‘അദ്ദേഹത്തിന്റെ ആ മനസ്സ് നമ്മൾ കാണാതെ പോകരുത്’ !! നവ്യയുടെ ഭർത്താവ് സന്തോഷിന് കയ്യടിച്ച് സോഷ്യൽ മീഡിയ !
നവ്യ നായർ എന്ന അഭിനേത്രി മലയാള സിനിമയിലെ എക്കലത്തെയും മികച്ച നായികമാരിൽ ഒരാളാണ്, ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് താരത്തിന്റെ ജന്മ സ്ഥലം, തെന്നിത്യൻ സിനിമയിൽ അറിയപ്പെടുന്ന നടിയാണ് നവ്യ നായർ, മലയാളത്തിന് പുറമെ തമിഴിലും കന്നടയിലും തമിഴിലും താരം നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു, മലയാളത്തിലെ എല്ലാ സൂപ്പർ നായകന്മാരുടെയും നായികയായി താരം അഭിനയിച്ചിരുന്നു, സ്കൂൾ കലാതിലകമായിരുന്ന താരത്തിന്റെ കഴിവുകൾ കണ്ടിട്ടാണ് ദിലീപും മഞ്ജുവും കൂടി അന്ന് നവ്യയെ ഇഷ്ടം എന്ന ചിത്രത്തിൽ തിരഞ്ഞെടുത്തത്, ആദ്യ ചിത്രം തന്നെ വലിയ വിജയമായിരുന്നു,
അച്ഛൻ രാജു ടെലികോം ഡിപ്പാർട്മെന്റിൽ ജോലിക്കാരനും ‘അമ്മ വീണ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയുമാണ് ഒരു അനുജനാണ് നവ്യക്കുള്ളത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ‘ഇഷ്ടം’ എന്ന സിനിമയിൽ ദിലീപിന്റെ നായികയായി അഭിനയിക്കുന്നത്, വളരെ ചെറുപ്പം മുതൽ ശാസ്ത്രീയമായ രീതിയിൽ നൃത്തം അഭ്യസിച്ചിരുന്ന നവ്യ സ്കൂളിൽ കലാതിലകമായിരുന്നു.. എംബിഎ ആണ് താരത്തിന്റെ വിദ്യാഭ്യാസ യോഗ്യത…
സിനിമയുമായി യാതൊരു ബന്ധവുമില്ലത്ത മുംബൈയില്‍ ജോലി ചെയ്യുന്ന ങ്ങനാശ്ശേരി സ്വദേശി സന്തോഷ് എന്‍. മേനോനുമായി 2010 ൽ നവ്യ വിവാഹിതയാകുന്നത്, മുംബൈയിലെ ബഹുരാഷ്ട്ര കമ്പനിയായ ശ്രീചക്ര ഉദ്യോഗ് ലിമിറ്റഡിലെ മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റായി സന്തോഷ് ജോലി നോക്കുന്നതിനിടയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. വളരെ വലിയ വിവാഹമായിരുന്നു നഇവരുടേത്, വിവാഹ ശേഷം മുംബയിൽ താമസമാക്കിയ നവ്യ സിനിമയൽ നിന്നും ഇടവേള എടുത്തിരുന്നു….
നവ്യയെപ്പോലെതന്നെ ഇപ്പോൾ കൂടുതൽ ആരാധകരുള്ള ആളാണ് നവ്യയുടെ ഭർത്താവ് സന്തോഷിനും, അത് നവ്യയുടെ ഭർത്താവ് എന്ന നിലയിൽ മാത്രമല്ല മറിച്ച് അദ്ദേഹത്തിന്റെ പ്രവർത്തികൊണ്ട് കൂടിയാണ്, തന്റെ തൊഴിലറികൾക്ക് ഒപ്പമുള്ള നിരവധി ചിത്രങ്ങൾ ഇതിനും മുമ്പും ഒരു മടിയും കൂടാതെ അദ്ദേഹം പങ്കുവെച്ചിരുന്നു, ഇപ്പോൾ “എന്റെ റിയൽ ഹീറോസിന് ഒപ്പമുള്ള ഡിന്നർ”, എന്ന ക്യാപ്‌ഷൻ നൽകികൊണ്ട്, തന്റെ ജോലികർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്‌തിരിക്കുന്നത്… അദ്ദേഹത്തിന്റെ എളിമയും ആ മനസ്സും കാണാതെ പോകരുത് എന്നുള്ള നിരവധി കമന്റുകളാണ് ഇപ്പോൾ ആ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്…
തന്റെ യുട്യൂബ് ചാനൽ വഴി സന്തോഷിന്റെ കുടുംബത്തെയും നവ്യ ആരാധകർക്കായി പരിചയപെടുത്തിയിരുന്നു, തന്റെ സ്വന്തം കുടുംബത്തെപോലെയാണ് നവ്യ അവരെയും നോക്കുന്നത്, തന്റെ അമ്മായി അമ്മയെയും നാത്തൂനെയും എല്ലാം നവ്യ പരിചയപെടുത്തിയിരുന്നു, അമ്മക്ക് ഫോട്ടോയും വീഡിയോയും എടുക്കുന്നത് വലിയ ചമ്മലും നാണവും ആണെന്നും കൂടാതെ സന്തോഷിന്റെ പെങ്ങൾ ലക്ഷ്മിക്ക് ഞാൻ ചേട്ടത്തി അമ്മ മാത്രം അല്ല, എനിക്കും അവൾ നാത്തൂൻ എന്നതിലുപരി എന്റെ സ്വന്തം സുഹൃത്താണ്. എനിക്ക് ഇവൾ ചങ്ങനാശേരിയിൽ ഇല്ലാതെ പോകുമ്പോൾ വല്ലാത്ത ബോറടിയാണ്. കല്യാണം കഴിഞ്ഞ നാളുമുതൽ ഇവളെ ഞാൻ മോളെ എന്നുമാണ് വിളിക്കുക എന്നും നവ്യ ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു..
Leave a Reply