ഇന്നുവരെ ഒരു പരാതിയും പറഞ്ഞിട്ടില്ല ! 19-ാം വയസില്‍ എന്റെ കൈപിടിച്ചവൾ, ഏറ്റവും ഇഷ്ടമുള്ള കാര്യം !

മലയാളികൾ ഏറെ ഇഷ്ടപെടുന്ന താര ജോഡികളാണ് സുരേഷ് ഗോപിയും രാധികയും. ഏവരും വളരെ അസൂയയോടെ നോക്കുന്ന ദാമ്പത്യ ജീവിതമാണ് സുരേഷ് ഗോപിയുടെയും രാധികയുടെയും. പലപ്പോഴും രാധികയോടുള്ള തന്റെ അഗാധമായ സ്നേഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുള്ള ആളാണ് സുരേഷ് ഗോപി. രാധിക നായർ എന്ന പ്രശസ്ത പിന്നണി ഗായികയെയാണ് സുരേഷ് ഗോപിക്ക് വിവാഹം ആലോചിച്ചത്. വീട്ടുകാർ ഉറപ്പിച്ച വിവാഹം.

അതുകൊണ്ട് തന്നെ തിരക്കുകൾ കാരണം  വിവാഹ നിശ്ചയ ശേഷമാണ് രാധികയെ സുരേഷ് ഗോപി ആദ്യമായി കാണുന്നത്. ഇരുവരും തമ്മിൽ 13 വയസ്സിന്റെ വ്യത്യാസമുണ്ട്. രാധിക തന്റെ ഭാഗ്യമാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്, മാത്രമല്ല ഇനിയൊരു ജന്മം തനിക്ക് ഉണ്ടെങ്കിൽ ആ ജന്മത്തിലും രാധിക എന്റെ ഭാര്യയായി എത്തണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും, അദ്ദേഹം പറയുന്നു.

അതേസമയം സുരേഷ് ഗോപിയെ കുറിച്ചും തന്റെ ജീവിതത്തെ കുറിച്ചും രാധിക ഇതിന് മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. രണ്ടു സിനിമകളില്‍ ഞാൻ പാടിയിട്ടുണ്ട്. ഒന്നില്‍ ചൈല്‍ഡ് വോയ്‌സ് ആയിരുന്നു. പിന്നീട് മനഃപൂര്‍വ്വം പാടാതെ ഇരുന്നതല്ല. ഡിഗ്രി സെക്കൻഡ് ഇയര്‍ ആയപ്പോള്‍ തന്നെ വിവാഹം കഴിഞ്ഞു. ആ വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ മോളും ആയി. അപ്പോഴേക്കും മൂന്നാം വര്‍ഷത്തിലെത്തി. മോള്‍ടെ കാര്യങ്ങള്‍ നോക്കാനുള്ളത് കൊണ്ട് പഠിത്തത്തില്‍ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അതിന്റെ അടുത്ത വര്‍ഷം ആ അപകടവും സംഭവിച്ചു. അതോടെ കംപ്ലീറ്റ് ഡൌണ്‍ ആയി.

അങ്ങനെ പല സാഹചര്യങ്ങൾ ഉണ്ടായി, പാട്ടു \തുടർന്ന് കൊണ്ടുപോകാൻ കഴിഞ്ഞില്ല, പിന്നെ വീണ്ടും മക്കൾ ജനിച്ചു, അവരെ നോക്കുന്ന തിരക്കിൽ മറ്റൊന്നിനും കഴിഞ്ഞില്ല, പിന്നെ കുട്ടികളുടെ കാര്യങ്ങൾക്കായിരുന്നു എനിക്ക് പ്രാധാന്യം കൂടുതൽ, ഏട്ടൻ നടനായിരുന്നപ്പോഴും എം പി ആയിരുന്നപ്പോഴും തിരക്കായിരുന്നു. ഏതാണ് കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍ രണ്ടിനും അതിന്റെതായ ഉത്തരവാദിത്വങ്ങളും തിരക്കുമുണ്ടെന്ന് രാധിക വ്യക്തമാക്കി.

അതുപോലെ മറ്റുള്ളവരെ സഹായിക്കുക എന്നത് ഏട്ടന് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്, അതും സ്വന്തം അധ്വാനത്തിന്റെ ഒരു വീതത്തിൽ നിന്നും ചെയ്യുന്നതാണ് അദ്ദേഹത്തിന് കൂടുതൽ ഇഷ്ടം, അത് കൊടുക്കുമ്പോൾ  വേണ്ട എന്ന് പറയാൻ ഒരിക്കലും തോന്നിയിട്ടില്ല. പക്ഷെ ചില സമയത്ത് ഞങ്ങൾക്കും സാമ്പത്തിക ബുദ്ധിമുട്ടു ഉണ്ടായിരുന്നു, അപ്പോള്‍ മാത്രമേ വിഷമം തോന്നിയിട്ടുള്ളൂ. എല്ലാം ഭഗവാൻ കാണുന്നുണ്ട് എന്ന് മാത്രമാണ് മനസ്സില്‍.

പിന്നെ നമ്മൾ ചെയ്യുന്നത് നാളെ നമ്മുടെ മക്കൾക്ക് ലഭിക്കുമെന്നല്ലേ പറയാറ്, അപ്പോള്‍ നമ്മള്‍ ചെയ്യുന്നതിന്റെ പുണ്യം നമ്മുടെ മക്കള്‍ക്കും വന്നുഭവിക്കും, അതാണ് എന്റെ സന്തോഷമെന്നും രാധിക പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *