ഇത് ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് അഭിമാന നിമിഷമെന്ന് ഉണ്ണി മുകുന്ദൻ ! പരിഹാസവുമായി പ്രകാശ് രാജ് ! പോസ്റ്റുകൾ ചർച്ചയാകുന്നു !

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനദിവസമായിരുന്ന ഇന്ന് ലോകമെങ്ങും ഇന്ത്യയെ ഉറ്റുനോക്കുന്ന ഒരു ദിവസമായിരുന്നു. എന്നാൽ ചടങ്ങിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പ്രമുഖൻ സഹിതം രംഗത്ത് വന്നിരുന്നു. ഇന്ന് രാവിലെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പൂജ ചെയ്ത് ചെങ്കോല്‍ സ്ഥാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളില്‍ ചെങ്കോല്‍ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തി പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

എന്നാൽ ഈ ഉദ്ഘാടനം കേന്ദ്രസ‍ർക്കാർ മതപരമായ ചടങ്ങ് പോലെയാക്കിയെന്നാണ് ഇതിൽ പ്രധാനമായും ഉയർന്നു കേൾക്കുന്ന വിമർശനം, ഇതേ കാര്യം പറഞ്ഞ് വിമർശിച്ചുകൊണ്ട് കേരളം മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു, അദ്ദേഹം പറഞ്ഞത് ഇങ്ങനെ, പൊതു വേദിയിൽ സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകേണ്ട കാര്യമല്ല നടന്നത്. ഇന്ത്യ മതേതര റിപ്പബ്ലിക് ആണ്. മതനിരപേക്ഷത ആണ് അംഗീകരിച്ചിരിക്കുന്നത്. മതപരമായ കാര്യം നിർവഹിക്കുന്നത് പോലെയുള്ള കാര്യങ്ങളാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതുപോലെ ഇതേ കാര്യത്തിന് വിമർശിച്ചുകൊണ്ട് നടൻ പ്രകാശ്‌രാജൂം സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു, പുതിയ പാർലമെന്റ് ഉദ്ഘടനവുമായി ബന്ധപ്പെട്ട ചടങ്ങിനെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. ‘വിശ്വഗുരുവിന്റെ ഗൃഹപ്രവേശന ചടങ്ങിന് അഭിനന്ദനങൾ’ എന്നാണ് അദ്ദേഹം ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. ജസ്റ്റ് ആസ്കിങ് എന്ന ഹാഷ് ടാഗോടുകൂടിയാണ് അദ്ദേഹം ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്. അതുപോലെ തന്നെ പാർലമെന്റ് ഉദ്ഘാടന ചടങ്ങിന് രാഷ്ട്രപതിയെ ക്ഷണിക്കാത്തതിന്റെ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് തന്നെ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ട്വീറ്റ് ചെയ്ത് നടൻ കമൽഹാസനും പ്രതികരിച്ചു.

എന്നാൽ അതേസമയം ഇതിനെ കുറിച്ച് നടൻ ഉണ്ണി മുകുന്ദൻ പങ്കുവെച്ച കുറിപ്പും ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു, ഉണ്ണിയുടെ കുറിപ്പ് ഇങ്ങനെ,  ലോകമെമ്ബാടുമുള്ള ഇന്ത്യക്കാര്‍ക്ക് അഭിമാന നിമിഷം’ എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവെച്ചത്. പ്രധാനമന്ത്രി പൂജ നടത്തുന്ന ചിത്രവും ചെങ്കോല്‍ സ്ഥാപിക്കുന്ന ചിത്രവും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഗണപതിഹോമത്തോടെയാണ് രാവിലെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. തമിഴ്‌നാട്ടിലെ സന്യാസിമാര്‍ ചേര്‍ന്നാണ് ചെങ്കോല്‍ പ്രധാനമന്ത്രിക്ക് കൈമാറിയത്. സ്പീക്കറുടെ കസേരക്ക് സമീപം പ്രധാനമന്ത്രി തന്നെയാണ് ചെങ്കോല്‍ സ്ഥാപിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *