മകന്റെ മ,ര,ണം കാരണം, ആദ്യ ഭാര്യയുമായി വേർപിരിഞ്ഞു ! ശേഷം 33 വയസ്സുള്ള പോണിയെ വിവാഹം കഴിച്ചു ! ജീവിതത്തെ കുറിച്ച് പ്രകാശ് രാജ് !

ഇന്ത്യൻ സിനിമ അറിയപ്പെടുന്ന ആരാധിക്കുന്ന പ്രശസ്ത നടനാണ് പ്രകാശ് രാജ്. മലയാളികൾക്കും അദ്ദേഹം വളരെ പ്രിയങ്കരനാണ്. വില്ലൻ വേഷങ്ങളിലാണ് അദ്ദേഹം കൂടുതലും തിളങ്ങിയത്. കന്നട, തമിഴ്, മലയാളം, തെലുഗു എന്നീ ഭാഷകളിൽ തിളങ്ങി നിൽക്കുന്ന പ്രകാശ് രാജ് രണ്ട് ദേശിയ അവാർഡ് ജേതാവുകൂടിയാണ്. ഇരുവർ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനാണ് ആദ്യമായി മികച്ച സഹനടനുള്ള ദേശീയപുരസ്‌കാരം അദ്ദേഹത്തെ തേടി എത്തുന്നത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന തമിഴ് ചലച്ചിത്രത്തിലൂടെ അദ്ദേഹം മികച്ച നടനുള്ള ദേശിയ പുരസ്‌കാരവും സ്വന്തമാക്കിയിയുരുന്നു.

കരിയറിൽ അദ്ദേഹം നിരവധി നേട്ടങ്ങൾ സ്വന്തമാക്കി എങ്കിലും അദ്ദേഹത്തിന്റെ സ്വകര്യ ജീവിതം പലപ്പോഴും വാർത്തയായി മാറിയിരുന്നു. 1994 ലാണ് പ്രകാശ് രാജ് ആദ്യ ഭാര്യ ലളിത കുമാരിയെ വിവാഹം കഴിച്ചത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് ഇരുവരുടേയും വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ഇവർക്ക് മൂന്ന് മക്കളായിരുന്നു. മേഘ്‌ന, പൂജ എന്ന രണ്ട് പെൺമക്കളും സിദ്ധുവെന്ന ഒരു മകനുമാണ് ഉണ്ടായിരുന്നത്. വളരെ സന്തോഷകരമായി കുടുംബ ജീവിതം മുന്നോട്ട് പോകവെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയൊരു ദുരന്തം സംഭവിക്കുന്നത്. പ്രകാശ് രാജിന്റെ മകൻ സിദ്ധു പട്ടം പറത്തുന്നതിനിടെ ടേബിളിൽ നിന്നും വീണ് മ,രി,ച്ചു.

സഹോദരങ്ങളുമായി പട്ടം പരത്തി കളിക്കവെ ടേബിളിൽ നിന്നും നിലത്തുവീണ സിദ്ധുവിന് പക്ഷെ സാരമായ പരിക്കുകൾ ഉണ്ടായിരുന്നുള്ളു എങ്കിലും മാസങ്ങളോളം ചികിത്സയിലായിരുന്നു ശേഷമാണ് മ,രി,ച്ചത്. ആ ദുരന്തം പ്രകാശ് രാജിനേയും ആദ്യ ഭാര്യ ലളിതയേയും തകർത്തു. തങ്ങളുടെ മകൻ മരിച്ചുവെന്നത് കുടുംബം ഉൾക്കൊള്ളാൻ വർഷങ്ങളെടുത്തു. 2004 ആണ് മകന്റെ മരണം സംഭവിച്ചതെന്ന് പ്രകാശ് രാജ് വെളിപ്പെടുത്തിയിരുന്നു. ഈ നഷ്ടം അദ്ദേഹത്തെയും കുടുംബത്തെയും കാര്യമായി ബാധിച്ചു. മകന്റെ വേർപാടുമായി ബന്ധപ്പെട്ട് ഭാര്യയുമായി പ്രശ്നങ്ങൾ ഉണ്ടാകുകയും അത് പിന്നീട് അവരുടെ വിവാഹ മോചനത്തിലാണ് അവസാനിച്ചത്.

തന്റെ രണ്ട് പെൺമക്കളേയും കാര്യങ്ങൾ മുൻ ഭാര്യ ലളിതയുമായി പറഞ്ഞ് ബോധ്യപ്പെടുത്തിയശേഷമാണ് താൻ വേർപിരി‍ഞ്ഞതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ശേഷം പ്രശസ്ത കൊറിയോഗ്രാഫർ പോണി വർമ്മയെ പ്രകാശ് രാജ്  വിവാഹം കഴിച്ചു. വിവാഹസമയത്ത് പ്രകാശിന് 45 വയസായിരുന്നു, പോണിക്ക് 33 വയസും. ശേഷം ഇവർക്ക് ഒരു മകൻ ജനിച്ചു. പോണി തന്റെ  മുൻ ഭാര്യ ലതയേയും പെൺമക്കളേയും കണ്ട് സംസാരിച്ചിട്ടുണ്ടെന്നും അവർക്കെല്ലാം പോണിയോട് സ്നേഹമാണെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. എനിക്ക് അവളുടെ ഊർജം ഇഷ്ടമാണ്. 45-ാം വയസിൽ ഞാൻ അവളെ വിവാഹം കഴിച്ചു. ശേഷം പെട്ടെന്ന് എനിക്ക് ചെറുപ്പം തോന്നി. ഇപ്പോൾ ഞാൻ എന്റെ ജീവിതത്തിൽ വളരെയധികം സന്തോഷവാനാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *