ഇതാണ് ദീർഹ വീക്ഷണം ! വർഷങ്ങൾക്ക് മുമ്പ് തന്നെ ഭാവി പറഞ്ഞ പൃഥ്വിരാജ് ! മലയാള സിനിമയുടെ അടുത്ത പതിറ്റാണ്ട് പൃഥ്വിയുടേത് !

താരപുത്രൻ എന്ന ലേബലിൽ നിന്ന് മാറി തന്റേതായ ഒരു സ്ഥാനം സിനിമ രംഗത്ത് നേടിയെടുത്ത ആളാണ് പൃഥ്വിരാജ് സുകുമാരൻ. സിനിമ രംഗത്ത് ഏറെ പ്രതിസന്ധികളെ അതിജീവിച്ച ആളുകൂടിയാണ് പൃഥ്വിരാജ്. താര സംഘടനയിൽ നിന്ന് വിലക്ക് വരെ നേരിട്ട അദ്ദേഹത്തിന്റെ പിന്നീടങ്ങോട്ടുള്ള വളർച്ച അതിശയകരമായിരുന്നു. ഇന്ന് അദ്ദേഹം സിനിമയുടെ എല്ലാ മേഖലകളിലും വിജയം കൈവരിച്ച് നിൽക്കുന്ന ആളാണ്. നടൻ, സംവിധായകൻ, നിർമ്മാതാവ്, ഡിസ്ട്രിബൂട്ടർ എന്നിങ്ങനെ എല്ലാ രംഗത്തും വിജയമാണ്.

മലയാള സിനിമയുടെ വളർച്ച കൂടിയാണ് അദ്ദേഹം സ്വപ്നം കാണുന്നത്. ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പ് പൃഥ്വിരാജ് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. തന്റെ ഭാവിയെ കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞ കാര്യങ്ങളാണ് അതിൽ ഏറ്റവും ശ്രദ്ധേയം. 40 വയസ് കഴിയുമ്പോഴാണ് തൻ്റെ കരിയറിൻ്റെ മറ്റൊരു മുഖം ആരംഭിക്കുന്നതെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.

ഇപ്പോഴിതാ ആ വാക്കുകളെ ത്യമാക്കുന്ന ഒരുപിടി പ്രോജക്ടുകളാണ് ഇപ്പോൾ അണിയറയിലൊരുങ്ങുന്നത്. അതിൻ്റെ തുടക്കം മാത്രമാണ് ആടുജീവിതം. പ്രശസ്ത സാഹിത്യകാരൻ ബെന്ന്യാമിൻ്റെ ഇതേ പേരിലുള്ള നോവലിൻ്റെ ദൃശ്യാവിഷ്കാരം ഒരുക്കുന്നത് സംവിധായകൻ ബ്ലെസിയാണ്. വർഷങ്ങളുടെ തയാറെടുപ്പോടെയാണ് ബ്ലെസിയും ആടുജീവിതവുമായി എത്തുന്നത്. വലിയ സമയമെടുത്ത് വമ്പൻ തയാറെടുപ്പോടെ എത്തിയ ചിത്രത്തിനായി ശാരീരികമായി പൃഥ്വിരാജ് ഏറ്റെടുത്ത വെല്ലുവിളി പ്രേക്ഷകർ കണ്ടതാണ്.

വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ആ ചിത്രത്തെ കാത്തിരിക്കുന്നത്.  മലയാളത്തിലെ ഏറ്റവും വലിയ സിനിമയായി പൃഥ്വിരാജ് അണിയിച്ചൊരുക്കുന്ന എമ്പുരാൻ ഈ കൊല്ലം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കും. മോഹൻലാലും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം മറ്റൊരു ബ്രഹ്മാണ്ഡ വിജയം സൃഷ്ടിക്കുമെന്ന് തന്നെയാണ് പ്രേക്ഷകർ കരുതുന്നത്. അതുപോലെ ബോളിവുഡിൽ ഉൾപ്പടെ ഒരുപിടി മികച്ച ചിത്രങ്ങളാണ് വരാൻ പോകുന്നത്. വില്ലൻ വേഷങ്ങളിൽ കൂടി തിളങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ പൃഥ്വിരാജ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *