ഇല്ല സാർ ഞാൻ അഭിനയിക്കുന്നില്ല, ബന്ധുക്കൾക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ ഡയാനയെ നയൻ‌താര ആക്കി മാറ്റിയത് ആ ഒരൊറ്റ വാക്കിൽ !

ഇന്ന് ഏതൊരു പെൺകുട്ടിയും സ്വപ്‌നം കാണുന്ന ജീവിതമാണ് നയൻതാരയുടേത്. അഴകിലും ആർഭാടത്തിലും സമ്പത്തിലും എല്ലാം ഇന്ന് നയൻതാര വളരെ മുന്നിലാണ്, യാതൊരു സിനിമ പിൻബലവും ഇല്ലാതെ തിരുവല്ല എന്ന ഒരു നാട്ടിൻ പ്രദേശത്തുനിന്നും ഇന്ന് സിനിമ ലോകം അടക്കിവാഴുന്ന സൂപ്പർ സ്റ്റാറായി മാറിയിരിക്കുന്നത്, അതൊരു ചെറിയകാര്യമല്ല. മനസ്സിനക്കരെ എന്ന സിനിമയിൽ കൂടി സംവിധായകൻ സത്യൻ അന്തിക്കാടാണ് നയൻതാരയെ സിനിമ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുവന്നത്. അതുപോലെ അസിനേയും സിനിമയിൽ കൊണ്ടുവന്നത് അദ്ദേഹമാണ്. എന്നാൽ ആ സിനിമയിൽ പ്രാധാന്യം കുറഞ്ഞ വേഷമായിരുന്നു തനിക്ക് എന്ന് അസിൻ പലപ്പോഴും പരാതി പറഞ്ഞിരുന്നു.

ഇപ്പോഴിതാ നയൻതാരയെ കുറിച്ചുള്ള തന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തിനെ ആ വാക്കുകൾ ഇങ്ങനെ, ഡയാനയെ ഞാൻ ആദ്യം കാണുന്നത് ഒരു മാഗസിന്റെ കവർ ഫോട്ടോയിലാണ്, അന്ന് ഞാൻ എന്റെ പുതിയ സിനിമയിലേക്ക് നായികയെ തിരയുന്ന സമയമാണ്. അത് കണ്ടപ്പോൾ വളരെ ആത്മവിശ്വാസമുള്ള പെൺകുട്ടിയെ പോലെ തോന്നി. അങ്ങനെ ആ മാസികയുടെ എഡിറ്ററെ വിളിച്ച് ആ കുട്ടി ആരാണ് എന്ന് അന്വേഷിച്ചു. അങ്ങനെയാണ് തിരുവല്ലയിലുള്ള ഡയാന എന്ന കുട്ടിയാണ് എന്ന് അറിയുന്നത്. ഡയാനയെ വിളിച്ചു, കാണാന്‍ പറ്റുമോ എന്ന് ചോദിച്ചു. അച്ഛനും അമ്മയ്ക്കും ഒപ്പം ആ കുട്ടി വന്നു. ആ വരവ് കണ്ടാല്‍ അറിയാം, സിനിമയില്‍ അഭിനയിക്കണം എന്ന മോഹം തലക്ക് പിടിച്ച് വരുന്ന കുട്ടി ഒന്നുമല്ല, എന്നാൽ അവർക്ക് അഭിനയിക്കാന്‍ ഇഷ്ടമാണ്. അന്ന് ലുക്ക് ടെസ്റ്റ് എല്ലാം നടത്തി നയന്‍താര തിരിച്ച് പോയി.

അതിനു ശേഷം കുറച്ച് കാലങ്ങൾക്ക് ശേഷം ഞാൻ അവരെ വിളിച്ചു പറഞ്ഞു നിങ്ങനെ നായികയായി ഫിക്സ് ചെയ്തു എന്ന് വിളിച്ചു പറഞ്ഞു, അപ്പോൾ അവർ എന്നെ ഞെട്ടിച്ചുകൊണ്ടു പറഞ്ഞു ‘ഇല്ല സര്‍ അഭിനയിക്കാന്‍ എനിക്ക് താത്പര്യമില്ല’ എന്ന്. കാരണം തിരക്കിയപ്പോൾ പറഞ്ഞു ബന്ധുക്കള്‍ക്കൊന്നും സിനിമയില്‍ അഭിനയിക്കുന്നതിനോട് യോജിപ്പ് ഇല്ലന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു, ഡയാനയ്ക്കും അച്ഛനും അമ്മയ്ക്കും താത്പര്യ കുറവുണ്ടോ, അപ്പോൾ ഇല്ല എന്ന് പറഞ്ഞു. എന്നാല്‍ ഇങ്ങോട്ട് പോരു എന്ന് പറഞ്ഞു. അങ്ങനെയാണ് മനസ്സിനക്കരെ എന്ന ചിത്രത്തില്‍ വന്നത്.

അങ്ങനെ ഞങ്ങൾ യാത്ര ചെയ്യവേ ഞാൻ ഡയാനയോട് പറഞ്ഞു നിങ്ങളുടെ പേര് മാറ്റണം എന്ന്, അങ്ങനെ ഞാൻ തന്നെ കുറച്ച് പേരുകൾ എഴുതി നൽകി. അതിൽ നിന്നും അവർ തന്നെ തിരഞ്ഞെടുത്ത പേരായിരുന്നു നയൻ‌താര എന്നത്. പക്ഷെ ഞാന്‍ ഒരിക്കലും പറയില്ല, ഞാന്‍ അവസരം കൊടുത്തത് കൊണ്ടാണ് നയന്‍താര സിനിമയില്‍ വന്നത് എന്ന്. ഞാനല്ല, മറ്റാരെങ്കിലും അവസരം കൊടുത്തിരുന്നു എങ്കിലും അവര്‍ സിനിമയില്‍ എത്തുമായിരുന്നു. അതിനുള്ള ടാലന്റ് അവരുടെ ഉള്ളിലുണ്ട്. ഇടക്കൊക്കെ എന്നെ വിളിക്കാറുണ്ട്. നാട്ടിൽ ഷൂട്ടിന് വരുമ്പോൾ വല്ലപ്പോഴും കാണാറുണ്ട്. അതുപോലോ അസിൻ ആയാലും സംയുക്ത ആയാലും എല്ലാവരും അവരുടെ കഴിവും കലയോടുള്ള അർപ്പണ ബോധവും കൊണ്ട് ഉയർന്ന് വന്നവരാണ്, അസിന്‍ ബോളിവുഡില്‍ എല്ലാം എത്തും എന്നും ഞാന്‍ കരുതിയില്ല എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *