അഹങ്കാരം ഇല്ലാത്ത മനുഷ്യന്‍ ! വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കി പ്രണവ് ! മകനെ കുറിച്ച് അച്ഛന്റെ വാക്കുകൾ വൈറലാകുന്നു !

മലയാളത്തിലെ സൂപ്പർ ഹീറോ മോഹൻലാൽ എന്നും ആരാധകരുടെ ആവേശമാണ്, മോഹൻലാലിനെ പോലെ നമുക്ക് ഏറെ പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ കുടുംബവും, അതിൽ പ്രണവ് മോഹൻലാൽ എന്ന മകൻ എന്നും ആരാധകർക്ക് പ്രിയങ്കരനാണ്. താരപുത്രന്റെ ഒരു ജാടയും പ്രണവിൽ കണ്ടിട്ടില്ല, എന്നും എപ്പോഴും സാധാരണക്കാരനെപോലെയുള്ള പ്രണവിന്റെ ഓരോ വാർത്തകളും വിശേഷങ്ങളും വളരെ പെട്ടന്നാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്.

പ്രണവിന്റെ എളിമയും വിനയവും പെരുമാറ്റ രീതിയും  ജീവിതരീതിയുമാണ്  ആളുകളെ പ്രണവിന്റെ ആരാധകരാക്കി മാറ്റിയത്. വളരെ സിമ്ബിള്‍ ജീവിത ശൈലി പിന്തുടരുന്ന ആളാണ്. നടന്റെ യാത്രകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവാറുണ്ട് പ്രണവിനെ കണ്ട അനുഭവം പങ്കുവെച്ച്‌ നിരവധി പേര്‍ രംഗത്ത് എത്താറുമുണ്ട്. യാത്രകൾ ഒരുപാട് ഇഷ്ടപെടുന്ന ആളാണ് പ്രണവ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് പ്രണവിന്റെ മണാലി യാത്രയാണ്. സോഷ്യല്‍ മീഡിയയില്‍ താരം സജീവമല്ലെങ്കിലും യാത്ര ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലും സിനിമാ കോളങ്ങളിലും വൈറലാവാറുണ്ട്.

ഒരു സാധാരണക്കാരന്റെ യാത്ര മാര്‍ഗമാണ് പ്രണവ് എപ്പോഴും തിരഞ്ഞെടുക്കുന്നത്, നടന്നും, ബസിലും, കാളവണ്ടിയിലുമൊക്കെയാണ് താരപുത്രൻ യാത്രക്കായി അധികവും തിരഞ്ഞെടുക്കാറുളളത്. നടന്റെ യത്രകള്‍ പലപ്പോഴും മലയാളി പ്രേക്ഷകരുടെ ക്യാമറ കണ്ണുകളില്‍ പതിയാറുമുണ്ട്. ഇപ്പോള്‍ അത്തരത്തിൽ പ്രണവിന്റെ പുതിയൊരു യാത്രയാണ്  സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.  മണാലി യാത്രക്കിടെയാണ് തരപുത്രന്‍ മലയാളി പ്രേക്ഷകരുടെ കണ്ണില്‍ പെട്ടത്. പ്രണവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രാജ് കുമാര്‍ സത്യനാരായണനാണ് പ്രണവ് മോഹന്‍ലാലിന്റ മണാലിയില്‍ നിന്നുളള വീഡിയോ പങ്കുവെച്ചത്.

വഴിയില്‍നിന്ന്​ ഒരാളെ കിട്ടിയത്​ കാണണോ’ എന്ന്​ പറഞ്ഞുകൊണ്ടാണ് ക്യാമറ പ്രണവിലേയ്ക്ക് തിരിച്ചുകൊണ്ട് . ഇതിന്​ പുഞ്ചിരിയായിരുന്നു ​പ്രണവിന്‍റെ മറുപടി. ‘എന്താണ്​ പേര്​, എവിടെയോ കണ്ടിട്ടുണ്ടല്ലോ’ എന്ന തമാശരൂപേണ രാജ്​കുമാര്‍ ചോദിക്കുമ്ബോള്‍ ചിരിച്ച്‌ കൊണ്ട് എല്ലാവരോടു യാത്ര പറഞ്ഞ് നടന്ന് പോകവുകയാണ്. ‘ആ പോയ മനുഷ്യനാണ് പ്രണവ് മോഹന്‍ലാല്‍’, എന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ അവസാനിപ്പിക്കുന്നത്. പ്രണവിന്റെ യാത്രയുടെ ചിത്രങ്ങളും വിഡിയോകളായും ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്.

മോഹൻലാലും മകൻ പ്രണവിനെ കുറിച്ച് പറഞ്ഞ  വാക്കുകളൂം ഇപ്പോൾ ശ്രദ്ധ നേടുകയാണ്, അവന് മറ്റുള്ളവർക്ക് അറിയാത്ത കാര്യങ്ങൾ അവരെ പഠിപ്പിക്കാൻ വളരെ ഇഷ്ടമാണ്, ഏഷ്യന്‍ രാജ്യങ്ങളിലെ ഇംഗ്ലീഷ് അറിയാത്ത ആളുകള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കാനാണ് താല്‍പര്യമെന്നാണ് അവൻ ഒരിക്കൽ തന്നോട് പറഞ്ഞിരുന്നത്. അതൊരു നല്ലൊരു കാര്യമല്ലേ, കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി, അയാൾക്ക് അതാണ് സന്തോഷമെങ്കിൽ അങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ അല്ലാതെ ഞാന്‍ വിചാരിച്ചാല്‍ അയാള്‍ക്ക് ആക്ടറാവാനൊന്നും പറ്റില്ല, പ്രണവ് സിനിമയിൽ വന്നതും അവന്റെ താല്പര്യ പ്രകാരമാണ് എന്നാണ് മോഹൻലാൽ പറയുന്നത്.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *