‘അതിലെ സംവിധായകന്‍ വഴക്ക് പറഞ്ഞ് എന്നെ ഇറക്കിവിട്ടു’ ! എന്റെ ശരണ്യയെ വീണ്ടും അഭിനയിപ്പിക്കാന്‍ വലിയ ആഗ്രഹമായിരുന്നു ! ജീവിത ദുരിതങ്ങൾ സേതുലക്ഷ്മി പറയുന്നു !
മലയാളി കുടുംബ പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് സേതുലക്ഷ്മി. നാടക വേദിയിൽ നിന്നും സിനിമ ലോകത്ത് എത്തിയ ആളാണ് സേതു ലക്ഷ്മി.സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം തനറെ ജീവിതത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മകന്റെ ജീവിതവുമായി ഒരുപാട് കഷ്ടപ്പെട്ട ആളാണ് സേതുലക്ഷ്മി. അവരുടെ വാക്കുകളിലേക്ക്. മകന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. രോഗപ്രതിരോധ ശക്തിക്ക് കുറച്ച് കുറവുണ്ട് എന്നതൊഴിച്ചാല്‍ മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ല.
പക്ഷെ അന്ന് ശസ്ത്രക്രിയ സമയത്ത് ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. അന്ന് ഞാൻ ഉള്‍ട്ട എന്ന പടം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഈ വിവരം അറിയുന്നത്. ഇത് കേട്ട് ആകെ തകർന്ന് ഇരിക്കുന്ന നേരത്താണ് നടി തസ്നിഖാന്റെ ഉമ്മ കാര്യം തിരക്കുന്നത്. ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് മകന് എത്രയും പെട്ടെന്ന് കരള്‍ മാറ്റിവെക്കേണ്ടതുണ്ടെന്ന കാര്യം അവരോട് പറഞ്ഞു. അതിനു ശേഷം സമൂഹ മാധ്യമങ്ങളിൽ ഒക്കെ ഇടപെടുന്ന എറണാകുളത്തെ മിഥുന്‍ മിത്ര എന്ന ആളെ കാണുന്നതും അവരുടെ കൂടെ സഹായത്തോടെ ഫേസ്ബുക്കില്‍ കാര്യം പറയുകയായിരുന്നു.
അന്ന് ഞാൻ ആ വിഡിയോയിൽ ഫോണ്‍ നമ്പർ മാത്രമായിരുന്നു പങ്കുവെച്ചിരുന്നത്. ആളുകള്‍ പിന്നീട് വിളിച്ച് അന്വേഷിച്ചതിനെ തുടര്‍ന്നാണ് അക്കൗണ്ട് നമ്ബര്‍ നല്‍കിയത്. അതിലേക്ക് ഒരുപാട് ആളുകള്‍ പണം അയച്ചു. അമേരിക്കയിലുള്ള ഒരു കുടുംബം ഇപ്പോഴും ഞങ്ങളെ സഹായിച്ചിരിക്കുന്നത്. എന്റെ മകന്റെ രണ്ട് മക്കളുടെ പഠനവും അവര്‍ ഏറ്റെടുത്തു. അവര്‍ക്ക് താല്‍പര്യമുള്ള ഏത് കോഴ്സും പഠിക്കാം. അതിന്റെയെല്ലാം ചിലവ് അവര്‍ നോക്ക്. പിന്നീട് ഈ കുട്ടികള്‍ക്ക് ജോലി ആവുമ്ബോള്‍ ഇതുപോലെ പഠിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന മറ്റൊരു കുട്ടിയെ സഹായിക്കണം എന്നത് മാത്രമാണ് നിബന്ധന. അതുപോലെ ഒരുപാട് കുട്ടികളെ അവര്‍ സഹായിക്കുന്നുണ്ട്. ഒരു കലാകാരി ആയതുകൊണ്ട് കൂടിയാണ് എനിക്ക് ഇത്രയും പെട്ടെന്ന സഹായം കിട്ടാന്‍ കാരണമായത്.
എല്ലാവരും അയച്ചു തന്ന പണത്തിൽ നിന്നും മകന്റെ ആവശ്യം കഴിഞ്ഞ് കുറച്ച് പൈസ മിച്ചമുണ്ടായിരുന്നു. അതാണ് അന്ന് ഞാൻ എന്റെ ശരണ്യയുടെ ആവശ്യത്തിനായി കൊടുത്തത്. എനിക്ക് വളരെ അധികം ഇഷ്ടമുള്ള ഒരു കുട്ടിയായിരുന്നു അവള്‍. അവളുടെ കാര്യം പറയുമ്ബോള്‍ തന്നെ സങ്കടം വരും. തുള്ളിച്ചാടി നടക്കുന്ന ഒരു പാവം പെണ്ണായിരുന്നു. അവരുടെ വീട്ടിലെ കാര്യങ്ങള്‍ ഒക്കെ എന്നോട് പറയുമായരുന്നു. അതുകൊണ്ട് തന്നെ എനിക്ക് വലിയ കാര്യമായിരുന്നുകിത്സയെല്ലാം കഴിഞ്ഞ് അവളെ എങ്ങനെയങ്കിലും ഒരു സീരിയലില്‍ ഒരുവട്ടം കൂടി അഭിനയിപ്പിക്കണമെന്ന് ഞാന്‍ സീമ ജി നായരോട് പറഞ്ഞിരുന്നു. അത് എനിക്ക് വലിയ ആഗ്രഹമായിരുന്നു. അങ്ങനെ ആഗ്രഹിച്ചിരുന്നതായിരുന്നു പക്ഷെ അത് നടന്നില്ല. അവള്‍ പോയി എന്നും അവർ പറയുന്നു..
പിന്നെ ആദ്യമായി സീരിയലില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ അതിലെ സംവിധായകന്‍ വഴക്ക് പറഞ്ഞ് ഇറക്കിവിട്ടു. നാടകത്തില്‍ നിന്നാണല്ലോ നമ്മള്‍ ചെല്ലുന്നത്. അതിന്റേതായ ചില ബുദ്ധുമുട്ടുകള്‍ ഉണ്ടായിരുന്നു. ഉറക്കെ പറയുന്നതെല്ലാമാണല്ലോ അന്നത്തെ നാടകത്തിന്റെ ശൈലി. ക്യാമറയും എന്നെ വല്ലാതെ വലച്ചിരുന്നു. ആ ഒരു ഷോട്ട് മാത്രം എടുത്ത് ആ സംവിധായകന്‍ എന്നെ പറഞ്ഞ് വിട്ടു. പിന്നീട് എനിക്കും നില്‍ക്കണമെന്ന് തോന്നിയില്ല.500 രൂപയും തന്നെ എന്നെ അന്ന് തമ്പാനൂരിൽ കൊണ്ട് വിടുകയാണ് ചെയ്തത്. പക്ഷെ പിന്നീടും എനിക്ക് ചെറിയ അവസരങ്ങൾ ലഭിച്ചു, ഞാൻ ക്യാമറയുടെ മുന്നിൽ നില്ക്കാൻ പഠിച്ചു എന്നും അവർ പറയുന്നു.
Leave a Reply