ജീവിച്ചിരിക്കുമ്പോൾ അച്ഛനമ്മമാർക്ക് കൊടുക്കാത്ത സന്തോഷം അവർ പോയി കഴിഞ്ഞ് എന്ത് ചെയ്താലും അതിന് പകരമാകില്ല ! ഞാൻ അതിന് അർഹനല്ല ! പക്ഷെ മകനെ ഒന്ന് കാണണം എന്നുണ്ട് !

മലയാളികൾക്ക് എന്നും വളരെ പരിചിതനായ നടനാണ് ടിപി മാധവൻ. ചെറുതും വലുതുമായ നിരവധി സിനിമകൾ അദ്ദേഹം ചെയ്തിരുന്നു. ഇപ്പോൾ അദ്ദേഹം ഗാന്ധിഭവനിലാണ് താമസിക്കുന്നത്, അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ നടക്കാറുണ്ട്. ഇപ്പോഴിതാ ഇതിന് മുമ്പ് അദ്ദേഹം തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഭാര്യയും മക്കളും ഉണ്ടായിരുന്നിട്ടും അദ്ദേഹം ഇന്ന് തീർത്തും അനാഥനെപ്പോലെയാണ് ജീവിക്കുന്നത്, സിനിമ മോഹം കാരണം കുടുംബത്തെ നോക്കാതെ പോയതുകൊണ്ടാണ് കുടുംബം തകർന്ന് പോയത് എന്ന് അദ്ദേഹം തന്നെ പലപ്പോഴും പറഞ്ഞിരുന്നു.

എന്റെ ജീവിതം കണ്ടിട്ടാണ് ശെരിക്കും ശ്രീനിവാസൻ ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ എഴുതിയത്. ഞാൻ വിവാഹം കഴിച്ചത് എന്നെക്കാളും പൈസയുള്ളൊരു വീട്ടിലെ ഒരു പെണ്ണിനെയാണ്. പെണ്ണുകാണാൻ പോലും ഞാൻ പോയില്ല. കാരണം പെണ്ണ് കണ്ടാൽ കല്യാണം കഴിക്കുമായിരുന്നില്ലായിരിക്കും. അങ്ങനെ ഞങ്ങളുടെ വിവാഹം നടന്നു, അവൾ തൃശൂരിലെ വലിയൊരു കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. അവർ വളരെ സ്ട്രോങ് ലേഡിയായിരുന്നു. യൂണിയൻ ലീഡേഴ്സൊക്കെയായി മീറ്റിങൊക്കെ കൂടുമായിരുന്നു. അന്ന് യൂണിയൻ ലീഡേഴ്സ് കരുണാകരനും അച്യുതാനന്ദനുമൊക്കെയായിരുന്നു.

പക്ഷെ എന്റെ മനസ്സിൽ അന്നും ഇന്നും സിനിമ മാത്രമായിരുന്നു.  അങ്ങനെ ഒരിക്കൽ അഭിനയിക്കാൻ ഒരു അവസരം കിട്ടിയപ്പോൾ ഞാൻ എന്റെ ഭാര്യയോട് പറഞ്ഞു ഞാൻ സിനിമയിൽ അഭിനയിക്കാൻ പോവുകയാണെന്ന്. പക്ഷെഎന്നാൽ പിന്നീട് ഞാൻ അഭിനയിക്കാൻ പോയതിന്റെ പേരിൽ അവൾ എനിക്ക് ഡിവോഴ്സ് നോട്ടീസ് അയച്ചു. സിനിമയിൽ അഭിനയിച്ച് തിരിച്ച് വന്നപ്പോൾ വീട്ടിൽ ഡിവോഴ്സ് നോട്ടീസ് വന്ന് കിടപ്പുണ്ടായിരുന്നു. എന്റെ മകൻ ഇന്നൊരു സിനിമാ സംവിധായകനാണ്. അക്ഷയ്കുമാറിനെ വെച്ച് എയർലിഫ്റ്റ് എന്ന സിനിമ സംവിധാനം ചെയ്ത രാജാകൃഷ്ണ മേനോൻ എന്റെ മകനാണ്.

ഞാൻ അതിന് അർഹനല്ലങ്കിലും ഇന്ന് മകന്റെ  വളർച്ചയിൽ അവനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു, ‘മകൻ എനിക്ക് വേണ്ടി പകരം വീട്ടിയതുപോലെയായി. ഞാനും ഭാര്യയും തമ്മിൽ വേര്പിരിഞ്ഞിട്ട് ഇപ്പോൾ മുപ്പത് വർഷമായി. ഒരു ഒറ്റയാന്റെ മനസാണ് എനിക്ക്. ഒരു കാര്യം രണ്ട് വട്ടം ഞാൻ‌ ആലോചിക്കും. ജോത്സ്യത്തിലും എനിക്ക് വിശ്വാസമുണ്ട്. വാരഫലം ദിവസവും വായിക്കും. ഇന്നും ആ ശീലമുണ്ട് എന്നും അദ്ദേഹം പറയുന്നു. അതുപോലെ ഈ ലോകത്തുനിന്ന് പോകുന്നതിന് മുമ്പ് എനിക്ക് മകനെന്ന ഒന്ന് കാണണമെന്ന ആഗ്രഹം ഉണ്ട്. പക്ഷെ അത് നടക്കാൻ ചാൻസ് ഇല്ല എന്നും അദ്ദേഹം തന്നെ പറയുന്നുണ്ട്. അച്ഛനുമായി ഇനി യാതൊരു ബന്ധത്തിനും താത്പര്യമില്ലെന്ന് മകനും പറഞ്ഞിരുന്നു. ഇപ്പോൾ ആരോഗ്യപരമായി അദ്ദേഹം ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അച്ഛനമ്മമാർ ജീവിച്ചിരിക്കുമ്പോൾ അവർക്ക് നൽകാത്ത സന്തോഷം അതിന് ശേഷം എന്ത് ചെയ്തിട്ടും കാര്യമില്ല എന്നാണ് ആരാധകരുടെ കമന്റുകൾ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *