
ഞാൻ മരുഭൂമിയിൽ അകപെടുമ്പോൾ എന്റെ ഭാര്യ എട്ട് മാസം ഗർഭിണിയായിരുന്നു ! ഞാൻ പെട്ടു എന്ന് മനസിലായത് അതോടെയാണ് ! യഥാർത്ഥ നജീവ് പറയുമ്പോൾ !
മലയാള സിനിമയുടെ അഭിമാനമായി മാറാൻ പോകുന്ന അടുത്ത സിനിമയാണ് ആടുജീവിതം. മലയാളത്തിൽ ഏറ്റവും കൂടുതൽ വിട്ടുപോയ നോവലായ ബെന്യാമിനയെ ആടുജീവിതം എന്ന നോവലൈന്റെ ദ്രിശ്യാവൽക്കരണമാണ് ബ്ലെസ്സി സംവിധാനം ചെയ്ത് ആടുജീവിതം എന്ന സിനിമ. നജീബ് എന്ന വ്യക്തിയുടെ പ്രവാസ ജീവിതത്തിലെ യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കിയാണ് ബെന്യാമിൻ ആടുജീവിതം എന്ന നോവൽ എഴുതിയത്. മരുഭൂമിയിൽ നജീബ് അനുഭവിച്ച ജീവിത ദുരിതങ്ങൾ ഏതൊരു മനുഷ്യനെയും തകർത്തുകളയുന്നതാണ്.
ഇപ്പോഴിതാ സിനിമ ഇറങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കെ തന്റെ ജീവിതത്തെ കുറിച്ച് നജീബ് പറയുന്ന വാക്കുകൾ ഇങ്ങനെ, അന്ന് ഞാന്‍ അങ്ങനെ കഷ്ടപ്പെട്ട സംഭവം ജനങ്ങള്‍ സിനിമയിലൂടെ അറിയാന്‍ പോകുന്നുവെന്ന കാര്യത്തില്‍ സന്തോഷമുണ്ട്. അന്നത്തെ അനുഭവങ്ങള്‍ തന്നെയാണ് പൃഥ്വിരാജ് സിനിമയിലൂടെ അറിയിക്കാന്‍ പോകുന്നത്. 93ല്‍ അവിടെ ചെന്നിറങ്ങി, ഒരാള്‍ വന്ന് എന്റെ പാസ്പോര്‍ട്ട് ചോദിച്ചപ്പോള്‍ കൊടുത്തു, വണ്ടിയില്‍ കയറാന്‍ പറഞ്ഞു, ഞാന്‍ കയറി. എന്റെ അറബി തന്നെ ആയിരിക്കും വന്നത് എന്നാണ് ഞാന്‍ അന്ന് വിചാരിച്ചത്. വണ്ടി നേരെ മരുഭൂമിയിലേക്കാണ് പോയത്.
വണ്ടി ഒരുപാട് ദൂരം പോകുമ്പോഴും ഞാൻ ആലോചിച്ചത് നാട്ടില്‍ നിന്ന് കയറുന്നവര്‍ ഒക്കെ എവിടെ എന്നായിരുന്നു, കാരണം ആരും ഇല്ലാത്ത വഴികളിൽ കൂടിയാണ് എന്നെ കൊണ്ടുപോകുന്നത്. കുറെ നേരം മരുഭൂമിയൂലൂടെ യാത്രചെയ്തു. ഒരുപാട് ഓടി സന്ധ്യയ്ക്ക് വണ്ടി വന്ന് നിര്‍ത്തിയത് ഒരുപാട് ആടുകളും ഒട്ടകങ്ങളും ഒക്കെ ഉള്ള സ്ഥലത്താണ്. ഞാന്‍ പെട്ടു എന്ന് എനിക്ക് അപ്പോള്‍ തന്നെ മനസിലായി. ഞാന്‍ അന്നേരം തൊട്ട് കരയാന്‍ തുടങ്ങി. കരഞ്ഞപ്പോള്‍ അറബിക്ക് ദേഷ്യം വന്നു.

അവിടെ വളരെ വികൃതമായ ഒരു മനുഷ്യൻ ഉണ്ട്. ഉണ്ടായിരുന്നു. ഇവരോടൊന്നും സംസാരിക്കാന്‍ ഭാഷ പോലും അറിയില്ലല്ലോ. ഞാന്‍ ആലോചിക്കുന്നത് അവിടുന്ന് പോരുമ്പോള്‍ എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയെക്കുറിച്ചാണ്. എപ്പോഴും മണല്‍ക്കാറ്റാണ്.ആരോ പുതച്ച ഒരു പുതപ്പും പുതച്ചാണ് അവിടെ കിടന്നത്. ആകാശത്ത് വിമാനം പോവുന്നത് കണ്ടപ്പോഴും ഞാന്‍ പെട്ടുപോയെന്നോര്‍ത്ത് ഒട്ടുപാട് കരഞ്ഞിട്ടുണ്ട്.
ഒരുപാട് അടി കിറ്റിയിട്ടുണ്ട്, അറബി കഴിച്ചതിന്റെ ബാക്കി ഉണങ്ങിയ കുബ്ബൂസ് ഒക്കെയാണ് ചിലപ്പോള്‍ കിട്ടുക. അവസാനം ജീവന് നിലനിര്‍ത്താന്‍ വേണ്ടി ആടിന്റെ പാല് കറന്ന് കുടിക്കാന്‍ തുടങ്ങി, ഇവരുടെ കണ്ണുവെട്ടിച്ച് ഒന്നരദിവസം മരുഭൂമിയില്‍ കൂടി ഓടിയിട്ടുണ്ട്. അവിടുന്ന് രക്ഷപ്പെട്ട് അഞ്ച് വര്‍ഷം കഴിഞ്ഞ് 2000ത്തില്‍ വീണ്ടും ദുബായ്ക്ക് വണ്ടി കയറി. ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നതിനിടയില്‍ അളിയന്റെ സുഹൃത്ത് സുനിലിന്റെ അടുത്ത് എന്റെ കഥ പറഞ്ഞു. അപ്പോൾ തന്നെ ജോലി ശരിയാക്കി തന്നു. സുനിലിന്റെ സുഹൃത്തായിരുന്നു ബെന്യാമിന്. അങ്ങനെയാണ് ബെന്യാമിന് ഇത് കഥയാക്കുന്നത് എന്നും നജീബ് പറയുന്നു.
Leave a Reply