മക്കളെ ഒന്ന് വിളിക്കണമെന്ന് പല പ്രാവിശ്യം കരുതി, ‘ദുരഭിമാനം അല്ല, ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം ! ടിപി മാധവൻ പറയുന്നു !

മലയാള സിനിമക്ക് വളരെ സുപരിചിതനായ നടനാണ് ടിപി മാധവൻ, 250 ഓളം മലയാള സിനിമയിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്, എങ്കിലും മലയാളികൾ ഇന്നും ഓർത്തിരിക്കുന്നത് നരസിംഹം എന്ന സിനിമയിലെ കഥാപാത്രത്തെയാണ്. അദ്ദേഹം ഇന്ന് ഗാന്ധിഭവനിലാണ് താമസം. വിവാഹ മോചിതനായ അദ്ദേഹം ഇതിന് മുമ്പ് തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ഭാര്യയും രണ്ടുമക്കളുമുള്ള അദ്ദേഹം സിനിമ ജീവിതം തിരഞ്ഞെടുത്തത് കൊണ്ടാണ് ഭാര്യ തന്നെ ഉപേക്ഷിച്ച് പോയത് എന്നാണ് മാധവൻ പറയുന്നത്.

മകൻ രാജകൃഷ്ണ മേനോൻ ഇന്ന് ബോളിവുഡിലെ പ്രശസ്ത സംവിധായകനാണ്. എന്നാൽ അച്ഛനുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ഞങ്ങൾക്ക് അമ്മ മാത്രമേ ഉള്ളു എന്നും രാജകൃഷ്ണ വ്യക്തമാക്കിയിരുന്നു. മക്കളെ കുറിച്ച് , മാധവൻ പറയുന്നത് ഇങ്ങനെ, മക്കളുമായി ഞാനും ഒരു ബന്ധവും സൂക്ഷിച്ചില്ല, പലപ്പോഴും അവരെ വിളിക്കണമെന്ന് ആലോചിച്ചിരുന്നെന്നു.. ഭാര്യയുമായി വേർപിരിഞ്ഞ ശേഷം മക്കളുമായി എനിക്കൊരു ബന്ധവും ഇല്ലായിരുന്നു. മകളെ ബാംഗ്ലൂരിൽ വെച്ച് കാണാറുണ്ടായിരുന്നു. മകൾ കന്നഡക്കാരനായ ഒരു ലെതർ എക്സ്പോർട്ടർ ഷേണായിയെയോ ഷെട്ടിയെയോ അങ്ങനെ ആരെയോ വിവാഹം കഴിച്ച് പോയി. കല്യാണത്തിന്റെ സമയത്ത് എന്നെ അറിയിച്ചിരുന്നു.

പക്ഷെ പിന്നീട് ഒരു ബന്ധവും ഇല്ലായിരുന്നു. മകൻ എന്നോടുള്ള വാശിപോലെ സിനിമയിൽ തന്നെ നിന്ന് സിനിമ എടുക്കുകയും ചെയ്തു. എന്നാൽ അമ്മയ്ക്ക് ഇപ്പോഴെന്താണ് പറയാനുള്ളതെന്നാണ് എനിക്ക് അറിയേണ്ടത്. സിനിമ ഇഷ്ടമാണ്, അഭിനയിക്കാൻ പോയതിനാണ് അവർ എനിക്ക് ഡിവോഴ്‌സ് നോട്ടീസ് അയച്ചത്. മകനെയും മകളെയും ഫോൺ വിളിക്കണമെന്ന് പല പ്രാവശ്യം ആലോചിച്ചിട്ടുണ്ട്.. പക്ഷെ എന്തോ ഒരു മനസ്സുറപ്പ് ഇല്ല. ‘ദുരഭിമാനം അല്ല, ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം. മെയിൽ ഷോവനിസം. ​അനാഥരാണ് ​ഗാന്ധിഭവനിൽ ഉള്ളവർ. അനാഥരെ സനാഥരാക്കുന്നതാണ് സാറിന്റെ മുഖ്യ ലക്ഷ്യം. പ്രാർത്ഥനകൾ നടക്കുന്നു…

അവിടെ ഞാൻ സന്തുഷ്ടനാണ്. നടക്കാനുള്ളത് നടക്കേണ്ട സമയത്ത് നടക്കും.. ‘അങ്ങനെ ഒരു വിശ്വാസം എനിക്കുണ്ട്. മനുഷ്യത്വത്തെക്കുറിച്ച് ഞാൻ എഴുതുന്നുണ്ട്. മീറ്റിം​ഗുകളിൽ അമ്മയുടെ മഹത്വത്തെ പറ്റി സംസാരിച്ചിട്ടുണ്ട്. അമ്മ എന്ന് പറയുന്നത് വ്യക്തിയല്ല. അതൊരു മഹത്വം ആണ്. നമ്മുടെ വീട്ടിലെ കെടാവിളക്ക് ആണ് എന്നും ടിപി മാധവൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *