‘കണ്ണനെ വിശ്വസിക്കാനാവില്ല’ ! പ്രണയിക്കാനുള്ള സ്വാതന്ത്ര്യം മക്കൾക്ക് കൊടുത്തിട്ടുണ്ട് ! ഞങ്ങൾ അങ്ങനെ വിവാഹം കഴിച്ചവരാണ് ! പാർവതി പറയുന്നു !

മലയാളികൾ ഒരുപാട് ഇഷ്ടപെടുന്ന താര കുടുംബമാണ് ജയറാമിന്റേത്. ജയറാമും പാർവതിയും ഇന്നും ഏവരുടെയും ഇഷ്ട ജോഡികളാണ്. സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന ഇവരുടെ ഓരോ വിശേഷങ്ങളും വാർത്തകളും വളരെ വേഗം ശ്രദ്ധ നേടാറുണ്ട്.  അത്തരത്തിൽ അടുത്തിടെ കാളിദാസ് എന്ന കണ്ണന്റെ പ്രണയം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.  കാളിദാസും മോഡൽ ആയ തരുണിയുമായി പ്രണയിത്തിലാണ് എന്ന് തുറന്ന് പറഞ്ഞിരുന്നു. അമ്മയും സഹോദരിയും അടക്കം ഏവരും കാളിദാസിന് ആശംസകൾ അറിയിച്ച് എത്തിയിരുന്നു.  ഇപ്പോഴിതാ പാർവതി തന്റെ മക്കളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഞങ്ങൾ കുടുംബത്തോടെ നല്ല ജോളിയാണ്. മക്കളും ഞങ്ങളും തമ്മിൽ കൂട്ടുകാരെ പോലെയാണ്, കണ്ണനും ചക്കിയും തമ്മില്‍ വഴക്കല്ല.. ഫുള്‍ടൈം അടിയും ഇടിയുമാണ്. ഇടയില്‍പ്പെട്ടാല്‍ എനിക്കും കിട്ടും. അങ്ങോട്ടും ഇങ്ങോട്ടും എങ്ങനെ പാര പണിയാമെന്ന് നോക്കിയിരിക്കുകയാണ്. കണ്ണനെ വിശ്വസിക്കാനാവില്ല. ജയറാം പാവമാണ് എന്നും പാർവതി പറയുന്നു. അതുപോലെ മക്കൾക്ക്  പ്രണയിക്കാനുള്ള സ്വാതന്ദ്ര്യം നൽകിയിട്ടുണ്ട് എന്നാണ് പാർവതി പറയുന്നത്.

 

ഞാനും ജയറാമും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്, അതുകൊണ്ട്  തന്നെ ഞങ്ങൾക്ക്  മക്കളോട് പ്രണയിക്കരുതെന്ന് പറയാൻ പറ്റില്ല.  പക്ഷെ തിരഞ്ഞെടുപ്പുകൾ എപ്പോഴും ശ്രദ്ധിച്ചുവേണം നടത്താൻ.  നല്ല സ്വഭാവമുള്ളവരെ തെരഞ്ഞെടുക്കണം എന്ന് മാത്രമെ ഞങ്ങൾക്ക്  നിബന്ധനയുള്ളൂ. ചക്കിയും കണ്ണനും തങ്ങൾക്ക് പ്രണയങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അത് അവർ തീർച്ചയായും  എന്നോട് പറയാറുണ്ട്. ആ സ്വാതന്ദ്ര്യം ഞാൻ അവർക്ക് കൊടുത്തിട്ടുണ്ട്.  ‘ഒരിക്കൽ ചക്കി ഡേറ്റിന് പോയപ്പോൾ ഞാനാണ് അവളെ ഒരുക്കി വിട്ടത്.

അതുപോലെ കണ്ണനോട് പറഞ്ഞിട്ടുള്ള ഒരു കാര്യം പെൺകുട്ടികളെ ബഹുമാനത്തോടെ കാണണം. അവരോട്  എങ്ങനെ പെരുമാറണമെന്നതും ഞാൻ പഠിപ്പിച്ചിട്ടുണ്ട്. പ്രണയിച്ചാലും ആ പെൺകുട്ടിക്ക്  നീ കാരണം  ഒരു ചീത്തപ്പേര് വരാൻ നീ കാരണമാകരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. എന്ത് ഉണ്ടെങ്കിലും തുറന്ന് പറയും രണ്ടുപേരും. ഞങ്ങൾ ശെരിക്കും കൂട്ടുകാരെ പോലെയാണ് എന്നും   പാർവതി പറയുന്നു. ജയറാമും വീട്ടിൽ ഉള്ളപ്പോൾ ഞങ്ങൾ സുഹൃത്തുക്കളെ പോലെയാണ്. അതുപോലെ ഞാൻ പെട്ടെന്ന് ദേഷ്യം വരുന്ന ഒരാളാണ്, മക്കൾ ആയ ശേഷമാണ് അതിനൊക്കെ കുറെ മാറ്റം വന്നത്. അത്യാവിശം നല്ല  അഹങ്കാരവും ദേഷ്യവുമൊക്കെയുണ്ടായിരുന്നു. സത്യത്തിൽ ജയറാമിന് എങ്ങനെ ഇഷ്ടപ്പെട്ടു എന്നറിയില്ല എന്നും പാർവതി ഏറെ രസകരമായി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *