രാഹുൽ ഗാന്ധിയുടെ ഫ്ലൈയിംഗ് കിസ് മാഡം ജിയെ അസ്വസ്ഥയാക്കി ! പക്ഷെ, മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിച്ചതിലൊന്നുമില്ല ! പരിഹസിച്ച് പ്രകാശ് രാജ് !

സിനിമ നടൻ എന്നതിലുപരി പൊതു കാര്യങ്ങളിൽ വ്യക്തമായ അഭിപ്രായം പറയുന്ന ആളാണ് നടൻ പ്രകാശ് രാജ്, ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു പ്രതികരണമാണ് ഏറെ ശ്രദ്ധ നേടുന്നത്. പാര്‍ലിമെന്റില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫ്ലൈയിംഗ് കിസ് നല്‍കിയെന്ന ബിജെപി നേതാവ് സ്മൃതി ഇറാനിയുടെ ആരോപണത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രകാശ് രാജ്. മണിപ്പൂര്‍ വിഷയത്തില്‍ നടക്കുന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രസംഗത്തിന് ശേഷം രാഹുല്‍ ഗാന്ധി ഫ്‌ളൈയിങ് കിസ് നല്‍കി എന്നാണ് സ്മൃതി പറയുന്നത്.

രാഹുൽ ഗാന്ധിക്ക് എതിരെ സ്മൃതി ഇറാനി ആരോപണം ഉന്നയിക്കുന്ന വാര്‍ത്താ ഏജന്‍സി എഎന്‍ഐയുടെ പോസ്റ്റ് പങ്കുവച്ചാണ് പ്രകാശ് രാജിന്റെ പ്രതികരണം. ഫ്‌ലൈയിംഗ് സ്മൃതി ഇറാനിയെ നീരസപ്പെടുത്തി, എന്നാല്‍, മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നതില്‍ യാതൊരു പ്രശ്നവുമില്ലെന്ന് പ്രകാശ് രാജ് വിമര്‍ശിച്ചു.

 

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ”മുന്‍ഗണനകള്‍… ‘ഫ്ലൈയിംഗ് കിസ് മാഡം ജിയെ അസ്വസ്ഥയാക്കി, എന്നാല്‍ മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിക്കുന്നത് അലോസരപ്പെടുത്തുന്നില്ല” എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. അതേസമയം, തനിക്ക് മുമ്പായി പ്രസംഗിച്ചയാള്‍ പോകുന്നതിന് മുമ്പ് ഒരു അസഭ്യം പ്രകടിപ്പിച്ചു എന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. പാര്‍ലമെന്റിലെ വനിതാ അംഗങ്ങള്‍ ഇരിക്കുന്നതിന് നേരെ ഒരു ഫ്‌ലൈയിംഗ് കിസ് നല്‍കാന്‍ സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്രയും മാന്യതയില്ലാത്ത പെരുമാറ്റം രാജ്യത്തെ പാര്‍ലമെന്റില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ല എന്ന് സ്മൃതി ഇറാനി പറഞ്ഞു.

ഏതായാലും ഈ വിഷയം ഇപ്പോൾ വളരെ ശ്രദ്ധ നേടുകയാണ്. അതേസമയം, ഭരണ-പ്രതിപക്ഷ ബഹളത്തിനിടെ രാഹുല്‍ ഭരണപക്ഷ ബെഞ്ചുകളെ നോക്കി ‘ഫ്‌ളൈയിങ്‌ കിസ് നല്‍കുന്നതിന്റെ ദൃശ്യം എന്ന അറിയിപ്പോടെ പിന്നീട് ബി.ജെ.പി.യുടെ ഐ.ടി. വിഭാഗം മേധാവി ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. എന്നാല്‍, പ്രസംഗം അവസാനിപ്പിച്ച് മടങ്ങുന്നതിനുമുമ്പ് സൗഹാര്‍ദത്തോടെ യാത്ര പറയുകയായിരുന്നു രാഹുലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. അവിശ്വാസപ്രമേയ ചര്‍ച്ച തടസ്സപ്പെടുത്താന്‍ അനാവശ്യവിവാദമുയര്‍ത്തി ഭരണപക്ഷം ആയുധമാക്കുകയാണെന്നും കുറ്റപ്പെടുത്തി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *