‘അവൻ അങ്ങനെ ചോദിച്ചപ്പോൾ അവരും ഞാനും ഞെട്ടിപ്പോയി’ അപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു ഇവനെയും കൊണ്ടു വരണ്ടായിരുന്നു എന്ന് ! മകനെ കുറിച്ച് സംയുക്ത വർമ്മ പറയുന്നു !

ഇന്ന് മലയാള സിനിമ രംഗത്തെ താര ജോഡികളായിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് ബിജു മേനോനും, സംയുക്ത വർമ്മയും.   ഇന്നും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ചുരുക്കം ചില അഭിനേത്രിമാരിൽ ഒരാളാണ് സംയുക്ത വർമ്മ. മലയാളത്തിൽ വളരെ കുറച്ച് സിനിമകൾ മാത്രമേ അവർ ചെയ്തിരുന്നുള്ളു എങ്കിലും അതെല്ലാം ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ അതുപോലെ നിലനിൽക്കുന്ന ശക്തമായ കഥാപാത്രങ്ങളാണ്, വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് സംയുക്ത, എങ്കിലും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താല്പര്യമാണ്. ഇവർക്ക് ഒരു മകനാണ് ഉള്ളത് ധക്ഷ് ധാര്‍മിക്.

2006 ലാണ് മകൻ ധക്ഷ് ധാര്‍മിക് ജനിച്ചത്, ശേഷം പൂർണമായും ക്യാമറക്ക് മുന്നിൽ നിന്നും മാറി നിൽക്കുകയായിരുന്നു സംയുകത. ശേഷം താരം യോഗയിലും, ആത്മീയതയിലും കൂടുതൽ താല്പര്യം കാണിക്കുകയും. നിരന്തര പരിശീലനത്തിലൂടെയും പഴയതിനെക്കാളും കൂടുതൽ സുന്ദരിയായി മാറുകയുമായിരുന്നു. ഏതെങ്കിലും പൊതു പരിപാടിയിൽ സംയുക്ത പങ്കെടുത്താൽ അന്നത്തെ താരം പിന്നെ സംയുക്ത ആയിരിക്കും, ഏവർക്കും അത്രക്കും പ്രിയങ്കരിയാണ് സംയുക്ത. ഇപ്പോൾ സംയുക്ത മകനെക്കുറിച്ചു പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

ഒരിക്കൽ  മകനുമായി യോഗ സെന്ററിൽ പോയപ്പോഴുള്ള അനുഭവമാണ് ഏറെ രസകരമായി സംയുക്ത പറയുന്നത്, താരത്തിന്റെ വാക്കുകൾ ഇങ്ങനെ,   ഞാൻ എല്ലാ ദിവസവും യോഗ സെന്ററിൽ പോകുന്നത് കാണാറുള്ള മകൻ ഒരു ദിവസം അവനും വരണമെന്ന് പറയുകയും, അങ്ങനെ ഒരു ദിവസം അവനെയും കൊണ്ടുപോയി, അവിടെ കൂടുതൽ വിദേശികളും വരാറുണ്ട്. അതിൽ ഒരു വിദേശി ഞങ്ങളെ കണ്ടപ്പോൾ ചോദിച്ചു, ഇത് എന്റെ അനിയൻ ആണോ എന്ന്..എനിക്ക് അത് ശരിക്കും ഇഷ്ടപ്പെട്ടു. പക്ഷേ പെട്ടെന്ന് അവൻ അവരോട് വയലൻ്റ് ആയി. “എന്ത് ചോദ്യമാണിത് ഇത്രയും വലിയ സ്ത്രീക്ക് ഇത്രയും ചെറിയ അനിയൻ ഉണ്ടാകുമോ.”എന്ന് അവൻ അവരോട് വളരെ ദേഷ്യത്തിൽ ചോദിച്ചു, അവൻ അങ്ങനെ ചോദിച്ചപ്പോൾ അവരും ഞാനും ഞെട്ടിപ്പോയി. മനസ്സിൽ പറഞ്ഞു.. ശ്ശെ..  ഇവനെയും കൊണ്ടുവരണ്ടായിരുന്നു എന്ന്..

അതുപോലെ തന്നെ ധക്ഷിനും അഭിനയം വളരെ ഇഷ്ടമുള്ള ഒരു മേഖലയാണ്, ഇത് മനസിലാക്കിയ സംയുക്ത മകനോട് പറഞ്ഞത് ഇങ്ങനെ,  സിനിമ എന്നത് ഒരു ഫാന്റസി ലോകമാണ്. അച്ഛൻ അഭിനയിക്കുന്നത് കാണുമ്പൊൾ സ്വാഭാവികമായും അവനും ആ ആഗ്രഹം തോന്നാം, പക്ഷെ നമുക്ക് എത്ര കഴിവുണ്ടായിട്ടും, കഠിനാധ്വാനം ചെയ്തിട്ടും കാര്യമില്ല. തലവര എന്നൊരു കാര്യമുണ്ട്. അതുണ്ടങ്കിലേ നമുക്ക് സിനിമ രംഗത്ത് നിലനിൽക്കാൻ കഴിയൂ എന്ന്. കാരണം കഴിവുള്ള ഒരുപാട് പേർ സിനിമയിൽ എത്താതെ പോയിട്ടുണ്ട്. ഒരു പക്ഷെ  സിനിമയിൽ നമ്മൾ കാണുന്നവരേക്കാളും കണ്ടിട്ടുള്ളവരേക്കാളും  കഴിവുള്ള എത്രയോ ആളുകൾ. ചില സമയത്ത് സിനിമയിൽ നമ്മുടെ കഴിവും കഠിനാധ്വാനം മാത്രം പോരാതെ വരും. അതിനൊപ്പം തലേവരെ കൂടിയുണ്ടെങ്കിൽ ക്ലിക്കാകും. അതുകൊണ്ടുതന്നെ സിനിമയുടെ നിറപ്പകിട്ട് കണ്ടിട്ട് കണ്ണ് മഞ്ഞളിക്കേണ്ട എന്ന് താൻ മകൻ ദക്ഷിനോട് പറയാറുണ്ട് എന്നും  സംയുക്ത പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *