
ഒരു നടിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് ! പ്രായം കൂടിവരികയാണ് ! എന്റെ പ്രതീക്ഷ കുറഞ്ഞും വരുന്നു ! ഉണ്ണിയെ ട്രോളി രഞ്ജിത്ത് ശങ്കർ !
ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണിയുടെ ചെറിയ ചലനങ്ങൾ പോലും ഇപ്പോൾ വലിയ വാർത്തയായി മാറുന്ന സമയമാണ്. അതുപോലെ മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ആരാധികമാർ ഉള്ള താരവും ഉണ്ണി മുകുന്ദൻ തന്നെയാണ്. ഉണ്ണി മുകുന്ദന്റെ വിവാഹ വാർത്തകൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഉണ്ണിയുടെ വിവാഹവുമായി ബന്ധപ്പെട്ട് നടന്റെ ഏറ്റവും പുതിയ ചിത്രമായ ജയ് ഗണേഷിന്റെ സംവിധായകൻ ഇപ്പോഴിതാ രഞ്ജിത് ശങ്കറും ഉണ്ണിയെ ട്രോളി തുടങ്ങിയിരിക്കുകയാണ്.
മിത്ത് വിവാദം കൊടുമ്പിരികൊണ്ടുനിന്ന സമയത്താണ് ഉണ്ണി മുകുന്ദൻ തന്റെ പുതിയ ചിത്രമായ ജയ് ഗണേഷ് അനോൺസ് ചെയ്തത്. ആദ്യമായാണ് ഉണ്ണിയും രഞ്ജിത്തും സിനിമയ്ക്കായി ഒന്നിക്കുന്നത്. ഉണ്ണിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഈ കമന്റും മറുപടിയും എല്ലാം എത്തിച്ചേർന്നത്. ഉണ്ണി എന്ന് കല്യാണം കഴിക്കും എന്ന് ചോദിക്കുന്നവർക്ക് ഇതൊരു മറുപടി കൂടിയാണ്. ഉണ്ണി കുറിച്ചത് ഇങ്ങനെ, വധുവിനെക്കുറിച്ചുള്ള ഉയർന്ന പ്രതീക്ഷകൾ മൂലം ഗണേശൻ ഇപ്പോഴും സിംഗിൾ ആയി തുടരുന്നത് കാരണമായി പറഞ്ഞ് ഉണ്ണി പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് രഞ്ജിത്ത് ശങ്കർ കമന്റ് ചെയ്തത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, അതുകൊണ്ട് ‘ജയ് ഗണേഷ്’ നായികയ്ക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുന്നു. 20-29 പ്രായത്തിലെ യുവതികൾ തനിക്ക് ഡയറക്റ്റ് മെസ്സേജ് അയക്കുക എന്നായിരുന്നു. ‘ഞാനൊരു കല്യാണം കഴിച്ചാൽപ്പിന്നെ ഇങ്ങനെ കോമഡി പറയാൻ പറ്റില്ല എന്ന മറുപടിയുമായി വീണ്ടും ഉണ്ണി എത്തി. ഏതായാലും ഇതോടെ വീണ്ടും ഉണ്ണി മുകുന്ദന്റെ വിവാഹ കാര്യം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.

തന്റെ വിവാഹത്തെ കുറിച്ച് ഇതിനുമുമ്പ് അദ്ദേഹം പറഞ്ഞത് ഇങ്ങനെ, തന്റെ വിവാഹത്തിനായി അമ്മ കാത്തിരിക്കുകയാണെന്ന് താരം പറയുന്നത്. ഒരു അഭിനേത്രിയെ ഉണ്ണി വിവാഹം കഴിക്കുമോ എന്നു ചോദിച്ചപ്പോള്‍ ആഗ്രഹമുണ്ടെന്നാണ് നടന്‍ പറയുന്നത്. ഒരു അഭി,നേത്രിയെ വിവാഹം ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്, ആഗ്രഹമുണ്ട് പക്ഷെ അതു നടക്കുമോ എന്നറിയില്ല. തന്റെ കല്യാണത്തിനായ് അമ്മ കാത്തിരിക്കുകയാണ്. നാളെ എന്റെ കല്യാണമാണെന്നു പറഞ്ഞാല്‍ ഇന്നു ഉച്ചയ്ക്ക് തന്നെ അമ്മ എല്ലാം റെഡിയാക്കും, അത്രക്കും ആഗ്രഹത്തോടെ അമ്മ എന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്നും ഉണ്ണി പറയുന്നു.
പക്ഷെ ഒന്നും അങ്ങോട്ട് ശെരിയായി വരുന്നില്ല. നിങ്ങളെ ഒരു ലവ് മാര്യേജ് ചെയ്യാൻ സാധ്യത ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ണിയുടെ മറുപടി ഇങ്ങനെ ആയിരുന്നു, സത്യത്തിൽ എന്റെ പ്രതീക്ഷ ഒക്കെ കുറഞ്ഞ് വരികയാണ്. പ്രായവും കൂടിവരുന്നുണ്ട്. ലവ് മാരേജ് നല്ലതാണ്. ലവ് മാര്യേജിന്റെ ഡെഫനിഷന്‍ നോക്കുമ്പോഴേക്ക് നമ്മള്‍ കുറച്ച് സമയം ചിലവഴിക്കുന്നു, മനസിലാക്കിയിട്ട് കല്യാണം കഴിക്കുന്നു. അങ്ങനെയാണെങ്കില്‍ അങ്ങനെ. കല്യാണം കഴിഞ്ഞിട്ടും ലവ് ആവാമല്ലോ. അങ്ങനെയുമാവാം. നമുക്ക് സന്തോഷമേ ഉള്ളൂ. എന്തെങ്കിലും ഒക്കെ നടന്നാല്‍ മതിയായിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
Leave a Reply