സെറീന മൊയ്‌ദു പ്രണയിച്ച് വിവാഹം കഴിച്ചത് ബ്രാഹ്മണനെ ! ഉയരങ്ങൾ കീഴടക്കിയ നടി നാദിയ മൊയ്‌ദുവിന്റെ ഇപ്പോഴത്തെ ജീവിതം !

മലയാളികൾ അന്നും  ഇന്നും എന്നും ഹൃദയത്തിലേറ്റിയ ചുരുക്കം ചില നായികമാരിൽ ഒരാളാണ് നാദിയ മൊയ്‌ദു.  നമ്മുടെ സ്വന്തം ഗേളി. ‘നോക്കാത്ത ദൂരത്ത്’ എന്ന ഒരൊറ്റ ചിത്രം കൊണ്ട് മലയാളി പ്രേക്ഷകരെ മുഴുവൻ കയ്യിലെടുത്ത ആളാണ് നാദിയ, ഗേളി എന്ന നമ്മൾ ഇപ്പോഴും ഓർക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. ആദ്യ ചിത്രം വിജയമായതോടെ കോളേജ് പഠനം പൂർത്തിയാക്കാൻ താരത്തിന് സാധിച്ചില്ല, മലയത്തിൽ ആദ്യ ചിത്രത്തിന് ശേഷം, ‘കൂടും തേടി’, ‘വന്നു കണ്ടു കീഴടക്കി’ തുടങ്ങിയ നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു..

ശേഷം വളരെ ചുരുങ്ങിയ സമയം കൊണ്ട് തമിഴിലും സജീവമായി മാറി. ‘പൂവേ പൂചൂടാവാ’ എന്ന തമിഴ്  ചിത്രത്തിൽ നായികയായി എത്തിയ ശേഷം നിരവധി തമിഴ് ചിത്രങ്ങൾ നാദിയ ചെയ്തിരുന്നു, രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയ മുൻ നിര നായകർക്കൊപ്പം താരം ചിത്രങ്ങൾ ചെയ്തു, പിന്നെ തമിഴിൽ  നിന്നും  തെലുങ്ക് സിനിമയിലേക്ക് ചുവടുവെച്ചു അവിടെയും സൂപ്പർ സ്റ്റാർസിനൊപ്പം നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു. താരം മലയാളി ആണെങ്കിലും അവർ ജനിച്ചു വളർന്നത് മുംബൈയിലാണ്, അച്ഛൻ എൻ കെ മൊയ്‌ദു മുസ്ലിമാണ്, നാട്ടിൽ അദ്ദേഹത്തിന്റെ സ്ഥലം തലശ്ശേരിയാണ്  ‘അമ്മ  ലളിത തിരുവല്ല സ്വദേശിയാണ് ഇവർ ജോലി സംബദ്ധമായി മുംബൈയിലാണ് താമസം അതുകൊണ്ടുതന്നെ നാദിയ വളർന്നതും പഠിച്ചതും മുംബൈയിലായിരുന്നു, താരത്തിന്റെ യഥാർഥ പേര് സെറീന മൊയ്‌ദു എന്നാണ്.

പ്രണയ വിവാഹമായിരുന്നു നാദിയയുടേത്. ബാല്യകാല സുഹൃത്ത് കൂടിയാണ്. മഹാരാഷ്ട്രയിൽ ഉള്ള ഒരു  ബ്രാഹ്മണ കുടുംബത്തിൽ നിന്നുള്ള ഗിരീഷ് ഗോഡ്‌ബോലെ ആണ് നാദിയയുടെ ഭർത്താവ്.  പ്രണയ വിവാഹമായിരുന്നു ഇവരുടേത്, കൗമാര പ്രായത്തിൽ മൊട്ടിട്ട പ്രണയം, അത് കൊഴിഞ്ഞ് പോകാമായിരുന്ന പല സാഹചര്യങ്ങളിൽ കൂടി പോയിട്ടും ഇവർ തങ്ങളുടെ പ്രണയം മുറുകെ പിടിച്ചു. ഒടുവിൽ വിവാഹം. ശേഷം ഇവർക്ക്  സനം, ജന എന്നിങ്ങനെ രണ്ടു പെണ്‍കുട്ടികളാണ് ഉള്ളത്. വിവാഹ ശേഷം ഏറെനാള്‍ അമേരിക്കയിലും യുകെയിലുമൊക്കെയായിരുന്ന നാദിയ ഇപ്പോള്‍ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ചെന്നൈയില്‍ താമസിക്കുകയാണ്.

എന്നാൽ സാധാരണ നടിമാരെ പോലെ വിവാഹ ശേഷം വീട്ടിൽ തന്നെ ഒതുങ്ങി കൂടാതെ അവർ  അമേരിക്കയിൽ താമസിച്ച സമയത്ത് അവർ അവരുടെ തുടർ വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നു, മീഡിയ മാനേജ്‌മെന്റിൽ അനുബന്ധ ബിരുദവും കമ്മ്യൂണിക്കേഷൻ ആർട്‌സ് റേഡിയോ ആൻഡ് ടെലിവിഷൻ എന്നിവയിൽ ബി.എ. ബിരുദവും താരത്തിന് നേടാൻ സാധിച്ചിരുന്നു.. 1988 ല്‍ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിന്റെ തിരക്കുകളിലേയ്ക്കു പോയ നാദിയ പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.

നാദിയയെ സംബന്ധിച്ച് അവർ കൈ,വെച്ച എല്ലാ മേഖലകളും നൂറ് ശതമാനം വിജയം കൈവരിച്ച ആളാണ്,. അത് അവരുടെ കരിയർ ആയാലും, വിദ്യാഭ്യാസം ആയാലും കുടുംബം ആയാലും എല്ലാം, ഇപ്പോഴും അവർ ഒരുപാട് സിനിമകളുടെ തിരക്കിലാണ്. സൗന്തിന്ത്യയിൽ തന്നെ മികച്ച നടിമാരിൽ ഒരാളായ നാദിയ ഇപ്പോൾ മമ്മൂട്ടിയുടെ പുതിയ ചിത്രം ഭീഷമപർവ്വത്തിലും അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *