എനിക്ക് ഒരു വയസ്സുള്ളപ്പോള്‍ ഞങ്ങളെ കളഞ്ഞിട്ട് പോയതാണ് അച്ഛന്‍ ! ഒരിക്കലും കാണാൻ ആഗ്രഹിക്കുന്നില്ല ! ടിപി മാധവന്റെ മകൻ പറയുന്നു !

മലയാള സിനിമക്ക് ഒരിക്കലും മറകകാൻ കഴിയാത്ത അഭിനേതാവാണ് ടിപി മാധവൻ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത് അദ്ദേഹത്തിന്റെ വ്യകതി ജീവിതം പക്ഷെ അത്ര വിജകരമായിരുന്നില്ല. ഇതിനോടകം അദ്ദേഹം 400 ലതികം സിനിമകൾ ചെയ്തിട്ടുണ്ട്. കലാപാരമ്പര്യമുള്ള കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. തിരുവനന്തപുരത്താണ് അദ്ദേഹം ജനിച്ചത്. പ്രശസ്ത സാഹിത്യ കാരൻ പി.കെ.നാരായണപിള്ള അദ്ദേഹത്തിന്റെ മുത്തച്ഛൻ ആയിരുന്നു കൂടാതെ കവിയും സാഹിത്യകാരനുമായ ടി.എൻ. ഗോപിനാഥൻ നായർ അമ്മാവനുമായിരുന്നു.

ഇന്ന് അദ്ദേഹം ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. കൂടാതെ അദ്ദേഹം ഇപ്പോൾ ഗാന്ധി ഭവനിലെ അന്തേവാസിയാണ്. അദ്ദേഹത്തിന്റെ  ആദ്യ ചിത്രം  1975 ൽ പുറത്തിറങ്ങിയ ‘രാഗം’ ആണ് , അതിനുശേഷം വില്ലനായും, കൊമേഡിയനായും, സഹ താരമായും നിരവധി കഥാപാത്രങ്ങൾ അദ്ദേഹം മലയാള സിനിമയിൽ ചെയ്തിരുന്നു. ഭാര്യയുടെ പേര് സുധ, രണ്ടു മക്കൾ. മകൻ രാജകൃഷ്ണ മേനോൻ, മകൾ ദേവിക. പക്ഷെ അദ്ദേഹത്തിന്റെ അമിതമായ സിനിമ മോഹം കൊണ്ട് കുടുംബ ജീവിതം നിലനിർത്തി കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചില്ല.

അതുപോലെ സിനിമ അഭിനയം മാത്രമല്ല സിനിമ നിർമ്മാണ രംഗത്തും അദ്ദേഹം കൈവെച്ചതോടെ വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയും അതുപോലെ എപ്പോഴും സിനിമ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചിരുന്ന അദ്ദേഹത്തിനെ ക്രമേണെ തന്റെ ആ കുടുംബം നഷ്ടമാകുകയുമായിരുന്നു. ഭാര്യയും മക്കളും അദ്ദേഹത്തെ ഉപേക്ഷിച്ച് പോയി. എന്നാൽ അച്ഛന്റെ പാത തന്നെയാണ് അദ്ദേഹത്തിന്റെ മകനും തിരഞ്ഞെടുത്തത്. മകൻ രാജകൃഷ്ണ മേനോൻ ബോളിവുഡിലെ പേരെടുത്ത ഒരു സംവിധായകനാണ്. 2003 ൽ പുറത്തിറങ്ങിയ ‘ബാസ്‌ എൻ ഹി’, 2006 – ൽ പുറത്തിറങ്ങിയ ‘ബാര ആന’ 2016 – ൽ പുറത്തിറങ്ങിയ എയർ ലിഫ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിരുന്നു.

ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ചും കേരളത്തെ കുറിച്ചും രാജകൃഷ്ണ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ടി പി മാധവന്റെ മകന്‍ എന്നത് റെക്കോര്‍ഡിലുള്ള ബന്ധം മാത്രമാണ്. അമ്മയാണ് എന്നെ വളര്‍ത്തിയത്. എനിക്ക് ഒരു വയസ്സുള്ളപ്പോള്‍ ഞങ്ങളെ ഉപേക്ഷിച്ച് പോയതാണ് അച്ഛന്‍. അച്ഛനെ കുറിച്ച് അങ്ങനെ പറയാൻ പോലുമുള്ള ഓർമ്മകൾ തനിക്ക് ഇല്ല, ഓര്മ വെച്ച നാൾ മുതൽ ഞങ്ങള്ക് എല്ലാം അമ്മയാണ്, ഇത്രയും നാളത്തെ ജീവിത്തിനിടക്ക് ഞാൻ ആകെ രണ്ടു തവണ മാത്രമാണ് അച്ഛനെ കണ്ടിട്ടുള്ളത്.

അദ്ദേഹവും എന്നെയും ഒരു നാല് പ്രവിശ്യത്തിൽ കൂടുതൽ കണ്ടുകാണില്ല. എന്നാൽ സിനിമ രംഗത്ത് നിന്ന് പലരും തന്നോട് ടിപി മാധവന്റെ മകനല്ല എന്ന രീതിയിൽ അച്ഛനെ കുറിച്ച് ചോദിക്കുമ്പോൾ തനിയ്ക്ക് ആശ്ച്ചര്യം തോന്നാറുണ്ടെന്നും, അദ്ദേഹം പറയുന്നു. എന്റെ രക്തത്തിലും ആ സിനിമ ഉണ്ടായിരുന്നു, എങ്ങനെയോ ഞാനും അവിടെ തന്നെ എത്തി. പിന്നെ അതെനിക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു. മലയാളത്തോട് എന്നും പ്രത്യേകമായൊരു ഇഷ്ടമുണ്ട്. ഇടയ്ക്ക് മലയാള സിനിമകളൊക്കെ കാണാറുണ്ട്. അതിൽ കൂടുതൽ ബന്ധങ്ങളൊന്നും താൻ ഇനിം ആഗ്രഹിക്കുന്നില്ല എന്നും രാജകൃഷ്ണ പറയുന്നു, അദ്ദേഹം പ്രതികരിക്കുന്ന വിഡിയോക്ക്, ആരാധകർ കമന്റ് ചെയ്തിരുന്നത് ഇങ്ങനെ, അച്ഛനോട് ക്ഷമിച്ച് അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചൂടേ, അച്ഛനോട് ക്ഷമിച്ചാല്‍ നിങ്ങള്‍ക്ക് നല്ലതേ വരൂ, അതില്‍ മോശമായൊന്നുമില്ല എന്നുമായിരുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *