മോഹൻലാൽ എന്നെ വന്ന് കാണണമെന്ന ആഗ്രഹമൊന്നും എനിക്കിപ്പോൾ ഇല്ല ! ആരും കാണാൻ വരാറില്ല ! ടിപി മാധവന്റെ ഇപ്പോഴത്തെ അവസ്ഥ !

ഒരു സമയത്ത് സിനിമ രംഗത്ത് ഏറെ തിളങ്ങി നിന്ന നടനായിരുന്നു ടിപി മാധവൻ.  250 ൽ അതികം മലയാള സിനിമകൾ അഭിനയിച്ച അദ്ദേഹം ഇപ്പോൾ കഴിയുന്നത് ഗാന്ധി ഭവാനിലാണ്. അദ്ദേഹം ജീവിതത്തിൽ എപ്പോഴും  സിനിമാക്കാണ്‌  കൂടുതൽ പ്രാധാന്യം നൽകിയത്, അതുകൊണ്ടു തന്നെ കുടുംബം അദ്ദേഹത്തിന് നഷ്ടമായി. ഏകനായി ജീവിക്കുന്ന അദ്ദേഹത്തിന് ഇപ്പോൾ എല്ലാം ഗാന്ധിഭവനാണ്. അമ്മ സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറിയൊക്കെ ആയിരുന്നു ടി.പി മാധവൻ.

പക്ഷെ ഇപ്പോൾ അദ്ദേഹം സിനിമയായോ, സിനിമ പ്രവർത്തകരായോ ഒന്നും ഒരു ബന്ധവുമില്ല, ആരോഗ്യപരമായി ഏറെ മോശം അവസ്ഥയിലുള്ള അദ്ദേഹത്തിന് ഇപ്പോൾ ആരെയും ഓർമ പോലും ഇല്ല. മലയാള സിനിമയിൽ നിന്നുള്ള വളരെ ചുരുക്കം താരങ്ങൾ മാത്രമാണ് മാധവനെ സന്ദർശിക്കാൻ ​ഗാന്ധി ഭവനിൽ ഇതുവരെ എത്തിയിട്ടുള്ളത്. സുരേഷ് ഗോപി, ഗണേഷ് കുമാർ, ജയരാജ് വാര്യർ, നടി ചിപ്പി, താരത്തിന്റെ ഭർത്താവും നിർമാതാവുമായ എം.രഞ്ജിത്ത്, മധുപാൽ തുടങ്ങിയവരാണ് അവർ.

എന്നാൽ ടിപി മാധവൻ തന്നെ കാണാൻ മോഹൻലാൽ ഒന്ന് വരണമെന്ന ആഗ്രഹം പലപ്പോഴും പറഞ്ഞിരുന്നു. അടുത്തിടെ മോഹൻലാലിനെ ഒന്ന് കാണണമോ, ഒന്ന് വന്ന് കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മാധവന്റെ മറുപടി ഇങ്ങനെയാണ്, ‘ഒരു മോഹന്‍ലാലല്ലേ ഉള്ളൂ, അദ്ദേഹത്തെ കാണണമെന്ന് എല്ലാവരും പറഞ്ഞാല്‍, അദ്ദേഹം എവിടെയെല്ലാമാണ് ചെല്ലുക. അതുകൊണ്ട് തന്നെ ഇനി മോഹൻലാൽ എന്നെ വന്ന് കാണുമെന്നോ അല്ലെങ്കിൽ കാണണമെന്നോ ഉള്ള ഒരാഗ്രഹവും തനിക്കില്ലെന്നും അദ്ദേഹം പറയുന്നുഅദ്ദേഹം എന്റെ നല്ല ഒരു സുഹൃത്താണ്, സിനിമയില്‍ അഭിനയിക്കുമ്പോള്‍ മുതല്‍ നല്ല സുഹൃത്തുക്കളാണ്. തന്റെ കുടുംബാംഗത്തെ പോലെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഭാഗീകമായി ഓർമ നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ പുതിയ ഒരു വീഡിയോ ഗാന്ധിഭവൻ പങ്കുവെച്ചിരുന്നു. പുതുവസ്ത്രങ്ങൾ ധരിച്ച് സന്തോഷവാനായി ഇരിക്കുന്ന മാധവനാണ് പുതിയ വീഡിയോയിലുള്ളത്. ഓർമകൾ നഷ്ടപ്പെട്ടതിനാൽ മറുപടികൾ പറയുന്നതിൽ പോലും അ​ദ്ദേഹത്തിന് ബുദ്ധിമുട്ടുകളുണ്ട്. ആര് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചോദിച്ചപ്പോൾ എന്നെ കാണാൻ ആര് വരാൻ എന്നാണ് മറുപടി. അതുപോലെ അദ്ദേഹത്തിന്റെ മകനെ ഒന്ന് കാണണമെന്ന ആഗ്രഹം പലപ്പോഴും മാധവൻ പറഞ്ഞിരുന്നു. പക്ഷെ തനിക്ക് അങ്ങനെ ഒരു അച്ഛനില്ല എന്ന നിലപാടാണ് മകന്. മോഹൻലാൽ എങ്കിലും അദ്ദേഹത്തെ ഒന്ന് പോയി കാണണം എന്നാണ് ഇപ്പോൾ ആരാധകരുടെ ആവിശ്യം. അദ്ദേഹം മരിച്ചുകഴിഞ്ഞ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇടാൻ നിൽക്കാതെ ജീവിച്ചിരിക്കുമ്പോൾ ആ ആഗ്രഹം സാധിച്ചു കൊടുക്കണം എന്നും പലരും ആവിശ്യപെടുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *