റിമി ടോമിയുടെ ആദ്യ ഭർത്താവ് റോയിസും രണ്ടാം ഭാര്യയുമായി അടിപൊളി ജീവിതം !! ചിത്രങ്ങൾ ശ്രദ്ധനേടുന്നു !

മലയാളികളുടെ പ്രിയങ്കരിയായ ഗായികയും അവതാരകയുമാണ് റിമി ടോമി. . ഏവരുടെയും പ്രിയങ്കരിയായ റിമി ടെലിവിഷൻ രംഗത്ത് വളരെ സജീവമാണ്. പക്ഷെ വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ അഭിമുഖീകരിച്ച ആളുകൂടിയാണ് റിമി, റോയിസ് ആയിട്ടുള്ള വിവാഹവും അതിനു ശേഷം  ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള വിവാഹ മോചനവും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.

റിമിയുമായി വേർപിരിഞ്ഞ ശേഷം റോയ്‌സ് വീണ്ടും വിവാഹം കഴിച്ചിരുന്നു. മോണിക്ക എന്ന യുവതിയെയാണ് റോയ്‌സ് വിവാഹം കഴിച്ചിരിക്കുന്നത്. ക്രിസ്ത്യൻ ആചാര പ്രകാരമാണ് റോയ്‌സ് റിമിയെ വിവാഹം കഴിച്ചിരിക്കുന്നത്. ശേഷം സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത റോയ്‌സ് തന്റെ ഭാര്യയുമൊത്തുള്ള സന്തോഷ നിമിഷങ്ങളും പ്രണയ നിമിഷങ്ങളുമെല്ലാം പങ്കുവെച്ചിരുന്നു, വളരെ സന്തുഷ്ട കുടുംബ ജീവിതമാണ്, ലൈഫ് അടിച്ചു പൊളിക്കുകയാണ് എന്നും തോന്നിപ്പിക്കുന്ന ചിത്രങ്ങളാണ് റോയ് പങ്കുവെച്ചിരിക്കുന്നത്.

റോയ്‌സ് വീണ്ടും ഒരു വിവാഹം കഴിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ട് എന്നും, ഞങ്ങൾ പരസ്പര സമ്മതത്തിടെയാണ് വിവാഹ ബന്ധം വേർപിരിഞ്ഞത് മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തവർ ഒരുമിച്ച് മുന്നോട്ട് പോകുന്നതുകൊണ്ട് യാതൊരു ഫലവുമില്ല, അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, ഒരു പക്ഷെ അദ്ദേഹം വീണ്ടുമൊരു വിവാഹം കഴിക്കാതിരുന്നെങ്കിൽ അത് എന്നെ ഏറെ വിഷമിപ്പിക്കുമായിരുന്നു എന്നും റിമി പറഞ്ഞിരുന്നു.

അതുപോലെ വിവാഹ മോചനത്തിന്റെ കാരണം ഇതുവരെ റിമി ടോമി തുറന്ന് പറഞ്ഞിരുന്നില്ല എങ്കിലും രണ്ടാം വിവാഹത്തിന് മുമ്പ് റോയ്‌സ് ചില കാര്യങ്ങൾ തുറന്ന് പറഞ്ഞിരുന്നു. റിമി ഒരു സെലിബ്രറ്റി ആയതുകൊണ്ട് റിമിയുടെ വാക്കുകൾക്കാണ് ഏവരും കാത്ത് കൊടുത്തത്, പക്ഷെ റോയിസിന് എന്താണ് പറയാനുള്ളത് എന്ന് ആരും ചെവി കൊണ്ടില്ല, ഈ വിവാഹബന്ധത്തോടെ തനിക്ക് നഷ്ട്ടമിത് നഷ്ടമായത് 12 കൊല്ലം ആണെന്നും അത് ഒരിക്കലും തിരിച്ചു കിട്ടില്ല എന്നും റോയ്‌സ് പറയുന്നു. തനിക്ക് റിമിയെ മോശക്കാരി ആകുന്നതിനോ  അവരുടെ പ്രശസ്തി കളങ്കപ്പെടുത്തനോ ഉദ്ദേശമില്ല.

അവൾ നല്ല ഒരു ഗായികയാണ് അതേസമയം ഞാൻ അവളുടെ  പ്രൊഫഷനു വേണ്ടി  നഷ്ടപ്പെടുത്തിയത് എന്റെ ദാമ്പത്യ  ജീവിതവും ഒപ്പം  സ്വന്തം ബിസിനസ്സും ബലി കൊടുത്തുകൊണ്ടുമാണ് എന്റെ  ജീവിതത്തിലെ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പന്ത്രണ്ട് വർഷത്തെ കുറിച്ച്  റോയ്‌സ് സുഹൃത്തുക്കളോട് വികാരാധീനനായി പറഞ്ഞത്.  ആകെക്കൂടി തിരിച്ചുകിട്ടിയത് റിമിയുടെ മുൻഭർത്താവ് എന്ന ഒരു അനാവശ്യ വിലാസം മാത്രമാണ് എന്നും റോയ്‌സ് തുറന്ന് പറഞ്ഞിരുന്നു.

കൂടാതെ ഞങ്ങളുടെ ദാമ്പത്യ ജീവിതം ഒരു പരാജയം ആണെന്ന് എല്ലാവരെയും അറിയിക്കേണ്ടതായിരുന്നു, ആ തകർച്ച കാരണമാണ് ഞങ്ങൾക്ക് ഒരു കുഞ്ഞ് പോലും ജനിക്കാതെ പോയത് എന്നും റോയ്‌സ് പറഞ്ഞിരുന്നു. എന്നാൽ അതിനു മുമ്പ് ഒരു ഷോയിൽ പരസ്യമായി തുറന്ന് പറഞ്ഞിരുന്നു, ഭർത്താവ് കോടീശ്വരൻ ആയിട്ട് കാര്യമില്ല ഭാര്യക്ക് സ്നേഹം കൂടി കൊടുക്കണം എന്ന്.. ഏതായാലും ഇരുവരും ഇപ്പോൾ ഹാപ്പി ലൈഫാണ് നയിക്കുന്നത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *