എന്നെ ആകെ വിളിച്ചത് സുരേഷ് ഗോപി സാർ മാത്രമാണ്, വളരെ നല്ല മനുഷ്യനാണ് ! നിനക്ക് ഒരു ബുദ്ധിമുട്ടും വരാതെ പഠിക്കാൻ വേണ്ടത് ചെയ്തുതരാം എന്ന് പറഞ്ഞു ! നിഖിൽ പറയുന്നു ! നല്ല മനസിന് കൈയ്യടി !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വളരെ അധികം ശ്രദ്ധ നേടിയ ഒന്നാണ് നിഖിൽ എന്ന ഒരു വിദ്യാർത്ഥിയുടെ നീറുന്ന ജീവിത കഥ, തിരുവനന്തപുരം മുക്കോലയ്ക്കൽ സെന്റ് തോമസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് നിഖിൽ. ഓട്ടിസം ബാധിതനാണ് നിഖിലിന്റെ അനിയൻ. അമ്മയ്ക്ക് പാർക്കിൻസൻസ് രോഗമാണ്. ഇരുവരുടേയും അത്താണിയാണ് ഈ 18 വയസുകാരൻ.  വിദേശത്ത് ജോലി ചെയ്യുകയായിരുന്ന നിഖിലിന്റെ പിതാവ് ആറ് വർഷം മുൻപാണ് മരിച്ചത്. അതൊരു അപകടമായിരുന്നു, ‘അമ്മ അതിനു ശേഷം ഒരു വർഷത്തോളം കോമ സ്റ്റേജിൽ ആയിരുന്നു,   ഇതോടെയാണ് നിഖിലിന്റെ ജീവിതം മാറി മറിയുന്നത്.

ആ ഒരു അപകടത്തോടെ നിഖിലിന്റെ  കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഒരു കൗമാരക്കാരന് താങ്ങാവുന്നതിലുമധികം സമ്മർദമുണ്ടായിട്ടും നിഖിൽ തളരാതെ പിടിച്ചു നിന്നു. ചുമതലകൾ സന്തോഷത്തോടെ തന്നെ ഏറ്റുവാങ്ങി. അനിയൻ അപ്പുവിന്റേയും അമ്മയുടേയും കാര്യങ്ങൾ നോക്കി വീട്ടുജോലികളും ചെയ്ത് തീർത്ത ശേഷമാണ് നിഖിൽ സ്‌കൂളിൽ പോകുന്നത്. പ്രതിസന്ധികളിൽ തളരാതെ, കഷ്ടതകളെ എങ്ങനെ ചിരിച്ചുകൊണ്ട് നേരിടണമെന്ന് നിഖിൽ ലോകത്തെ പഠിപ്പിക്കുന്നു.

എന്നാൽ നിഖിലിന്റെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ആ കുട്ടിക്ക് നിരവധി സഹായങ്ങളും ലഭിച്ചിരുന്നു, ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ രാഷ്ട്രീയ രംഗത്തുനിന്നും തന്നെ ആരൊക്കെ വിളിച്ചു എന്ന ചോദ്യത്തിന് നിഖിൽ നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധ നേടുന്നത്, എന്നെ സുരേഷ് ഗോപി സാർ അല്ലാതെ മറ്റാരും തന്നെ വിളിച്ചിട്ടില്ല എന്നാണ് നിഖിൽ പറയുന്നത്.

ഞാൻ ഏറെ ഇഷ്ടപെടുന്ന വ്യക്തിയും ആരാധിക്കുന്ന ഒരു നടനാണ് അദ്ദേഹം, അദ്ദേഹം എന്റെ വാർത്ത കണ്ട ഉടനെ തന്നെ എന്നെ വിളിക്കുകയും, മോൻ ഇനി മറ്റൊന്നും ഓർത്ത് വിഷമിക്കരുത് നീ നന്നായി പഠിക്കണം, അത് മാത്രം നീ ചെയ്താൽ മതി, അതിന് നിനക്ക് എന്ത് സഹായം വേണമെങ്കിലും ചെയ്ത് തരാൻ തയ്യാറാണ് എന്നാണ് അദ്ദേഹം പറഞ്ഞത്, അനുജനെ നോക്കിയും വീട്ടിലെ ജോലികൾ ചെയ്തുമാണ് തന്റെ സമയം കൂടുതൽ പോകുന്നത് എന്നും അത് കാരണമാണ് പഠിക്കാൻ കഴിയാത്തത് എന്നും പറഞ്ഞപ്പോൾ സഹായത്തിന് ഒരു ആളെ ഏർപ്പാടാക്കാം, അവരുടെ എല്ലാ ചിലവും ഞാൻ നോക്കിക്കോളാം എന്നും, നിങ്ങളെ സഹായിക്കാൻ ആളെ നിർത്തും എന്നും വാക്ക് നൽകി, മറ്റെന്ത് ആവിശ്യം ഉണ്ടെങ്കിലും ധൈര്യമായി വിളിക്കാനും അദ്ദേഹം പറഞ്ഞു എന്നാണ് നിഖിൽ വളരെ സന്തോഷത്തോടെ പറയുന്നത്.

പക്ഷെ അദ്ദേഹം ജോലിക്ക് ആളെ വെക്കുന്നതിന് മുമ്പ് തന്നെ, ഞങ്ങളെ അമ്മയെ പോലെ നോക്കാനായിട്ട് സ്വയമേ ഒരു അമ്മ വന്നെന്നും, അത് ഒരിക്കലും ഒരു ജോലിക്കാരി അല്ല ഞങ്ങൾ മമ്മി എന്നാണ് വിളിക്കുന്നത് അതുപോലെയാണ് ഞങ്ങളെ നോക്കുന്നതെന്നും ഒരു സ്ത്രീയെ പരിചയപെടുത്തികൊണ്ട് നിഖിൽ പറയുന്നു. എനിക്ക് ശമ്പളം ഒന്നും വേണ്ട ഞാൻ അതിനള്ള വന്നത്, പഠിക്കാൻ കഴിയുന്നില്ല എന്ന ഈ മോന്റെ വാക്ക് കേട്ട് ഒറ്റക്ക് കഴിയുകയായിരുന്ന ഞാൻ സ്വയമേ ഇവിടെ എത്തിയതാണ്, മക്കളെ പോലെ ഞാൻ നോക്കും എന്നും ആ അമ്മ പറയുമ്പോൾ  കണ്ണുകൾ നിറയുകയായിരുന്നു..

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *