ആദ്യത്തെ വിവാഹം വെറും എട്ട് മാസം കൊണ്ട് അവസാനിപ്പിച്ചു ! ശേഷം വില്ലനുമായി വിവാഹം ! നടി പൂജബ​ത്രയുടെ ഇപ്പോഴത്തെ ജീവിതം !

മലയാളികൾക്ക് പൂജാബത്രയെ ഓർത്തിരിക്കാൻ ഈ മൂന്ന്  ചിത്രങ്ങൾ തന്നെ ധാരാളമാണ്. ചന്ദ്രലേഖയും, മേഘവും ‘ദൈവത്തിന്റെ മകൻ. ഒരു സമയത്ത് ഇന്ത്യൻ സിനിമയിൽ തന്നെ തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു പൂജ ബത്ര. അവർ മലയാളികൾക്ക് വളരെ പ്രിയങ്കരിയാണ്, സൂപ്പർ സ്റ്റാറുകളുടെ നായികയായി മലയാള സിനിമയിലും അവർ ശ്രദ്ധ നേടിയിരുന്നു. പൂജയുടെ പിതാവ് രവി ബത്ര ഒരു സൈനിക ഉദ്യോഗസ്ഥനാണ്. 1971-ലെ മിസ് ഇന്ത്യയായിരുന്ന നീലം ബത്രയാണ് മാതാവ്. പൂനെയിലെ ഫെർഗൂസൻ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും സിംബിയോസിസ് കോളേജിൽ നിന്ന് എം.ബി.എ ബിരുദവും നേടിയിട്ടുണ്ട്. ശേഷം അവർ ഇന്ത്യൻ അയർഫോഴ്സിൽ ജോലിക്ക് കയറിയതാണ്.

എന്നാൽ ആ സമയത്താണ് പൂജ മോഡലിംഗ് രംഗത്തേക്ക് എത്തുന്നത്. ആദ്യം തന്നെ ലിറിൽ സോപ്പിന്റെ പരസ്യത്തിൽ ശ്രദ്ധേയയായി. 1993-ൽ മിസ്സ് ഇന്ത്യ പട്ടം നേടി. ഇതിനു ശേഷം ഇന്ത്യയിലെ ഒരു മികച്ച മോഡലായും ഒപ്പം അഭിനേത്രിയായും ശ്രദ്ധ നേടി. മലയാളത്തിൽ മൂന്ന് ചിത്രങ്ങളാണ് നടി ചെയ്തിരുന്നത്, അത് മൂന്നും സൂപ്പർ സ്റ്റാറുകളുടെ കൂടെ ആയിരുന്നു, ആദ്യ ചിത്രം മോഹൻലാലിനൊപ്പം ചന്ദ്രലേഖ, ശേഷം മമ്മൂട്ടിയുടെ നായികയായി മേഘം, പിന്നീട് ജയറാമിനൊപ്പം ‘ദൈവത്തിന്റെ മകൻ’. ആദ്യ രണ്ടു ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു അതിലെ ഗാനങ്ങളും ഹിറ്റായിരുന്നു, ഇപ്പോഴും മലയാളികൾ വീണ്ടും കാണാൻ കൊതിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഇത്..

വിവാഹ ജീവിതം ആദ്യം പരാജയമായിരുന്നു എങ്കിലും രണ്ടാം വിവാഹത്തിൽ ആ കുറവ് പരിഹരിച്ചു. ആദ്യ വിവാഹം 2002 ആയിരുന്നു. ലോ​സാ​ഞ്ച​ല​സി​ലെ​ ​ഓ​ര്‍​ത്തോ​പീ​ഡി​ക്ക്സ​ര്‍​ജ​നാ​യി​രു​ന്ന​ ​ഡോ.​ ​സോ​നു​ ​അ​ഹ്‌​ലു​വാ​ലി​യ ആയിരുന്നു വരൻ. പക്ഷെ എട്ട് വര്ഷം മാത്രമേ ആ ദാമ്പത്യ ജീവിതം നീണ്ടു നിന്നുള്ളൂ. വിവാഹ മോചനത്തിന് ശേഷമാണ് അ​ഭി​നേ​താ​വാ​യ​ ​ന​വാ​ബ് ​ഷാ​യു​മാ​യു​ള്ള​ ​ത​ന്റെ​ ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച്‌ ​പൂ​ജ​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത്. നീണ്ട വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും 2019 ൽ വിവാഹിതരായത്.

പൂജയുടെ ഇപ്പോഴത്തെ ഭർത്താവ് ന​വാ​ബ് ​ഷാ മലയാള സിനിമ പ്രേക്ഷകർക്ക് വളരെ പരിചിതനായ ആളാണ്. നിരവധി ചിത്രങ്ങളിൽ അദ്ദേഹം വില്ലൻ വേഷങ്ങളിൽ എത്തിയിരുന്നു. മ​മ്മൂ​ട്ടി​യു​ടേ​തും​ ​മോ​ഹ​ന്‍​ലാ​ലി​ന്റേ​തു​മു​ള്‍​പ്പെ​ടെ​ ​അ​ര​ ​ഡ​സ​നി​ലേറെ ​ ​മ​ല​യാ​ള​ ​സി​നി​മകളിൽ പ്രധാന വില്ലൻ വേഷത്തിൽ എത്തിയിരുന്നു. രൗ​ദ്രം,​ ​കാ​ണ്ഡ​ഹാ​ര്‍,​ ​രാ​ജാ​ധി​രാ​ജ​ ​തു​ട​ങ്ങി​യ​ ​സൂ​പ്പ​ര്‍​താ​ര​ ​ചി​ത്ര​ങ്ങ​ളി​ലു​മ​ഭി​ന​യി​ച്ചു. മ​ല​യാ​ള​ത്തി​ലെ​ ​സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ​ ​നാ​യി​ക​യാ​യി​രു​ന്ന​ ​പൂ​ജാ​ബ​ത്ര​ ​ഇ​പ്പോ​ള്‍​ ന​വാ​ബ് ​ഷാ​യു​ടെ​ ​ഭാ​ര്യ​യാ​ണെ​ന്ന​ത് ​ആ​രാ​ധ​ക​രി​ല്‍​ ​പ​ല​ര്‍​ക്കും​ ​ഇപ്പോഴും അറിയില്ല… ​ല​യാ​ള​ത്തി​നും​ ​ഹി​ന്ദി​ക്കും​ ​പു​റ​മെ​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​പ​ഞ്ചാ​ബി,​ ​ഇം​ഗ്ളീ​ഷ് ​ഭാ​ഷ​ക​ളി​ലും​ ​പൂ​ജാ​ബ​ത്ര​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​ന​വാ​ബ് ​ഷാ​ ​മ​ല​യാ​ള​ത്തി​നും​ ​ഹി​ന്ദി​ക്കും​ ​പു​റ​മെ​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ക​ന്ന​ഡ​ ​ഭാ​ഷ​ക​ളി​ലും​ ​വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *