 സെപ്റ്റംബർ 2നാണ് സരിത മുകേഷുമായി വിവാഹിതയാകുന്നത്. ഇത് സരിതയുടെ രണ്ടാം വിവാഹമായിരുന്നു. മുകേഷിനും സരിതക്കും രണ്ടു ആൺ മകളാണ്, ശ്രാവൺ, തേജസ്. ഇവർ തണ്ടുപേരും അമ്മ സരിതക്ക് ഒപ്പം ദുബായിലാണ് താമസം. മൂത്ത മകൻ ശ്രാവൺ ഡോക്ടർ ആണ്.

ഇപ്പോഴിതാ മുകേഷ് തന്റെ യുട്യൂബ് ചാനലിൽ കൂടി വിഡിയോകൾ പങ്കുവെക്കാറുള്ള മുകേഷ് ഇപ്പോൾ പുതിയതായി പങ്കുവെച്ച വിഡിയോയിൽ മക്കളെ കുറിച്ചും ഓണത്തെ കുറിച്ചും അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, പണ്ട് സിനിമയിൽ സജീവമായിരുന്ന സമയത്ത് ഒരു വിദേശ പരിപാടിയുടെ ഭാഗമായിരുന്നു, അതിൽ മോഹൻലാൽ, ശോഭന, തുടങ്ങി വമ്പൻ താരങ്ങൾ എല്ലാവരും ഒരുമിക്കുന്ന ഒരു വലിയ പരിപാടി, അത് ആദ്യം ജൂൺ ജൂലൈ മാസത്തിൽ ആയിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് അത് ഓഗസ്റ്റ് സെപ്റ്റംബർ ഒക്കെ ആയി. ഓണം ഈ സമയത്ത് ആണെന്നുള്ളത് വിട്ടു പോയി. പിന്നീടാണ് ഓണം ആണല്ലോ എന്ന് ഓർത്തത്. അലെങ്കിൽ സമ്മതിക്കിലായിരുന്നു.

അങ്ങനെ ആ പരിപാടിക്ക് പോയി, വർഷങ്ങൾക്ക് ശേഷം നാട്ടിൽ നിന്ന് മാറി നിൽക്കുന്ന ഓണക്കാലം കൂടി ആയിരുന്നു അത്. അങ്ങനെ തിരുവോണ ദിവസം അവിടെ ഞങ്ങളുടെ സ്‌പോൺസറുടെ വക ഓണ സദ്യ ഒക്കെ ഉണ്ടായി. അതെല്ലാം കഴിഞ്ഞു ഒന്ന് വീട്ടിലേക്ക് വിളിക്കാം എന്ന് കരുതി അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് കൊണ്ട് തന്നെ നാട്ടിലേക്ക് വിളിച്ചു. എന്റെ മൂത്ത മകനാണ് ഫോൺ എടുത്തത്. അവൻ വെക്കേഷന് വീട്ടിൽ എത്തിയപ്പോഴാണ് ഞാൻ ഓണത്തിന് ഇല്ലെന്ന് അറിയുന്നത്. പിന്നീട് ഇളയമോനും എല്ലാവരും സംസാരിച്ചു. അവർ ദേഷ്യപെടുകയാണോ വിഷമം പറയുകയാണോ എന്താന്ന് മനസിലായില്ല. അങ്ങനെ ആയിരുന്നു അവരുടെ സംസാരം. അവസാനം എന്റെ ഇളയ മകൻ പറഞ്ഞത് ഒരിക്കലും അച്ഛന് ഞങ്ങൾ മാപ്പ് തരില്ലെന്നാണ്. എന്നിട്ട് അവൻ കരയുകയിരുന്നു.

ഇതെല്ലാം കേട്ട് ഞാൻ കരഞ്ഞുകൊണ്ട് ഫോൺ വെച്ചു, ഹൃദയം തകർന്ന് നിന്നപ്പോൾ പെട്ടെന്ന് ആരോ പുറകിൽ നിന്ന് തോളിൽ കൈവെച്ചു.. നോക്കുമ്പോൾ മോഹൻലാൽ ആയിരുന്നു, ഞാൻ കെട്ടിപിടിച്ചുകരഞ്ഞു, അപ്പോൾ എന്നോട് പറഞ്ഞു വീട്ടിൽ നിന്ന് അമ്മയും വിളിച്ചിരുന്നു, ഓണത്തിന് എങ്കിലും ഇവിടെ ഉണ്ടായിക്കൂടെ എന്ന് കടിച്ചു എന്ന് പറഞ്ഞുകൊണ്ട് ലാലിൻറെ കണ്ണും നിറയുക ആയിരുന്നു എന്നും, ഓണം നമുക്കെല്ലാം അത്ര പ്രിയപെട്ടതാണ് എന്നും മുകേഷ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *