അടുക്കളയില്‍ ഏതെങ്കിലും ഒരു മൂലക്കിരുത്തി ഭക്ഷണം തരേണ്ട കാര്യമേ ഉള്ളു, പക്ഷെ ചേച്ചി ചെയ്തത് അതായിരുന്നില്ല ! കുറിപ്പ് വൈറലാകുന്നു !!

മലയാള സിനിമ ലോകത്ത് ഏറ്റവും പ്രശസ്തരായ താര കുടുംബങ്ങളിൽ ഒന്നാണ് നടി ,മല്ലിക സുകുമാരന്റേത്, എപ്പോഴും വർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന മല്ലിക എന്ത് പറഞ്ഞാലും അത് ഏറെ ശ്രദ്ധ നേടാറുണ്ട്. മിക്കവാറും മാളികയുടെ തുറന്ന് പറച്ചിലുകൾ ഏറെ വിവാദങ്ങൾ ഉണ്ടാക്കാറുണ്ട്. താരത്തെ വിമര്ശിച്ചും പരിഹസിച്ചും നിരവധി പേർ രംഗത്ത് വരാറുണ്ട്, എന്നാൽ അവരിലെ നന്മയെ തുറന്ന് കാട്ടികൊണ്ട് ഇവരുടെ കുടുംബ സുഹൃത്തും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനക്കല്‍ പങ്കുവെച്ച കുറിപ്പുകൾ വളരെ പെട്ടന്നാണ് ശ്രദ്ധ നേടിയത്.

കഴിഞ്ഞ ദീപാവലി ദിനത്തിൽ മല്ലികയുടെ ജന്മദിനമായിരുന്നു, മക്കളും മരുമക്കളും കൊച്ചുമക്കളൂം മല്ലികക്ക് ആശംസൾ അറിയിച്ച് രംഗത്ത് വന്നിരുന്നു, സിധുവിന്റെ വാക്കുക്കൾ ഇങ്ങനെ, ഇന്ന് ചേച്ചിയുടെ പിറന്നാളാണ്. സുകുമാരന്‍ സാറിനടുത്തു ജോലി അന്വേഷിച്ചു ചെന്ന എനിക്ക്, ജോലി തന്നു. ആ വീട്ടില്‍ താമസസൗകര്യം തന്നു. ആദ്യ ദിവസം തന്നെ സാറിനൊപ്പമിരുത്തി ചോറും വിളമ്പിത്തന്നു ചേച്ചി. അതെന്നെഅതിശയിപ്പിച്ചു, അത്ഭുതപെടുത്തി. അന്നത്തെ സൂപ്പര്‍സ്റ്റാറിനോടൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കുക. തലേദിവസം വരെയുള്ള എന്റെ കാര്യം ആലോചിച്ചാല്‍ ലോകാത്ഭുതങ്ങളില്‍ ഒന്നായിട്ടാണ് എനിക്കു തോന്നിയത്.

തികച്ചും അപരിചിതനായ എന്നെ അവിടുത്തെ അടുക്കളയില്‍ ഏതെങ്കിലും ഒരു മൂലക്കിരുത്തി ഭക്ഷണം തരേണ്ട കാര്യമേ ഉള്ളു. അതുതന്നെ എനിക്കു വലിയസന്തോഷത്തിന് വക നല്‍കും. പക്ഷെ ചേച്ചിചെയ്തത് അങ്ങിനെയല്ല. ചേച്ചി എന്ന സ്നേഹസാഗര തീരത്ത് നില്‍ക്കുകയാണ് ഇന്നും ഞാനും കുടുംബവും. ഉണ്ണുമ്ബോള്‍ ചെന്നാല്‍ ചോറ് തരും, തേക്കുമ്ബോള്‍ ചെന്നാല്‍ എണ്ണ തരും, പുതിയ കോടി അടുക്കുമ്പോൾ ചെന്നാൽ അതിൽ നിന്നും ഒന്നു തരും. ഈ സംഭാഷണം ആരോമലുണ്ണി സിനിമയിലേതാണെങ്കിലും എനിക്ക് അതാണ് എന്റെ ചേച്ചി.

നല്ലൊരു സുഹൃത്ത് ഇല്ലാത്തതോണോ, വിദ്യാഭ്യാസമില്ലാത്തതാണോ, വിവരമില്ലാത്തതാണോ, ഭാര്യയില്ലാത്തതാണോ, കുടുംബമില്ലാത്തതാണോ, കുട്ടികളില്ലാത്തതാണോ, ജോലിയില്ലാത്തതാണോ, പണമില്ലാത്തതാണോ, ഒറ്റപ്പെടലാണോ,നിരാശയാണോ, ഇതിലേതാണ് ജീവിതത്തിലെ ഏറ്റവും വലിയ ശാപം, എന്നാൽ ഇതൊന്നുമല്ല. വിശപ്പാണ് ജീവിതത്തിലെ ഏറ്റവും വലിയശാപം എന്നാണ് എന്റെ പക്ഷം. സിനിമയില്‍ എത്തിപ്പെടാനും, അവിടെ എത്തിപ്പെട്ടിട്ടും ഗതികിട്ടാതെ അലയുന്ന, വിശപ്പകറ്റാന്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടില്‍ നിന്ന് എന്റെ വിശപ്പകറ്റാന്‍ “അന്നമിട്ടകൈ”ആണ് ചേച്ചിയുടേത്.

അതുകൊണ്ടുതന്നെ ഈ ദിവസം എനിക്ക് ഏറ്റവും വിശേഷപ്പെട്ടതാണ്, പ്രിയപ്പെട്ടതാണ്. ഇന്ന് ദീപാവലിയാണ് ചേച്ചിയുടെ പിറന്നാള്‍ അറിഞ്ഞോ അറിയാതെയോ എല്ലാവരും ആഘോഷിക്കുന്നു. ദീര്‍ഘായുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും നല്‍കി ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു എന്നാണ് ഏറെ വികാരവതനായി സിദ്ധു പങ്കുവച്ച കുറിപ്പ്, ഈ കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തി എന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വി അമ്മക്ക് ആശംസകൾ അറിയിച്ചത്. പൂർണിമയും സുപ്രിയയും ഇന്ദ്രജിത്തും പ്രാർഥനയും മല്ലികക്ക് ആശംസകൾ അറിയിച്ചിരുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *