നിങ്ങളോടൊപ്പമുള്ള നിമിഷങ്ങൾ എനിക്ക് എന്നും പ്രിയപെട്ടതായിരിക്കും ! നിങ്ങളെയും ഞാന്‍ മിസ് ചെയ്യാന്‍ പോവുകയാണ് ! നസ്രിയയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു !

മലയാള സിനിമയുടെ ഏറ്റവും കുറുമ്പിയും കുസൃതി നിറഞ്ഞതുമായ അഭിനേത്രിയാണ് നസ്രിയ. ബാലതാരമായി നമുക്ക് മുന്നിൽ എത്തിയ നസ്രിയ അവതാരകയായും  മിനിസ്‌ക്രീനിൽ നിറഞ്ഞു നിന്നു. ഇന്ന് സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടിയാണ് നസ്രിയ. അതുപോലെ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികൾ കൂടിയാണ് നസ്രിയയും ഫഹദും. നായികയായി തുടക്കം കുറിച്ച  താരത്തിന് മികച്ച കഥാപാത്രങ്ങൾ ലഭിക്കുകയും മികച്ച നടിക്കുള്ള സംസഥാന അവർഡ് വരെ ലഭിക്കുകയും ചെയ്തിരുന്നു.

രാജാറാണി എന്ന ഒരൊറ്റ ചിത്രം കൊണ്ട് തമിഴ് പ്രേക്ഷകരുടെ മനം കവർന്ന താരം ഇപ്പോൾ തന്റെ ആദ്യ തെലുങ്ക് ചിത്രം പൂർത്തിയാക്കിയ സന്തോഷത്തിലാണ്. ആ അനുഭവങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ട് നസ്രിയ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. നസ്രിയയുടെ വാക്കുകൾ, ആദ്യ തെലുങ്ക് സിനിമയുടെ ഡബ്ബിംഗും വിജയകരമായി പൂര്‍ത്തിയാക്കി. ഇതാണെന്റെ ആദ്യ തെലുങ്ക് സിനിമയുടെ സംവിധായകന്‍, ഇപ്പോള്‍ എന്റെ സുഹൃത്തും വഴികാട്ടിയും കൂടിയാണ്. ഇതിലും നല്ലൊരു ഗൈഡിനെ എനിക്കിനി കിട്ടുകയില്ല. ഇതുവരെയുള്ള യാത്രകളിലെല്ലാം അദ്ദേഹം ഒപ്പമുണ്ടായിരുന്നു. നിങ്ങള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ഓരോ നിമിഷവും ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നുവെന്നും നസ്രിയ കുറിച്ചിട്ടുണ്ട്.

എന്റെ ജീവിതത്തിൽ ഈ  കഴിഞ്ഞ ഒരുവര്‍ഷത്തോളമായുള്ള വലിയൊരു യാത്രയായിരുന്നു ഇത്. വലിയ നിരവധി പ്രതിസന്ധികള്‍ക്കിടയിലും ഇങ്ങനെയൊരു സിനിമ നമുക്ക് ചെയ്യാനായതില്‍ എനിക്ക് വളരെ സന്തോഷവും അഭിമാനവുമുണ്ട്. ഞാന്‍ ശരിക്കും ലീല തോമസിനെ മിസ് ചെയ്യാന്‍ പോവുകയാണ്. ഇനി അടുത്തൊരു പ്രൊജക്റ്റില്‍ കാണും വരെ നിങ്ങളെയും ഞാന്‍ മിസ് ചെയ്യാന്‍ പോവുകയാണെന്നുമായിരുന്നു നസ്രിയ കുറിച്ചത്. ഈ സിനിമ കാണാനായി ഞാനും അക്ഷമയോടെ കാത്തിരിക്കുകയാണെന്നും നസ്രിയ കുറിച്ചിരുന്നു.

എന്നാൽ നസ്രിയ ഈ കുറിപ്പിനോടപ്പം പ്ലാസ്റ്ററിട്ട കൈയ്യുമായി സംവിധായകനൊപ്പം ഇരിക്കുന്ന ചിത്രമായിരുന്നു പങ്കുവെച്ചത്, അതോടെ നസ്രിയയുടെ കൈക്ക് ഇത് എന്തുപറ്റി എന്ന ചോദ്യമായിരുന്നു ആരാധകരിൽ കൂടുതൽ പേരും തിരക്കുന്നത്, അടുത്തിടെ ഫഹദിനൊപ്പം പൊതുവേദിയിലെത്തിയപ്പോഴൊന്നും പ്രശ്‌നമില്ലായിരുന്നുവല്ലോയെന്ന കമന്റുകളുമുണ്ട്. നിരവധി പേരാണ് ഇതേക്കുറിച്ച് ചോദിച്ചിട്ടുള്ളത്.  എന്നാൽ കമന്റുകള്‍ക്ക് താരം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. എല്ലാവരുമായി വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ആളാണ് നസ്രിയ, ദുൽഖറും, പ്രിത്വിരാജൂം സ്വന്തം സഹോദരിയെപോലെയാണ് നസ്രിയയെ സ്നേഹിക്കുന്നത്, ഇവരുടെ കുടുംബങ്ങൾ തമ്മിൽ വളരെ അടുത്ത ബന്ധവുമാണ്, നസ്രിയയാണ് ഞങ്ങളുടെ സൗഹൃദത്തിന്റെ രഹസ്യം എന്നാണ് രാജുവും ദുൽഖറും പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *