‘ആ സന്തോഷ വാർത്ത പങ്കുവെച്ച് ശരണ്യയും ഭർത്താവ് അരവിന്ദും’ ! ആശംസകളുമായി ആരാധകർ !

മലയാളികളുടെ ഇഷ്ട താരമാണ് നടി ശരണ്യ മോഹൻ. നടി ഒരുപാട് ചിത്രങ്ങളൊന്നും ചെയ്തിട്ടില്ല എങ്കിലും ചെയ്ത ചിത്രങ്ങളെലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന് പുറമെ തീനിത്യൻ സിനിമയിൽ അറിയപ്പെടുന്ന ഒരു അഭിനേത്രികൂടിയാണ് ശരണ്യ. താരം തമിഴിലും കന്നടയിലും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. ബാലനടിയായി മലയാളത്തിലും തമിഴിലും അഭിനയിച്ചുതുടങ്ങി. തമിഴിലെ ഒരു നാൾ ഒരു കനവ്, യാരടി നീ മോഹിനി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. ഒരു നദി എന്നതിലുപരി ശരണ്യ ഒരു നർത്തകി കൂടിയാണ്.

2015 സെപ്ററംബർ 6 നായിരുന്നു ശരണ്യയുടെ വിവാഹം. ഭർത്താവ് അരവിന്ദ് കൃഷ്ണൻ ഒരു ഡോക്ടർ ആണ്. കൂടാതെ വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് ഇരുവരും, അരവിന്ദിന്റെ സ്വാമി ബ്രോ എന്ന പേരിലാണ് കൂടുതലും അറിയപ്പെടുന്നത്. ടിക് ടോക് വീഡിയോകളിൽ കൂടിയാണ് ഈ ജോഡികൾ കൂടുതൽ ശ്രദ്ധനേടിയത്. 2011ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം വേലായുധം റിലീസായി പത്ത് വര്‍ഷങ്ങള്‍ പിന്നിടുമ്ബോഴും തന്നെ ‘ദളപതി തങ്കച്ചി’ എന്നാണ് ആളുകള്‍ വിളിക്കുന്നതെന്ന് നടി ശരണ്യ മോഹന്‍ പറഞ്ഞിരുന്നു. വിജയിനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ  അഭിമാനം തോന്നുന്നുവെന്ന് ശരണ്യപറഞ്ഞിരുന്നു.

ഇപ്പോൾ ഇവരുടെ ജീവിതത്തിൽ വളരെ സന്തോഷകരമായ നിമിഷം വന്നെത്തിയിക്കുകയാണ്. ഇന്ന് ഇരുവരും അവരുടെ ആറാമത് വിവാഹ വാർഷികം ആഘോഷിക്കുകുയാണ്.  ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസകളുമായി നടി എത്തിയിരുന്നു. ‘ഞങ്ങളുടെ വാര്‍ഷികം ഒരു ക്ഷണിക ആഘോഷം മാത്രമാണ്, എന്നാല്‍ ഞങ്ങളുടെ വിവാഹം കാലാതീതമായ ഒന്നാണ്,’-ശരണ്യ മോഹന്‍ കുറിചിരിക്കുന്നത്, നിരവധിപേരാണ് ഇവർക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. കൂടാതെ സൂപ്പർ ക്യാപ്‌ഷൻ ആണല്ലോ എന്നാണ് ഭർത്താവ് അരവിന്ദ് കുറിച്ചിരിക്കുന്നത്. ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത്, മൂത്തത് മകനും ഇളയത് മകളും.

ഇവരുടെ കുടുംബ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് ആരാധകർക്കിടയിൽ വൈറലായി മാറുന്നത്. നര്‍ത്തകി കൂടിയായ ശരണ്യ മോഹന്‍ നടന്‍ ചിമ്ബുവിന് ഭരതനാട്യം പരിശീലിപ്പിച്ചിരുന്നു. ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം വൈറലായി മാറിയിരുന്നു.ചിമ്ബു ‘ഈശ്വരന്‍’ എന്ന സിനിമയ്ക്കായുള്ള തയ്യാറെടുപ്പ് നടക്കുമ്ബോഴായിരുന്നു പരിശീലനം. ഫാസിലിന്റെ ‘അനിയത്തിപ്രാവി’ലൂടെയായിരുന്നു ശരണ്യയുടെ സിനിമ അരങ്ങേറ്റം. നര്‍ത്തകരായ മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും മകളായ ശരണ്യ അച്ഛനമ്മമാരെ പോലെ പ്രാവിണ്യം നേടിയൊരു നർത്തകി കൂടിയാണ്. വിവാഹ ശേഷം അഭിനയ ജീവിതത്തോട് വിടപറഞ്ഞെങ്കിലും ശരണ്യ നൃത്തരംഗത്ത് സജീവമാണ്. വിവാഹശേഷം ശരണ്യ ഒരു നൃത്തവിദ്യാലയം തുടങ്ങുകയും അവിടെ പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു.

താരത്തിന്റെ പ്രസവ ശേഷം ശരണ്യയുടെ ശരീര വണ്ണം വർധിച്ചതിന് താരം ബോഡി ഷെയിമിങ്ങിന് ഇടയായിരുന്നു. എന്നാൽ ഇതിന് തക്ക മറുപടിയുമായി ശരണ്യയുടെ ഭർത്താവ് അരവിന്ദ് രംഗത്ത് വന്നിരുന്നത് വലിയ വാർത്തയായിരുന്നു. ഇപ്പോഴും കാഴ്ചയിൽ ആ പഴയ താരം തന്നെയാണ് ശരണ്യ.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *