വേദനകളില്ലാത്ത ലോകത്തേക്ക് ശരണ്യ ശശി യാത്രയായി !

മലയാള പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ളതും നമ്മളമൊരുപാട് പ്രാർഥിച്ചിട്ടുള്ളതുമായ ഒരു കാലാകാരിയാണ് ശരണ്യ. പറയാൻ വാക്കുകൾ ഇല്ല, ഇതിനു മുമ്പും നമ്മൾ ഒരുപാട് വാർത്തകൾ ശരണ്യയുടെതയായി റിപ്പോർട്ട് ചെയ്തിരുന്നു, അപ്പോഴെല്ലാം ഇങ്ങനെയൊരു വാർത്ത ഉടനെ ഉണ്ടാകരുതെ എന്നായിരുന്നു പ്രാർഥന, ദീര്‍ഘനാളായി കാന്‍സര്‍ ചികിത്സയിലായിരുന്ന നടി ശരണ്യ ശശി യാത്രയായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഈ വിയോഗം സംഭവിച്ചത്.

കഴിഞ്ഞ മാസം ശരണ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെ ന്യുമോണിയയും പിടിപെടുകയായിരുന്നു. കോവിഡ് മുക്തയായെങ്കിലും പോസ്റ്റ് കോവിഡ് പ്രശ്നങ്ങളെ തുടര്‍ന്നു വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  ഇതിനിടെ കാന്‍സര്‍ ചികിത്സയുടെ ഭാ​ഗമായി കീമോയും ചെയ്തുവരികയായിരുന്നു. ശരണ്യയുടെ അവസ്ഥ ഇപ്പോൾ വളരെ മോശമാണ് എന്ന് പറഞ്ഞുകൊണ്ട് അവരുടെ അടുത്ത സുഹൃത്തും നടിയുമായ സീമ ജെ നായർ ഇടക്കെല്ലാം പറയുന്നുണ്ടായിരുന്നു.

ഒരു കാലത്ത് കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്നു ശരണ്യ, അതിസുന്ദരിയായ ശരണ്യ ശശി. സിനിമയിലും നായികയാകാൻ ഒരുപാട് കഴിവുള്ള അഭിനേത്രിയായിരുന്നു ശരണ്യ..  എല്ലാവരോടും വളരെ സ്നേഹത്തിൽ പെരുമാറുകയും എപ്പോഴു കളിയും ചിരിയുമായി ചറ്റുമുള്ളവരെ സന്തോഷിപ്പിക്കുകയും ചെയുന്ന ഒരു  കുസൃതിക്കാരിയായിരുന്നു ശരണ്യ… ഒരുപാട് സീരിയലുകൾ ചെയ്തിരുന്നില്ല എങ്കിലും ശരണ്യ വളരെ പെട്ടന്നാണ് പ്രേക്ഷക ഇഷ്ടം നേടിയെടുത്തത്.  വളരെ ചുറുചുറുക്കുള്ള ചെറുപ്പക്കാരി പക്ഷെ ജീവിതം ഒരുപാട് ദുർഘടമായ അവസ്ഥയിൽകൂടി കടന്നുപോയ്‌കൊണ്ടിരിക്കുയായിരുന്നു, ഇപ്പോൾ കുറച്ച് കാലമായി താരം അതിൽ നിന്നും മോചിതയായി ജീവിതത്തിലേക്ക് തിരിച്ച് വന്നിരുന്നു.

ഓരോ തവണയും വിധിയെ  തോൽപ്പിച്ച് മുന്നേറുമ്പോഴും സാമ്പത്തികമായി താരം ഒരുപാട് ബുദ്ധിമുട്ടുകൾ സരണയും കുടുംബവും സഹിച്ചിരുന്നു. തന്റെ ചികിത്സക്കായി വീടുവരെ നഷ്ട്ടപെട്ട ശരണ്യക്ക് സഹായമായത് സിനിമ സീരിയൽ നടികൂടിയയായ സീമ ജി നായർ ആയിരുന്നു.. സീരിയലിൽ നിന്നും സിനിമയിലേക്ക് ചുവട് വാക്കാൻ  ഒരുങ്ങുന്ന സമയത്താണ് 2012 ല്‍ ശരണ്യയെ ഈ ദുരന്തം പിടികൂടിയത്,  ഒന്നും രണ്ടും തവണയല്ല, ട്യൂമര്‍ നീക്കം ചെയ്യാന്‍ തലയ്ക്ക് ശസ്ത്രക്രിയ ചെയ്തിട്ടുള്ളത് പതിനൊന്ന്  തവണയാണ്. അവസാന ശസ്ത്രക്രിയയില്‍ ട്യൂമര്‍ നീക്കിയെങ്കിലും ശരണ്യയുടെ അരയ്ക്ക് താഴോട്ട് തളര്‍ന്ന് താരം കിടപ്പിലാകുകയായിരുന്നു. ഒട്ടും വൈകാതെ പീസ് വാലിയില്‍ ചികിത്സക്കായി ശരണ്യയെ ഹോസ്പിറ്റലിൽ എത്തിച്ചു. അടുപ്പിച്ച്  ഫിസിയോതെറാപ്പിയും മറ്റ് സാന്ത്വന ചികിത്സയും ശരണ്യയെ ജീവിതത്തിലേയ്ക്ക് എത്തിയ്ക്കുകയായിരുന്നു.

പക്ഷെ ഈ അവസാന നാളുകളിൽ ശരണ്യ കടന്ന് പോയത് അതിവേദനയുടെ പിടിമുറക്കത്തിൽ കൂടിയായിരുന്നു എന്നാണ് സീമ പറയുന്നത്, കുറച്ച് ആഴ്ചകൾക്ക് മുമ്പ് പനി കൂടി. ഉടന്‍ തന്നെ വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റി. വായിലൂടെ ശ്വാസം കൊടുക്കുന്നതില്‍ ബുദ്ധിമുട്ടുകളുണ്ടായി. കഫം തുപ്പാന്‍ കഴിയാത്ത അവസ്ഥ കൂടിയായി. അങ്ങനെ ട്രെക്യോസ്റ്റമി ചെയ്തു. തൊണ്ടയില്‍ കൂടിയാണ് ഓക്സിജന്‍ നല്‍കിയിരുന്നത്. ന്യുമോണിയ പിടികൂടിയതോടെ സ്ഥിതി വീണ്ടും ഗുരുതരമായി. ഒരു രീതിയിലും കഫം പുറത്തേക്ക് എടുക്കാന്‍ കഴിയാതെയായി. വില കൂടിയ ആന്റി ബയോട്ടിക്കായിരുന്നു നല്‍കിയിരുന്നത്. ശരീരത്തിൽ ഇന്‍ഫെക്ഷന്‍ ഉണ്ടായിരുന്നു. ഓക്സിജന്‍ സപ്പോര്‍ട്ട് എപ്പോഴും വേണമായിരുന്ന അവസ്ഥ. തൊണ്ടയില്‍ ട്യൂബ് ഇട്ടിരിക്കുന്നതിനാല്‍ സംസാരിക്കാന്‍ കഴിയാതെ വന്നിരുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *