സുരേഷ് ഗോപി ആട്ടിയോടിച്ച ആ അമ്മയെയും കുഞ്ഞിനേയും കേരളം ഏറ്റെടുക്കും ! ആ കുഞ്ഞിന് ഒരു മാസം മരുന്നിന് 50000 രൂപ വേണം ! എം വി ഗോവിന്ദൻ !
മലയാള സിനിമ നടൻ എന്നതിനപ്പുറം കാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ മുന്നിൽ നിൽക്കുന്ന നടനാണ് സുരേഷ് ഗോപി. പക്ഷെ ഇന്ന് അദ്ദേഹത്തിന് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്ന ദിവസമായിരുന്നു. അപൂര്‍വരോഗമുള്ള കുഞ്ഞിന് ചികിത്സാ സഹായം തേടിയെത്തിയ അമ്മയെ സുരേഷ് ഗോപി പരിഹസിച്ചു എന്നായിരുന്നു ആരോപണം. കോയമ്പത്തൂരില്‍ താമസിക്കുന്ന സിന്ധു എന്ന യുവതിയാണ് മകന്‍ അശ്വിന്റെ ചികിത്സയ്ക്കായി സുരേഷ് ഗോപിയോട് സഹായം അഭ്യര്‍ത്ഥിച്ച് എത്തിയത്. എന്നാല്‍ ഗോവിന്ദന്‍ മാഷോട് പോയി ചോദിക്ക് എന്നായിരുന്നു സിന്ധുവിനോട് സുരേഷ് ഗോപി പറഞ്ഞത്.
എന്നാൽ സുരേഷ് ഗോപിയുടെ മറുപടി കേട്ട സിന്ധു ക്ഷേത്രനടയിലുള്ളവരോട് ഗോവിന്ദന്‍ മാസ്റ്റര്‍ ആരാണെന്ന്, ക്ഷേത്രത്തിൽ ഉള്ളവരോട് ചോദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സുരേഷ് ഗോപി കളിയാക്കിയതായിരുന്നു എന്നറിഞ്ഞ സിന്ധു ക്ഷേത്രനടയിലിരുന്ന് കരയുകയും ചെയ്തിരുന്നു. മാസ്റ്റോസൈറ്റോസിസ് എന്ന അപൂര്‍വരോഗം ബാധിച്ചതാണ് സിന്ധുവിന്റെ കുഞ്ഞിന്. ഈ കുഞ്ഞിന് ഒരു മാസം മരുന്നിന് മാത്രം 50000 രൂപ ചെലവുള്ള അസുഖമാണിത്.
കുഞ്ഞ് ജനിച്ച് രണ്ടാമത്തെ മാസത്തില്‍ തുടങ്ങിയതാണ് ഈ രോഗം. ഇപ്പോള്‍ ഒന്നേ മുക്കാല്‍ വയസായി. ശരിയായ ചികിത്സയൊന്നും ഇതുവരെ കിട്ടിയിട്ടില്ല. ബോണ്‍മാരോ ചെയ്തു. ഇനി ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്യണം എന്നാണ് പറഞ്ഞിട്ടുള്ളത്. സാര്‍ ഗോവിന്ദന്‍ മാഷെ കാണാന്‍ പറഞ്ഞു, എന്നാണ് സിന്ധു പറയുന്നത്. കോടീശ്വരന്‍ പരിപാടിയിലൂടെയാണ് സുരേഷ് ഗോപിയുടെ ചാരിറ്റിയെ കുറിച്ച് സിന്ധു അറിഞ്ഞത്. ഇങ്ങനെയാണ് സുരേഷ് ഗോപിയെ പോയി കാണാം എന്ന് സിന്ധു തീരുമാനിക്കുന്നത്.
അങ്ങനെയാണ് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനിടെ ആണ് സിന്ധു സുരേഷ് ഗോപിയെ കണ്ടത്. അതേസമയം സംഭവത്തിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇപ്പോൾ ഈ വിഷയത്തില്‍ ഇടപെടുകയും അപൂര്‍വ രോഗം ബാധിച്ച രണ്ടു വയസുകാരന് കേരളം സ്‌നേഹത്തണല്‍ ഒരുക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
അതുപോലെ ഈ അവസരം അദ്ദേഹം സുരേഷ് ഗോപി വിമര്ശിക്കുന്നതിനും ഒരു കാരണമാക്കി സംസാരിച്ചു. സഹായം ചോദിച്ച് വരുന്നവരെ ആട്ടിയോടിക്കുകയല്ല, ചേര്‍ത്തുപിടിക്കുകയാണ് കേരളത്തിന്റെ സംസ്‌കാരം എന്നും ആ കരുതല്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുകയാണ് എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കുട്ടിയുടെ കുടുംബവുമായി ഫോണില്‍ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
അതുപോലെ തന്നെ കുട്ടിക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരിട്ട് സിന്ധുവിനെയും കുടുംബത്തെയും അറിയിച്ചിട്ടുണ്ട് എന്നും കോയമ്പത്തൂര്‍ സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ മകന് വേണ്ടിയാണ് അപൂര്‍വ രോഗത്തിനുള്ള വിലപിടിപ്പുള്ള മരുന്ന് ആരോഗ്യ വകുപ്പ് നല്‍കുന്നത് എന്നും മലയാളിയുടെ സ്‌നേഹവും കരുതലും ഒരിക്കല്‍ക്കൂടി ലോകത്തിനു മുമ്പില്‍ തെളിമയോടെ നില്‍ക്കുകയാണ് എന്നും അദ്ദേഹം പറയുന്നു.
Leave a Reply