സിനിമയെ വിമർശിക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത് ! കൊറിയയില്‍ സിനിമയെ ആരും വിമര്‍ശിക്കാറില്ല ! റോഷൻ ആന്‍ഡ്രൂസ് പറയുന്നു !

മലയാള സിനിമക്ക് എന്നും പ്രിയങ്കരനായ സംവിധായകനാണ് റോഷൻ ആന്‍ഡ്രൂസ്. ഒരുപിടി ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച അദ്ദേഹം ഒരു അഭിനേതാവ് കൂടിയാണ്. ഇന്നും മിനിസ്‌ക്രീനിൽ ശ്രദ്ധ നേടുന്ന സൂപ്പർ ഹിറ്റ് ചിത്രം ഉദയനാണ് താരം മുതല്‍ ഇന്നലെ പുറത്തിറങ്ങിയ “സാറ്റര്‍ഡേ നൈറ്റ്” വരെ ശ്രദ്ധേയ ചിത്രങ്ങളുടെ ഒരു നിരയാണ് അദ്ദേഹത്തിന്‍റെ ഫിലിമോഗ്രഫി. പുതുകാലത്ത് ഇന്‍റര്‍നെറ്റിന്‍റെയും സോഷ്യല്‍ മീഡിയയുടെയും സ്വാധീനം സിനിമകളെ ദോഷകരമായി ബാധിക്കുന്നുവെന്ന് അഭിപ്രായം പങ്കുവെക്കുന്നു റോഷന്‍ ആന്‍ഡ്രൂസ്. എഡിറ്റോറിയലിനു നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ ആന്‍ഡ്രൂസിന്‍റെ ഈ പ്രതികരണം.

അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധ നേടുകയും ഒപ്പം ട്രോളുകളായി മരുന്ന കാഴ്ചയാണ് കാണുന്നത്. അത് മാത്രമല്ല അദ്ദേഹത്തിന്റെ ഈ വാക്കുകളും സമാനമായ അഭിപ്രായം പറഞ്ഞിരുന്ന മോഹൻലാലിൻറെ വാക്കുകളുമാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്. റോഷൻ ആന്‍ഡ്രൂസിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി മാറുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ മുതല്‍ റെപ്രസന്‍റേറ്റീവുകള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വരെ ഒരു സിനിമ കൊണ്ട് 2500 കുടുംബങ്ങള്‍ ജീവിക്കുന്നുണ്ട്. അങ്ങനെയാണ് ഞാന്‍ അതിനെ ആദ്യം കാണുന്നത്.

അതുപോലെ എടുത്ത് പറയേണ്ട ഒരു കാര്യം കൊറിയന്‍ രാജ്യങ്ങളില്‍ സിനിമയെ ആരും വിമര്‍ശിക്കാറില്ല. മറിച്ച് അവര്‍ സിനിമയെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. നമ്മള്‍ നശിപ്പിച്ച് താഴെയിട്ടുകളയും. വിമര്‍ശിക്കുന്ന നിങ്ങള്‍ക്ക് എന്ത് യോഗ്യതയുണ്ട് എന്നതാണ് മറ്റൊരു ചോദ്യം. ഞാനൊരു കഥ എഴുതിയിട്ടുണ്ടോ, തിരക്കഥ എഴുതിയിട്ടുണ്ടോ എന്ന് വിമര്‍ശിക്കുന്നവര്‍ ചിന്തിക്കണം. എനിക്ക് എത്തിപ്പെടാന്‍ പറ്റാത്തതിന്‍റെ ഫ്രസ്ട്രേഷന്‍ ആണോ എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നത് എന്ന് കൂടി ചിന്തിക്കുന്നത് നല്ലതാണ്.

ഇതിന് മുമ്പ് സിനിമ തീരുമ്പോഴായിരുന്നു മൈക്കുമായി കയറിവരുന്നത്. ഇപ്പോള്‍ ആദ്യ പകുതി തീരുമ്പോള്‍ മൈക്കുമായി കയറി വരികയാണ്. ആ സിനിമയെ അപ്പോള്‍ തന്നെ കീറിമുറിക്കുകയാണ്. സിനിമ കാണാന്‍ പോകുന്നതിന് മുമ്പ് യുട്യൂബില്‍ റിവ്യൂ നോക്കിയിട്ടാണ് ഇപ്പോള്‍ ആളുകള്‍ പോകുന്നത്. കൊറോണയ്ക്ക് മുമ്പ് പോലും ഇത് ഉണ്ടായിരുന്നോ എന്ന് എനിക്കറിയില്ല. ആദ്യത്തെ മൂന്ന് ദിവസമെങ്കിലും തിയറ്ററുകളില്‍ നിന്ന് നിങ്ങള്‍ക്ക് അകന്നുനിന്നുകൂടേ.. ജനം പടം കാണട്ടെ. മുടക്കുമുതല്‍ തിരിച്ചുകിട്ടട്ടെ. ഒരു പുസ്തകം വായിച്ച് ഇഷ്ടപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ അത് കത്തിച്ചു കളയാറുണ്ടോ… എന്നു പറഞ്ഞതുപോലെ സിനിമയെ വിമര്‍ശിച്ചോളൂ. കൊ,ല്ല,രുത് എന്നും അദ്ദേഹം പറയുന്നു.

ഇതേ അഭിപ്രായം മരക്കാർ വിമര്ശിക്കപെട്ടപ്പോൾ മോഹൻലാലും പറഞ്ഞിരുന്നു. സിനിമയെ കുറിച്ച് ഒന്നും അറിയാത്തവരാണ് അതിനെ പറ്റി സംസാരിക്കുന്നത്. എഡിറ്റിംഗ് മോശമാണെന്ന് പറയുമ്പോള്‍ എഡിറ്റിംഗിനെ കുറിച്ച് എന്തെങ്കിലും അറിയാവുന്ന ഒരാളാവണം. സിനിമയെ ക്രിട്ടിസൈസ് ചെയ്യുമ്പോള്‍ അതിനെകുറിച്ച് എന്തെങ്കിലുമൊരു ധാരണ വേണം. തെലുങ്ക് സിനിമകളെ അവിടെയുള്ളവര്‍ എന്നും പ്രോത്സാഹിപ്പിക്കാറെയുള്ളൂ. അവിടെയുള്ളവര്‍ റിലീസ് ചെയ്യുന്ന സിനിമകളെ കുറിച്ച് ഒരിക്കലും മോശമായി എഴുതുകയോ പറയുകയോ ചെയ്യുന്നില്ല. അത് അവര്‍ക്ക് സിനിമ മേഖലയോടും അവിടെ പ്രവര്‍ത്തിക്കുന്നവരോടും ബഹുമാനമുള്ളത് കൊണ്ടാണ് എന്നും മോഹൻലാൽ പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *