പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹമായി കരുതുന്നു. രാമ തത്വം നമ്മെ ശരിയായ പാതയിൽ നയിക്കുമെന്നും പി.ടി ഉഷ !

ഇപ്പോൾ രാജ്യമെങ്ങും സംസാര വിഷയം അയോദ്ധ്യാ രാമ ക്ഷേത്ര ഉത്ഘടനമാണ്, നിരവധി പ്രമുഖരാണ് നാളെ ചടങ്ങിൽ പങ്കെടുക്കുന്നത്. ഇപ്പോഴിതാ രാമക്ഷേത്രം പ്രാണപ്രതിഷ്ഠായ്ക്ക് പങ്കെടുക്കുന്നതിനായി രാജ്യസഭാ എംപിയും ഒളിമ്പ്യനുമായ പി.ടി ഉഷ അയോദ്ധ്യയിലെത്തി. പുണ്യഭൂമിയായ ശ്രീരാമ ജന്മഭൂമിയിലെത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹമായി കരുതുന്നു. രാമ തത്വം നമ്മെ ശരിയായ പാതയിൽ നയിക്കുമെന്നും പി.ടി ഉഷ എക്‌സിൽ കുറിച്ചു.

താൻ വളരെ അഭിമാനിക്കുന്ന നിമിഷം കൂടിയാണിത്, പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചത് പൂർവ്വികർ ചെയ്ത പുണ്യത്തിന്റെ ഫലമാണെന്നും അയോദ്ധ്യ വികസനത്തിന്റെ പാതയിലാണെന്നും പിടി ഉഷ പറഞ്ഞു. എല്ലാവരും നാളെ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമാകണം. വിശ്വാസികളെല്ലാം ഭവനങ്ങളിൽ ദീപം തെളിയിക്കണമെന്നും പി.ടി ഉഷ ആഹ്വാനം ചെയ്തു. അതുപോലെ നടൻ ഉണ്ണി മുകുന്ദനും തന്റെ സന്തോഷം അറിയിച്ച് എത്തിയിരുന്നു.

അദ്ദേഹം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ, എന്റെ ഭഗവാൻ സ്വന്തം മന്ദിരത്തിലേക്ക് മടങ്ങിയെത്താൻ ഇനി മണിക്കൂറുകൾ മാത്രം. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഞാൻ ഇപ്പോൾ അനുഭവിക്കുന്നു. എല്ലാവർക്കും ഐശ്വര്യമുണ്ടാകാനായി പ്രാർത്ഥിക്കുന്നു, ജയ് ശ്രീറാം. ഉണ്ണി മുകുന്ദൻ കുറിച്ചു. അതുപോലെ കഴിഞ്ഞ ദിവസവും അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരുന്നു, ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം- ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ ഗായിക ചിത്രയും രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ദീപം തെളിയിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *