ഞങ്ങളുടെ സംഘടനയുടെ പേര് അച്ഛൻ എന്നല്ല, അമ്മ എന്നാണ് ! അവിടം തൊട്ട് തന്നെ ഞങ്ങള്‍ സ്ത്രീകളുടെ കൂടെയാണ് ! മണിയൻപിള്ള രാജു !

ഇന്നിപ്പോൾ സിനിമ രംഗത്തും അല്ലാതെയും ദിലീപ് വിഷയത്തിന് ശേഷം വീണ്ടും അമ്മ സംഘടനാ ചർച്ചാ വിഷയമായി മാറുകയാണ്. അതിൽ സംഘടനാ ഇപ്പോൾ കുറ്റാരോപിതനായ നിൽക്കുന്ന വിജയ് ബാബുവിനെതിരെ തക്ക മറുപടി എടുക്കാത്തതിൽ പ്രതിഷേധിച്ച്  അമ്മയുടെ ഐസിസി യിൽ നിന്ന് മാല പാർവതിയും, കുക്കു പരമേശ്വരനും, ശ്വേതാ മേനോനും രാജി വെച്ച് പുറത്ത് പോയിരുന്നു. ഇപ്പോഴിതാ നടനും അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയായ മണിയൻ പിള്ള രാജു പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

വിജയ് ബാബുവിനെതിരെ വന്നിട്ടുള്ള പരാതിയെ കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. ഇതിനൊക്കെ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. അമ്മ എക്‌സിക്യൂട്ടീവ് മീറ്റിങ്ങില്‍ പറഞ്ഞിട്ടുണ്ട്. അത് പബ്ലിക്കായി പറയേണ്ട കാര്യമില്ല. സ്ത്രീകള്‍ക്ക് ആവശ്യമുള്ള സ്‌പേസ് ലഭിക്കുന്നില്ല, എന്ന പരാതികള്‍ ഉയരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ”അത് ചുമ്മാതെയാണ്. നമ്മുടെ സംഘടനയുടെ പേര് അച്ഛന്‍ എന്നല്ല അമ്മ എന്നാണ്.

 

അന്ന് മുതൽ ഞങ്ങൾ പെണ്ണുങ്ങളുടെ ഭാഗത്താണ്. അമ്മയിലെ അംഗങ്ങളെ എടുത്ത് കഴിഞ്ഞാല്‍ അധികം പേരും പെണ്ണുങ്ങളാണ്. മാസം 5000 രൂപ വെച്ച് 150 പേര് കൈനീട്ടം വാങ്ങിക്കുന്നതില്‍ 85 ശതമാനവും പെണ്ണുങ്ങളാണ്. പിന്നെ ഇപ്പോൾ സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ മുതൽ ഡോക്ടേഴ്‌സും എഞ്ചിനീയേഴ്‌സും ഓട്ടോ ഡ്രൈവര്‍മാരും വരെ എല്ലാ മേഖലകളിലും സ്ത്രീകളുണ്ട്. അതിന് മനസുള്ള ബോള്‍ഡ് പെണ്ണുങ്ങള്‍ വേണം. അല്ലാതെ അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി നിന്നിട്ട് കാര്യമില്ല.

പണ്ടൊക്കെ എന്ന് പറഞ്ഞാൽ അന്ന് ആകെ ഒന്ന് രണ്ടു പ്രൊഡ്യൂസഴ്സ് മാത്രമേ ഉള്ളു രു നടി വന്ന് കഴിഞ്ഞാല്‍ ചിലപ്പോള്‍ ഈ പ്രൊഡ്യൂസേഴ്‌സിന് വഴങ്ങേണ്ടി വരും. കാരണം വേറെ വഴിയില്ല. എന്നാൽ ഇന്നങ്ങനെ അല്ല, ഒരു വര്‍ഷം 150 പടമൊക്കെയാണ് വരുന്നത്. വരുന്ന പടം വേണ്ടെന്ന് വെക്കുകയാണ് ഇപ്പോഴത്തെ നടിമാർ. പിന്നെ അവരോട് മോശമായി പെരുമാറിയാല്‍ ഇപ്പോൾ വിവരമറിയും. ഇപ്പോഴും അത്തരത്തിലുള്ള മോശം പെരുമാറ്റങ്ങള്‍ ഇപ്പോഴും നടക്കുന്നില്ലെന്നല്ല. എന്നാലും പണ്ടത്തേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 98 ശതമാനവും പെര്‍ഫക്ട് ആണ്,” എന്നായിരുന്നു മണിയന്‍പിള്ള രാജു പറഞ്ഞത്. ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും മോഹൻലാൽ അമ്മയുടെ പ്രെസ്‌ഡെന്റ് ആയ മോഹൻലാൽ ഒരക്ഷരം മിണ്ടിയിട്ടില്ല എന്ന് പറഞ്ഞ് വിമർശിച്ചുകൊണ്ട് ബൈജു കൊട്ടാരക്കരയും രംഗത്ത് വന്നിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *