പവിഴമല്ലി വീണ്ടും പൂത്തുലയും….! പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അത് സംഭവിക്കുന്നു ! സന്തോഷം പങ്കുവെച്ച് സത്യൻ അന്തിക്കാട് !

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും. ഇരുവരും മലയാളത്തിൽ ഒരുമിച്ചപ്പോൾ നമുക്ക് കിട്ടിയത് സൂപ്പർ ഹിറ്റുകളാണ്. എക്കാലവും ഓർമിക്കാൻ പാകത്തിനുള്ള മികച്ച ദൃശ്യവിരുന്നുകൾ തന്നെ ആയിരുന്നു. അദ്ദേഹം കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യപരമായി ഏറെ പ്രശ്നങ്ങൾ നേരിരുന്നു,  പക്ഷെ ഇപ്പോൾ അദ്ദേഹം  പതിയെ തന്റെ പഴയ ആരോഗ്യ സ്ഥിതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. നർമത്തിൽ പൊതിഞ്ഞുള്ള അദ്ദേഹത്തിന്റെ സംസാരത്തിന് ഇന്നും ഒരു കുറവും വന്നിട്ടില്ല.

അതുപോലെ രോഗം ഭേദമായ അവസ്ഥയിൽ ശ്രീനിവാസൻ തന്നെ പറഞ്ഞിരുന്ന ചില കാര്യങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. പു,ക,വ,ലിയാണ് എന്നെ ഈ അവസ്ഥയിൽ എത്തിച്ചത് എന്ന്.. പുകവലിയാണ് എന്റെ ആരോഗ്യം തകര്‍ത്തത്. ഈ അവസ്ഥയിലും ഒരു സി,ഗ,റ,റ്റ് കിട്ടിയാല്‍ ഞാന്‍ വലിക്കും. അത്രയ്ക്കും അഡിക്ഷനുണ്ട്. എനിക്ക് മറ്റുള്ളവരോട് ഒരു ഉപദേശമേയുള്ളു. കഴിയുമെങ്കില്‍ പുകവലിക്കാതെ ഇരിക്കുക , എന്നാൽ ഇതെല്ലം പറയുന്നുണ്ട് എങ്കിലും ഇപ്പോഴും ഒരു സി,ഗ,രറ്റ്ന്നും കിട്ടിയാൽ ഞാൻ വലിക്കും അത്രക്ക് അഡിക്ടായി പോയിരുന്നു എന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ ഏറ്റവും അടുത്ത ആത്മമിത്രമായ ശ്രീനിവാസനെ സന്ദർശിച്ച ശേഷം സത്യൻ അന്തിക്കാട് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ആരോ​ഗ്യം വീണ്ടെടുത്ത ശ്രീനിവാസനെ കാണാൻ പോയ അനുഭവമാണ് കുറിപ്പിൽ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ആ വാക്കുകൾ ഇങ്ങനെ, മഴവിൽ മനോരമയുടെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസിനോട് ശ്രീനിവാസൻ പറഞ്ഞു… ഞാൻ രോഗശയ്യയിലായിരുന്നു. അല്ല, രോഗിയായ ഞാൻ ശയ്യയിലായിരുന്നു.’ ‘ഉറവ വറ്റാത്ത നർമ്മത്തിന്റെ ഉടമയെ ചേർത്ത് പിടിച്ച് ഞാൻ പറഞ്ഞു….

ശ്രീനിയുടെ ആ മൂ,ർ,ച്ച,യുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും, പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അത് സംഭവിക്കുന്നു. രണ്ട് ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന ‘കുറുക്കൻ’ എന്ന സിനിമയുടെ സെറ്റിൽ ഞാൻ പോയി. ശ്രീനി പഴയ ശ്രീനിയായി മാറി. എല്ലാ അർത്ഥത്തിലും. നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശിൽപികളോടും വിനീതിനോടും ഒരു നിമിഷംപോലും അരികിൽ നിന്ന് മാറി നിൽക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്. സ്നേഹമുള്ളവരുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചെ പറ്റു, എന്നും  സത്യൻ അന്തിക്കാട് കുറിച്ചു..

അദ്ദേഹത്തിന്റെ കുറിപ്പ് വായിച്ച ആരാധകരെല്ലാം ശ്രീനിവാസന്റെ തിരിച്ചുവരവിന്റെ സന്തോഷം പങ്കുവെച്ചിരുന്നു. വിനീതും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു അച്ഛന്റെ തിരിച്ചുവരവിന് ഏറ്റവും കൂടുതൽ കാരണക്കാരി ആയത് അമ്മ തന്നെ ആണെന്ന്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *