മോഹൻലാൽ ചെയ്തു വച്ച സംഭവങ്ങൾ മറ്റു ഭാഷക്കാർക്ക്‌ തൊടാൻ പറ്റില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ! കുറിപ്പ് വൈറൽ !

മോഹൻലാൽ എന്ന നടൻ മലയാളികളുടെ അഭിമാന താരമാണ്. എന്നാൽ ഈ അടുത്ത കാലത്തായി അദ്ദേഹം ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. അത് മോഹൻലാൽ എന്ന നടൻ തിരഞ്ഞെടുക്കുന്ന സിനിമകൾ നേരിടേണ്ടി വരുന്ന വലിയ പരാജയങ്ങളെ മുൻ നിർത്തി ഉള്ളതായിരുന്നു. എന്നാൽ ഇപ്പോൾ പരിഹസിക്കുന്നവർ അദ്ദേഹത്തിന്റെ റേൻജ് എന്താണെന്ന് മനസിലാക്കണം എന്ന് പറഞ്ഞുകൊണ്ട് ഒരു മോഹൻലാൽ ആരാധകൻ പങ്കുവെച്ച കുറിപ്പാണ് ആരാധകർക്ക് ഇടയിൽ വലിയ ചർച്ചയാകുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിതിൻ ജോസഫ് എന്ന ആരാധകൻ പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ…

മോഹൻലാൽ നായകനായ ചന്ദ്രലേഖ സിനിമയെ കുറിച്ചാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ലാലേട്ടൻ ചെയ്തു വച്ച സംഭവങ്ങൾ മറ്റു ഭാഷക്കാർക്ക്‌ തൊടാൻ പറ്റില്ല എന്നാരാണ് പറഞ്ഞത്.. ദാ ഇതുനോക്കൂ ഒരേ സീൻ ആൻഡ് സിറ്റുവേഷൻ ലാലേട്ടൻ പ്രത്യേകിച്ചൊന്നും ചെയ്യാതെ അണ്ടർ പ്ലെയ് എന്ന പേരിൽ ചുമ്മാ നിൽക്കുമ്പോൾ നാഗാർജുന ഈ സീനിൽ പൂണ്ടു വിളയാടുകയാണ്. ലേഖക്കു പകരം പ്രേതത്തെ ആണോ നാഗാർജുന കണ്ടത് എന്നൊക്കെ വിരോധികൾ ചോദിക്കുമെങ്കിലും പുള്ളി ഈ സീനിൽ ജീവിക്കുക തന്നേ ആയിരുന്നു എന്നുമാണ് പോസ്റ്റിൽ ആരാധകൻ പറയുന്നത്.

അദ്ദേഹത്തിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അതിൽ നിന്നും ആ പറഞ്ഞ കാര്യങ്ങൾ വളരെ വ്യക്തമാണ്. ഇതേ കാര്യം മുമ്പ് പ്രിയദർശനും തുറന്ന് പറഞ്ഞിരുന്നു. പല സിനിമകളും റീമേക്ക് ചെയ്തിട്ടുള്ള എനിക്ക് ആ വ്യത്യാസം അറിയാം എന്നും പ്രിയദർശൻ പറയുന്നു. മോഹൻലാൽ എന്ന നടൻ കഥാപാത്രമായി ജീവിച്ചു കാണിക്കുമ്പോൾ മറ്റു പല നടന്മാരും അത് അഭിനയിക്കുന്നു. ആ വ്യത്യാസം വളരെ പ്രകടമാണ്. മറ്റു മികച്ച നടമാരിൽ നിന്നും മോഹൻലാൽ എങ്ങനെ വ്യത്യസ്തനാക്കുന്നു എന്ന ചോദ്യത്തിന് ഒരിക്കൽ പ്രിയദർശന്റെ മറുപടി ഇങ്ങനെ ആയിരുന്നു..

മോഹൻലാൽ ചെയ്ത് അനശ്വരമാക്കിയ ചിത്രം താളവട്ടം എന്ന ചിത്രം കണ്ട ആമിർ ഖാൻ ഒരിക്കൽ തന്നോട് ചോദിച്ചത്, റിഹേഴ്സൽ ചെയ്തു നോക്കിയിട്ടാണോ അതിലെ രംഗങ്ങൾ മോഹൻലാൽ അഭിനയിച്ചത് എന്നാണ്. ആ ചോദ്യത്തിന് എന്റെ മറുപടി ഇങ്ങനെ ആയിരുന്നു.. റിഹേഴ്സൽ ഇല്ലാതെയാണ് ആ ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചത് എന്നാണ്. വളരെ വേഗത്തിൽ, ഒട്ടും തയ്യാറെടുപ്പുകൾ ഇല്ലാതെ, വളരെ സ്വാഭാവികമായും അനായാസമായും അഭിനയിക്കാൻ കഴിയുന്നു എന്നതാണ് മോഹൻലാലിനെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്ന പ്രത്യേകത എന്നും പ്രിയദർശൻ പറയുന്നു.. അതിൽ വിനു എന്ന് പേരുള്ള മാനസിക വിഭ്രാന്തിയുള്ള ഒരു ചെറുപ്പകാരനായാണ് മോഹൻലാൽ അഭിനയിച്ചത്. അതൊക്കെ ഇന്നും ഒരു അത്ഭുഹമാണ് മറ്റു നടന്മാർക്ക് പോലും എന്നാണ് ആരാധകർ പറയുന്നത്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *