പദയാത്രയുടെ പേരിൽ എന്റെ സുരേഷ് ഗോപി ചേട്ടനെ അ,റ,സ്റ്റ് ചെയ്യുകയാണെങ്കിൽ എന്റെ ഓട്ടോ വിറ്റിട്ടാണെങ്കിലും അദ്ദേഹത്തെ ജാമ്യത്തിലെടുക്കും; രേവന്ദ് !

സുരേഷ് ഗോപി നടത്തിയ പദയാത്ര വളരെ ശ്രദ്ധ നേടിയിരുന്നു, കരുവന്നൂർ സാമ്പത്തിക തട്ടിപ്പിനെതിരെ സുരേഷ് ഗോപി ഇനിയും തന്റെ യാത്ര തുടരുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഈ പദയാത്രയുടെ പേരിൽ സുരേഷ് ഗോപി, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, ബി ഗോപാലകൃഷ്ണൻ, കെ കെ അനീഷ് കുമാർ, ഹരി കെ ആർ തുടങ്ങി 500 ഓളം പേർക്കെതിരെയാണ് പൊ,ലീ,സ് കേസെടുത്തിരുന്നു. പദയാത്ര നടത്തി വാഹനതടസ്സം സൃഷ്ടിച്ചതിനാണ് കേസെടുത്തതെന്നാണ് തൃശൂർ ഈസ്റ്റ് പൊ,ലീ,സ് വ്യക്തമാക്കിയത്.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഓട്ടോെ ഡ്രൈവറായ രേവന്ദ് ബാബു. കലാഭവൻ മണിയുടെ വലിയ ആരാധകനെന്ന നിലയിലാണ് രേവന്ദ് വാർത്തകളിൽ നിറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ സഹായംകൊണ്ട് ജീവിതം കെട്ടിപ്പെടുത്തവരിൽ ഒരാളുകൂടിയാണ് രേവന്ദ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, കരുവനൂർ കേസിൽ പാവങ്ങൾക്ക് വേണ്ടി പദയാത്ര നടത്തിയ സുരേഷ് ഗോപി ചേട്ടനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ എന്റെ ഓട്ടോ വിറ്റിട്ടാണെങ്കിലും ഞാൻ അദ്ദേഹത്തെ ജാമ്യത്തിലെടുക്കും എന്നാണ് രേവന്ദ് പറയുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രേവന്ദ് താരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

സുരേഷ് ഗോപി ചേട്ടൻ ഒരു നിരവപരാധിയാണ്, ഞാൻ ഒരു പാർട്ടിയുടെയും ആളല്ല. മനുഷ്യന്മാരുടെ കൂടെയാണ് ഞാൻ എപ്പോഴും. എന്റെ പാർട്ടി മനുഷ്യപാർട്ടി. എന്റെ മതം മനുഷ്യവർഗ്ഗം. എന്റെ ജാതി മനുഷ്യജാതി എന്നാണ് രേവന്ദ് കുറിച്ചത്. അദ്ദേഹത്തിന്റെ ഈ പോസ്റ്റിനെ അനുകൂലിച്ചും പരിഹസിച്ചും പലരും രംഗത്ത് വരുന്നുണ്ട്. ഇതിനുമുമ്പ് കലാഭവൻ മണിയെ കുറിച്ച് പറഞ്ഞാണ് അദ്ദേഹം ശ്രദ്ധ നേടിയിട്ടുള്ളത്. ആ വാക്കുകൾ ഇങ്ങനെ, മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഞാൻ ലോട്ടറി വിറ്റ് നടന്നിരുന്ന കാലത്ത് എന്നെ ഒരു കുറിച്ച് ഏതോ ഒരു മാസികയിൽ ഒരു ലേഖനം വന്നു.

അതുകാണാൻ ഇടയായ മണിചേട്ടന് എന്നെ ഒരുപാട് സഹായിച്ചു. എനിക്ക് ഡ്രസ്സും മറ്റ് സാധനങ്ങളുമെല്ലാം അ​ദ്ദേഹം വാങ്ങി തന്നു. മരിക്കുന്നവരെ പറ്റ് പോലെയെല്ലാം അ​ദ്ദേഹം എന്നേയും കുടുംബത്തേയും സഹായിച്ചു. എന്റെ ചേച്ചിയെ നഴ്സിങ് പഠിപ്പിക്കാൻ പണം തന്നതും മണിച്ചേട്ടനാണ്. അതുപോലെ എന്റെ വീട്ടിലേക്ക് കറണ്ട് കിട്ടാനും, എന്റെ കഷ്ടപ്പാട് കണ്ട് എനിക്കൊരു ഓട്ടോ റിക്ഷ വാങ്ങി തന്നതും മണി ചേട്ടൻ ആയിരുന്നു, പക്ഷെ, മണി ചേട്ടൻ മരിച്ച ശേഷം അദ്ദേഹത്തിന്റെ വീട്ടുകാർ അത് എന്നിൽ നിന്നും തിരികെ വാങ്ങി. അന്ന് കേസൊക്കെ ഉണ്ടായിരുന്നു എന്നും രേവന്ദ് പറഞ്ഞിരുന്നു.

അതുപോലെ അടുത്തിടെ ആലുവയിൽ വെച്ച് മരണപ്പെട്ട അന്യ സംസഥാന പെൺകുട്ടിയുടെ അന്ത്യ കർമ്മകൾ ചെയ്യുകയും, അതുവധി വിവാദത്തിൽ ആകുകയും ചെയ്ത ആളുകൂടിയാണ് രേവന്ദ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *