അന്ന് അമ്മ സംഘടനക്ക് പൃഥ്വിരാജിനോടുള്ള ശത്രുത കാരണം ബലിയാടായത് ഞാനും ! തകർന്നത് എന്റെ സ്വപ്നമാണ് ! സംവിധായകന്‍ !!

മലയാള സിനിമ സിനിമ രംഗത്ത് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്റെ സ്ഥാനം നേടിയെടുത്ത താരമാണ് നടൻ പൃഥ്വിരാജ്. നിരവധി പ്രതിസന്ധി ഘട്ടങ്ങൾ ജീവിതത്തിൽ തരണം ചെയ്തിരുന്നു എങ്കിലും ഒടുവിൽ വിജയം കൈവരിച്ച പൃഥ്വി ഇന്ന് മലയാള സിനിമ നിയന്ത്രിക്കാൻ കഴിവുള്ള സംവിധായകനും ഒപ്പം നിർമാതാവും ഡിസ്ട്രിബൂട്ടറുമാണ്. താര സംഘടനായ അമ്മയുമായി നടൻ സുകുമാരനും അതുപോലെ തന്നെ പൃഥ്വിക്കും പല അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുകയും അത് പല പിണക്കങ്ങൾക്കും കാരണമായിരുന്നു.

എന്നാൽ ഇപ്പോൾ ഇതേ സംഘടനക്ക് പ്രിഥ്വിയോടുള്ള എതിർപ്പിനെ തുടർന്ന് നഷ്ടമുണ്ടായത് സംവിധായകന്‍ പ്രിയനന്ദനൻ പറയുന്നു. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കാനിരുന്ന ‘അത് മന്ദാര പൂവല്ല’ എന്ന സിനിമയാണ് നടക്കാതെ പോയത്. ‘അമ്മ’ എന്ന താര സംഘടന കാരണമാണ് ചിത്രം മുടങ്ങിയത് എന്നാണ് സംവിധായകന്‍ പറയുന്നത്. അന്ന് സംഘടന പൃഥ്വിരാജിന് എതിരായിരുന്നു. പക്ഷേ അതില്‍ ബലിയാടായതു ഞാനാണ് സത്യത്തില്‍. തന്റെ രണ്ടാമത്തെ സിനിമ ആയിരുന്നു അന്ന് അത്.

സംഘടനാ സിനിമ പ്രവർത്തകരെ തടഞ്ഞിരുന്നു. എല്ലാവരും ഭയന്ന് ഒഴിഞ്ഞു മാറി പക്ഷെ ആരില്ലെങ്കിലും എന്റെ ഒപ്പം രാജു മാത്രം മതി ആ സിനിമ ചെയ്യാം എന്ന് എനിക്കുണ്ടായിരുന്നു. അന്ന് പക്ഷേ സാമ്പത്തികമായി ഞാൻ നിസഹായനായി പോയത് കൊണ്ടാണ് ആ സിനിമ നടക്കാതെ പോയത്. പക്ഷേ കാലം പലതും തെളിയിച്ചില്ലേ. അന്ന് പൃഥ്വിരാജിനെ തള്ളിപ്പറഞ്ഞവര്‍ തന്നെയല്ലേ ഇന്ന് അദ്ദേഹത്തിന്റെ ഒപ്പം ഉള്ളത്. ഒരു സ്ത്രീയുടെ അതി ശക്തമായ പ്രണയകഥ ആയിരുന്നു ചിത്രത്തിന്റെ പ്രീമിയം. ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരാളുടേത്. നടന്നിരുന്നെങ്കില്‍ വളരെ വ്യത്യസ്തമായ ഒരു ദൃശ്യ അനുഭവം ആകുമായിരുന്നു എന്നാണ് പ്രിയാനന്ദന്‍ പറയുന്നത്.

രാജുവിനെയും കാവ്യാ മാധവനെയും നായികാ നായകനാക്കി കൊണ്ട്  സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു അത് മന്ദാരപ്പൂവല്ല. എന്നാല്‍ ചിത്രീകരണം തുടങ്ങി അഞ്ചാം ദിവസം സിനിമ മുടങ്ങി. അമ്മ താര സംഘടന പൃഥ്വിരാജിന് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ആ സിനിമ മുടങ്ങിയത്. എന്റെ ഒരു വലിയ സ്വപ്നമായിരുന്നു തകർന്ന് പോയതെന്നും അദ്ദേഹം ഏറെ സങ്കടത്തോടെ ഓർക്കുന്നു.

അതുപോലെ സംവിധയകാൻ വിനയനുമായി അമ്മ സംഘടനക്ക് തർക്കം ഏർപ്പെടുകയും അദ്ദേഹത്തെ വിലക്കുകയും ചെയ്തിരുന്നു. സത്യം’ എന്ന ചിത്രത്തിൽ  അഭിനയിച്ച തിലകനും   പ്രിത്വിരാജുമൊഴിച്ച് ബാക്കി  എല്ലാവരും അമ്മ സംഘടനയോട് മാപ്പ് പറഞ്ഞ് തിരിച്ച് കയറി പക്ഷെ, തിലകൻ മാപ്പ് പറഞ്ഞില്ല എന്നും പ്രിത്വിരാജ് ഇനി മേലിൽ സംവിധായകൻ വിനയൻ്റെ ചിത്രത്തിൽ അഭിനയിക്കുകയില്ലയെന്ന് അമ്മ സംഘടനക്ക് വാക്ക് കൊടുത്തിട്ടതാണ് പൃഥ്വി  ആ പ്രശ്നം അന്നു തീർത്തത് എന്നൊരു വാർത്തയും സിനിമ രംഗത്ത് വളരെ സജീവമാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *