ശരണ്യയുടെ ഭർത്താവ് ബിനു സേവ്യർ വീണ്ടും വിവാഹിതനാകുന്നു !

കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമായിരുന്നു  ശരണ്യ.. സുന്ദരിയായ അഭിനേത്രിയെ മലയാളികൾ ഒരിക്കലും മറക്കില്ല,  താരം ഇപ്പോഴും ആശുപത്രിയിലാണ് കഴിഞ്ഞ ദിവസമാണ് അസുഖം വീണ്ടും കൂടുകയും ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്‌തത്‌, എല്ലാം ഭേദമായി എന്ന സന്തോഷത്തിൽ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന വേളയിലാണ് വീണ്ടും ശരണ്യക്ക് തലയിൽ വീണ്ടും ടൂമർ വളരുന്നതായി കണ്ടെത്തിയത്, കഴിഞ്ഞ തവണ നടത്തിയ ശസ്ത്രക്രിയയിൽ ശരണ്യയുടെ ചലന ശേഷി നഷ്ടപ്പെട്ടിരുന്നു, അത് പിന്നീട് ഫിസിയോ തെറാപ്പി നടത്തിയാണ് താരത്തിനെ വീണ്ടും പഴയ സ്ഥിതിയിലേക്ക് കൊണ്ടുവന്നത്, ഇന്നലെയായിരുന്നു വീണ്ടുമുള്ള സർജറി നടത്തിയത്, അതിൽ മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ല ശരണ്യ പൂർണ ആരോഗ്യവതിയാണെന്നും സീമ ജി നായർ പറഞ്ഞിരുന്നു…

ശരണ്യ ഈ രോഗത്തോട് മല്ലിടുമ്പോഴാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട തന്റെ സുഹൃത്ത് ബിനുവിന്റെ വിവാഹ ആലോചന വരുന്നത്, കാര്യങ്ങൾ യെളാമറിയാവുന്ന ബിനു തനിക്ക് എന്നും കൂട്ടായി ഉണ്ടാകുമെന്നും, ആ സ്നേഹത്തിലൂടെയും കരുതലിലൂടെയും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ശരണ്യ വിവാഹത്തിന് സമ്മതം മൂളിയത്.. 2014 ഒക്ടോബർ 26 ന് ആയിരുന്നു ആ വിവാഹം, വിവാഹം കഴിഞ്ഞും ശരണ്യക്ക് വീണ്ടും തലയിൽ ട്യൂമർ വളരുകയും ശരീരകമായും മാനസികമായും സാമ്പത്തികമായും തളർന്നു തുടങ്ങിയ ശരണ്യയെ അയാൾ ഒരു ദയയും ഇല്ലാതെ ഉപേക്ഷിക്കുകയായിരുന്നു.

ഇപ്പോൾ ശരണ്യ വീണ്ടും മരണത്തോട് മല്ലടിച്ച് ആശുപത്രിയിൽ കിടക്കുമ്പോൾ ബിനുവിന്റെ വിവാഹ വാർത്തയാണ് പുറത്ത് വരുന്നത്, രണ്ടാമതും അയാൾ വിവാഹിതൻ ആയി എന്ന വാർത്തയാണ് ഇപ്പോൾ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.. ആ പാവം ശരണ്യക്ക് ഇതൊക്കെ സഹിക്കാനുള്ള ശക്തി കൊടുക്കണേ എന്നാണ് ഇപ്പോൾ ആരാധകർ ഒന്നടങ്കം പറയുന്നത്.. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ശരണ്യ ഹോസ്‌പിറ്റൽ  വിടും എന്നാണ് അറിയാൻ കഴിഞ്ഞത്.. തന്റെ സാമ്പത്തിക  ബുദ്ധിമുട്ടുകൾ മാറ്റിയെടുക്കാനും ഒരു വരുമാന മാർഗത്തിനായും ശരണ്യ പുതുവർഷത്തിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു…

പ്രേക്ഷകർ അത് ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.. സീരിയലിൽ നിന്നും സിനിമയിലേക്ക് ചുവട് വാക്കാൻ  ഒരുങ്ങുന്ന സമയത്താണ് 2012ല്‍ ശരണ്യയെ ഈ ദുരന്തം പിടികൂടിയത്,  ഒന്നും രണ്ടും തവണയല്ല, ട്യൂമര്‍ നീക്കം ചെയ്യാന്‍ തലയ്ക്ക് ശസ്ത്രക്രിയ ചെയ്തിട്ടുള്ളത് ഒന്‍പത് തവണയാണ്. സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാഗമായി സിനിമ സീരിയൽ താരം സീമ ജി നായർ ആദ്യം മുതലേ ശരണ്യയുടെ കൂടെത്തന്നെയുണ്ട്, സാമ്പത്തികമായും മാനസികമായും തളരാതിരിക്കാൻ അവർ അവരെക്കൊണ്ട് ആവുന്നതെല്ലാം സാധിച്ചു കൊടുത്തിരുന്നു, എന്റെ മകൾ എന്നാണ് സീമ എപ്പോഴും ശരണ്യയെ കുറിച്ച് പറയാറുള്ളത്… ഇപ്പോഴും ആശുപത്രിയിൽ ശരണ്യക്ക് കൂട്ടായി സീമ തന്നെയാണ് ഉള്ളത്, വീട് വരെ നഷ്ടപെട്ട ശരണ്യക്ക് യെല്ലാവരുടെയും സഹായത്തോടെ സീമ മുന്നിൽ നിന്ന് ശരണ്യക്ക് സ്വന്തമായൊരു വീട് നിർമിച്ച് നൽകിയിരുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *