‘ശരണ്യയുടെ അമ്മയെ ഒന്ന് സമാധാനിപ്പിക്കാൻ എങ്കിലും ബിനുവിന് എത്താമായിരുന്നു’ ! വൈറല്‍ ഡാന്‍സ് മുത്തശ്ശിയുമായുള്ള ശരണ്യയുടെ ബന്ധം !!
ആ ചിരി മാഞ്ഞിട്ട് ഇന്ന് ദിവസങ്ങൾ പിന്നിടുന്നു. പുതു തലമുറക്ക് ഒരു മാതൃകയാണ് ശരണ്യ, ശരണ്യയുടെ വിവാഹ ജീവിതം ഒരു പരാജയമായിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ശരണ്യ വിവാഹ ജീവിതത്തിലേക് പ്രവേശിച്ചത്. ഫേസ് ബുക്കിലോടെയായിരുന്നു ഇവർ പരിചയപ്പെട്ടത്. പരിചയം ബിനു ആലോചനയുമായി എത്തിയപ്പോൾ ഏവർക്കും സന്തോഷം കാരണം എല്ലാം അറിയാവുന്ന ഒരാൾ വീട്ടുകാരും ശരണ്യയും സമ്മതം മൂളി. ഇതിലൂടെ മകൾ ആരോഗ്യ സ്ഥിതി വീണ്ടെടുക്കുമെന്നും അവൾക്ക് പുതിയൊരു ജീവിതം ഉണ്ടാകുമെന്നും ഏതൊരു അമ്മയെപ്പോലെ ആ അമ്മയും സ്വപ്നം കണ്ടു.
പക്ഷെ വിവഹ ശേഷം ശരണ്യക്ക് വീണ്ടും അസുഖം വന്നതോടെ ആ ബന്ധം വേർപിരിഞ്ഞു. വേര്പിരിഞ്ഞതിനു ശേഷവും ശരണ്യ പറഞ്ഞിരുന്നു എന്റെ ഏട്ടനാണ് എന്റെ ബലം എന്ന്, പക്ഷെ ശരണ്യ ഇത്രയും മോശം അവസ്ഥയിൽ എത്തിയപ്പോഴും ബിനു ഒരു നോക്ക് കാണാൻ പോലും എത്തിയിരുന്നില്ല. ഒരു പക്ഷെ അവളുടെ മനസ് അത് ആഗ്രഹിച്ചിട്ടുണ്ടാവാം, എന്നിരുന്നാലും ശരണ്യയോ അവരുടെ അമ്മയോ ബിനുവിനെ കുറിച്ച് തെറ്റായ ഒരു വാക്കുപോലും ഇതുവരെ എങ്ങും പറഞ്ഞിരുന്നില്ല. പക്ഷെ ഇതിനിടയിൽ ബിനു വീണ്ടും വിവാഹത്തിനായി എന്നും വാർത്തകൾ ഉണ്ടായിരുന്നു.
ഒരിക്കൽ മണിയന്‍പിള്ള രാജു അവതരിപ്പിക്കുന്ന മലയാളി ദര്‍ബാർ എന്ന പരിപാടിയിൽ ശരണ്യയും ഭര്‍ത്താവും പങ്കെടുത്തിരുന്നു. പൊസ്സസീവ്‌നെസ്സിനെക്കുറിച്ചായിരുന്നു അന്ന് ശരണ്യ പറഞ്ഞത്. ചേട്ടന്റെ കാര്യത്തിൽ ഞാൻ പൊസ്സസീവ്‌നെസ് കാണിക്കാറുണ്ട്. ചേട്ടന്‍ ആ കുട്ടിയോട് സംസാരിക്കുന്നത് ഇഷ്ടമല്ലെന്ന് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. അത് പൊസ്സസീവ്‌നെസില്‍ നിന്നും വരുന്നതാണ്. കുറേ പെണ്‍സുഹൃത്തുക്കളുണ്ട്. പക്ഷെ അവരൊക്കെ വെറും ഫ്രണ്ട്‌സാണെന്ന് എനിക്ക് അറിയാം, എന്നാലും ഞാന്‍ അത് പറഞ്ഞ് ചേട്ടനെ ദേഷ്യംപിടിപ്പിക്കാറുണ്ട്. പക്ഷെ ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. എന്നുമാണ് അന്ന് ശരണ്യ പറഞ്ഞിരുന്നത്. എന്നാൽ ഞാന്‍ ആരെയെങ്കിലും ഒന്ന് അഭിനന്ദിക്കുകയാണെങ്കില്‍പോലും അത് പുള്ളിക്കാരിക്ക് ഇഷ്ടമല്ല എന്നും ബിനു പറയുന്നു.
ശരണ്യയുടെ അവസാന നിമിഷങ്ങളിലും വിയോഗ സമയത്തും സീമ ജി നായരും അമ്മയുമാത്രമാണ് അടുത്ത് ഉണ്ടായിരുന്നത്. സ്വന്തം മകളുടെ വേർപാടിൽ തകർന്നിരിക്കുന്ന ആ അമ്മയെ ഒന്ന് സമാധാനിപ്പിക്കാൻ എങ്കിലും ബിനുവിന് എത്താമായിരുന്നുവെന്ന് സോഷ്യല്‍മീഡിയയിലടക്കം പ്രേക്ഷകരുടെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ഡാന്‍സ് മുത്തശ്ശിയായ ശ്യാമള സേവ്യറിന്റെ മകനാണ് ഈ ബിനു സേവ്യർ. പ്രശസ്തമായ പ്രൊഡക്ഷന്‍ കമ്ബനി യൂടിവിയുടെ ഉദ്യോഗസ്ഥനായിരുന്ന ബിനു. ശ്യാമളയ്ക്ക് ഇരട്ട കുട്ടികളാണ്.
സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായതും നിരവധി സെലിബ്രറ്റികളോടൊപ്പം ഡാൻസ് വിഡിയോകൾ ചെയ്യുന്നതുമായ നൃത്തസംവിധായകന്‍ ആണ് ബിജു സേവ്യര്‍ എന്ന ബിജു ധ്വനിതരംഗ് ആണ് ശ്യാമളയുടെ രണ്ടാമത്തെ മകന്‍. എന്നാല്‍ ശരണ്യയുടെ വിയോഗ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ശരണ്യയ്ക്ക് ആദരാഞ്ജലി പോസ്റ്റുമായി ബിനു സേവ്യറിന്റെ ഇരട്ട സഹോദരന്റെ ആദ്യ ഭാര്യ നീനു ഫിലിപ് രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. ഇവരുടെ സൗഹൃദം ആ ബന്ധത്തിനപ്പുറത്തേയ്ക്കും വളർനിന്നിരുന്നു. എന്റെ പ്രിയ സഹോദരിക്ക് ആദരഞ്ജലികൾ എന്നായിരുന്നു അവർ കുറിച്ചത്, ഇപ്പോഴും ബന്ധം വിട്ടുമാറാത്ത സഹോദരിമാര്‍ എന്നാണ് ഈ പോസ്റ്റിന് ആരാധകർ കൊടുത്ത കമന്റ്…
Leave a Reply