‘ഞാനും ജയനും തമ്മിൽ പ്രണയത്തിലാണോ എന്ന് ചോദിച്ചിരുന്നു’ ! അവസാനമായി അദ്ദേഹത്തെ ഒന്ന് കാണാൻ പോലും ശശി ഏട്ടൻ അനുവദിച്ചില്ല !!

ഒരു സമയത്ത് സിനിമയിൽ തിളങ്ങി നിന്ന അഭിനേത്രിയാണ് സീമ, അതുപോലെ തന്നെ ജയൻ മലയാള സിനിമയുടെ ആദ്യത്തെ ആക്ഷൻ സൂപ്പർ സ്റ്റാർ കൂടിയായിരുന്നു. ഇവർ ഇരുവരും ആ കാലത്തെ മികച്ച താര ജോഡി ആയിരുന്നു. മലയാള സിനിമയില്‍ കരുത്തുറ്റ കഥാപാത്രങ്ങളും അതുപോലെ ​ഗ്ലാമറസ് വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ നടിയാണ് സീമ. മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഒരുപിടി, മികച്ച കഥാപാത്രങ്ങളും സീമ അവതരിപ്പിച്ചിട്ടുണ്ട്. അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെയാണ് ഏറെ ജന ശ്രദ്ധ നേടയെടുത്തത്. ഇപ്പോഴിതാ സീമ തന്റെ സിനിമ ജീവിതത്തെ കുറിച്ച് സീമ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അവളുടെ രാവുകൾ എന്ന സിനിമയിലൂടെയാണ് സിനിമ രംഗത്ത് എത്തിയത്. അതിന്റെ സംവിധായകൻ ആയിരുന്ന ഐ വി ശശി ആയിരുന്നു സീമയുടെ ഭർത്താവ്. ആദ്യം ഇരുവരും തമ്മിൽ വഴക്കുകൾ ഉണ്ടായെങ്കിലും ശേഷം ഇവർ ഇരുവരും തമ്മിൽ പ്രണയത്തിലാകുക ആയിരുന്നു. ശേഷം വിവാഹം. വളരെ സന്തുഷ്ട കുടുംബ ജീവിതമായിരുന്നു ഇവരുടേത്. പക്ഷെ ആ അസുഖത്തോടെ ആ കുടുംബത്തിന്റെ സന്തോഷം നിലച്ചു.

ഒരിക്കല്‍ ഡോക്ടര്‍ ശശിയേട്ടനോട് ഒരു ടെസ്റ്റ് നടത്താന്‍ പറഞ്ഞിരുന്നു. ആ ടെസ്റ്റ് റിസള്‍ട്ട് വന്നപ്പോള്‍ ഒരു ചോദ്യചിഹ്നമായിരുന്നു. അന്ന് ഡോക്ടര്‍ എന്നോട് മാത്രമായിരുന്നു സംസാരിച്ചത്. ടെസ്റ്റ് റിസള്‍ട്ട് വന്ന് നാലഞ്ച് ദിവസത്തിന് ശേഷമാണ് ശശിയേട്ടന് ക്യാന്‍സറാണെന്ന് സ്ഥിരീകരിച്ചത്. അതും ആ സമയത്ത് ആ അസുഖത്തിന്റെ അവസ്ഥ കുറച്ച്‌ കൂടിയ നിലയിലുമയിരുന്നു. ഞാന്‍ ആശുപത്രിയിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അദ്ദേഹം പുറത്ത് നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ട ഉടനെ പറഞ്ഞു, ഇത് ക്യാൻസർ അല്ലെ മോളേ, എനിക്കറിയാം. എന്നായിരുന്നു..

 

അതുപോലെ സിനിമ രംഗത്തും അല്ലാതേയും അക്കാലത്ത് തിളങ്ങി നിന്ന ഒന്നാണ് തന്റെ പേരിനൊപ്പം ജയനുമായുള്ള ​ഗോസിപ്പുകള്‍. ആദ്യകാലങ്ങളില്‍ നിരവധി സിനിമകളില്‍ ജയനുമൊപ്പം അഭിനയിച്ചിട്ടുണ്ട്. ആ സമയങ്ങളില്‍ പല ​ഗോസിപ്പുകളും വന്നും. ഞങ്ങള്‍ തമ്മില്‍ പ്രണയിത്തിലാണ് എന്നൊക്കെ. ശശിയേട്ടന്‍്റെ അമ്മവരെ ഇതിനെക്കുറിച്ച്‌ ചോദിച്ചിട്ടുണ്ട്. അതേക്കുറിച്ച്‌ ജയേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ശശിയേട്ടനെ വിളിച്ച്‌ സീമ എന്റെ പെങ്ങളാണ്, എന്നാൽ അവളെ നീ കല്യാണം കഴിച്ചില്ലെങ്കിൽ ഗുണം പിടിക്കില്ലെന്നായിരുന്നു ശശിയേട്ടനോട് പറഞ്ഞത്. അങ്ങനെ ഞങ്ങളുടെ കല്യാണസമയത്ത് അളിയന്റെ സ്ഥാനത്ത് നിന്ന് കാര്യങ്ങളെല്ലാം ചെയ്തത് അദ്ദേഹമായിരുന്നു.

ജയനുമായി അത്ര അടുത്ത ബന്ധമായിരുന്നു. അതുകൊണ്ട് തന്നെ ജയന്റെ മരണത്തില്‍ അവസാനമായി ഒരു നോക്ക് കാണാന്‍ പോയപ്പോള്‍ ആ മുഖം ശശിയേട്ടന്‍ എന്നെ കാണിച്ചിരുന്നില്ല. നിന്റെ മനസിലുള്ള ജയേട്ടനല്ല ഇപ്പോള്‍ അവിടെയുള്ളത്. ജീവനറ്റ ആ മുഖം നീ കാണണ്ട. നിന്റെ മനസിലുള്ള ജയേട്ടന്‍ അങ്ങനെ തന്നെ ഇരിക്കട്ടെ എന്നായിരുന്നു ശശിയേട്ടന്‍ പറഞ്ഞത്. അത് എന്തായാലും നന്നായിരുന്നു, ഊര്‍ജസ്വലനായി ഓടിനടന്നിരുന്ന ജയന്റെ മുഖമാണ് എന്റെ മനസില്‍ ഉണ്ടായിരുന്നതെന്ന് സീമ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *