
‘അവൾ നല്ല കുടുംബത്തിൽ ജനിച്ച കുട്ടിയാണ് നിങ്ങളുടെ കച്ചറ സിനിമകളിൽ അഭിനയിക്കുന്നില്ല’ ! മമ്മൂട്ടിയുടെ പ്രതികരണത്തിൽ ഞെട്ടി പ്രവീണ !
സിനിമ സീരിയൽ മെകാഹളയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് പ്രവീണ. വളരെ കുറഞ്ഞ സമയം സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത കലാകാരിയാണ് പ്രവീണ, ഒരുപാട് സിനിമകൾ ഒന്നും ചെയ്തിരുന്നില്ല എങ്കിലും ചെയ്ത സിനിമകൾ എല്ലാം ശ്രദ്ധിക്കപെട്ടവയായിരുന്നു. ഇപ്പോൾ സിനിമയിൽ ഉപരി സീരിയലിലാണ് നടി കൂടുതലും സജീവം, പക്ഷെ ഇപ്പോൾ കുറച്ച് നാളായി നടി സീരിയലുകളിൽ നിന്നും വിട്ടു നിൽക്കുകയാണ്..
മലയാളികളുടെ പ്രിയങ്കരനായ നടനാണ് മമ്മൂട്ടി സഹ താരങ്ങളോടും, ആരധകരോടും എപ്പോഴും ഉള്ളിൽ തട്ടിയ ആത്മാർഥ സ്നേഹം പ്രകടിപ്പിക്കുന്ന ഒരു വ്യക്തി കൂടിയാണ് മമ്മൂട്ടി. അത്തരത്തിൽ പണ്ട് തനിക്കുണ്ടായ ഒരു അനുഭവം തുറന്ന് പറയുകയാണ് നടി പ്രവീണ. സ്വന്തമായ നിലപാടുകൾ മുഖം നോക്കാതെ വിളിച്ച് പറയുന്ന സ്വഭാവമുള്ള ആളാണ് മമ്മൂക്ക.
അന്ന് പ്രവീണ സിനിമയിൽ അഭിനയച്ചു തുടങ്ങിയ കാലം, മമ്മൂട്ടിക്കൊപ്പം അന്ന് ഹിറ്റ് ചിത്രമായ എഴുപുന്ന തരകൻ എന്ന ചിത്രത്തിൽ അനിയത്തിയുടെ വേഷം ചെയ്തിരുന്നത് പ്രവീണ ആയിരുന്നു, പ്രവീണക്ക്. അന്ന് ഷൂട്ടിങ് സെറ്റിൽ പ്രവീനക്കൊപ്പം അച്ഛനുമുണ്ടായിരുന്നു. അന്ന് അദ്ദേഹമാണ് ആ ഫോൺ കോൾ അറ്റന്റ് ചെയ്‌തത്, പുതിയ ഒരു സിനിമയുടെ കാര്യം പറയാണെന്ന് പറഞ്ഞപ്പോൾ പ്രവണയുടെ അച്ഛൻ പറഞ്ഞു, കഥയും മറ്റു കാര്യങ്ങളും തന്നോട് പറയാൻ ആവശ്യപ്പെട്ടു.

പക്ഷെ വിളിച്ചയാൾ അത് കേൾക്കാൻ തയ്യാറാകാതെ പ്രവീണയോടു സംസാരിക്കണമെന്ന് വാശി പിടിക്കുകയായിരുന്നു, പ്രവീണയുടെ കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് ഞാനാണ് എന്ന് പറഞ്ഞിട്ടും അത് കേൾക്കാൻ വിളിച്ചയാൾ തയ്യാറല്ലായിരുന്നു. അവസാനം ദേഷ്യം വന്ന അച്ഛൻ പറഞ്ഞു ഇനി തനറെ പടം ചെയ്യാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്യുകയായിരുന്നു.
പിറ്റേ ദിവസം ഷൂട്ടിംഗ് സെറ്റിൽ സൗഹൃദ സംഭാഷണത്തിനിടെ പ്രവീണ ഈ കാര്യം മമ്മൂട്ടിയോട് പറഞ്ഞു, രണ്ടു മൂന്നു ചിത്രങ്ങൾ ചെയ്ത സംവിധായകൻ ആണെന്ന് ഞാൻ പറഞ്ഞപ്പോൾ അപ്പോൾ തന്നെ മമ്മൂട്ടി ഫോൺ എടുത്ത് ആ സംവിധയകനെ വിളിച്ചു. എന്നിട്ട് അയാളോട് പറഞ്ഞു നിങ്ങളുടേതുപോലുള്ള കച്ചറ സിനിമയിൽ പ്രവീണ അഭിനിയ്ക്കില്ല. അവൾ നല്ല കുടുംബത്തിൽ ജനിച്ച കുട്ടിയാണെന്നും മമ്മൂട്ടി അയാളോട് പറഞ്ഞു..
അതിനോടൊപ്പം തനിക്ക് ഒരു ഉപദേശവും തന്നു, ഇതുപോലുള്ള നിരവധി കോളുകൾ വരും, നിറയെ ആളുകൾ വിളിക്കും. അതിലൊന്നും പോയി ചാടരുത്. നല്ല കഥ, നല്ല സംവിധായകർ, ഇതൊക്കെ നോക്കി സിനിമകൾ തിരഞെരടുത്താൽ നിനക്ക് നല്ല ഭാവി ഉണ്ടാകും എന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞിരുന്നത് എന്നും പ്രവീണ പറയുന്നത്….
Leave a Reply