‘എന്റെ ഏട്ടനാണ് എന്റെ ബലം’ രോഗ കിടക്കയിലും ശരണ്യയുടെ മനസിൽ ബിനു ആയിരുന്നു ! ഇവരുടെ വിവാഹ ജീവിതത്തിൽ സംഭവിച്ചത് !!!!

മലയാള സിനിമ സീരിയൽ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരമായിരുന്നു ശരണ്യ ശശി, അതി സുന്ദരിയായ ശരണ്യ വളരെ പെട്ടന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്, സ്വാഭാവം കൊണ്ടും ഏവരുടെയും പ്രിയങ്കരിയായ ശരണ്യ ജീവിതത്തിൽ ഒരുപാട് പ്രയാസ ഘട്ടങ്ങൾ തരണം ചെയ്ത് മറ്റുള്ളവർക്ക് ഒരു പ്രചോദനം ആയിരുന്നു. സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന ശരണ്യ സിനിമയിൽ  നായികയാകാനുള്ള തയ്യാറെടുപ്പിൽ ഇരിക്കുമ്പോഴാണ് ആദ്യമായി അർബുദം പിടികൂടിയത്.

കഴിഞ്ഞ ദിവസം എല്ലാ അവസാനിപ്പിച്ച് വേദനകൾ ഇല്ലാത്ത ലോകത്തേക്ക് ശരണ്യ യാത്രയായിരുന്നു, സിനിമ ലോകം മുഴുവൻ ശരണ്യക്ക് പ്രണാമം അർപ്പിച്ചിരുന്നു. ശരണ്യയുടെ വിവാഹ ജീവിതം ഒരു പരാജയമായിരുന്നു, ശരണ്യക്ക് ആദ്യമായി ട്യൂമർ വന്ന് അത് ഭേദമായതിന് ശേഷമായിരുന്നു വിവാഹം. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് സുഹൃത്തുക്കൾ ആയിരുന്നു ശരണ്യയുയും വിനുവും, ബിനു വിവാഹ ആലോചനയുമായി എത്തുകയായിരുന്നു, തനറെ കാര്യങ്ങൾ എല്ലാം അറിയാവുന്ന വിനു തനിക്കൊരു തുണ ആകുമെന്ന് ശരണ്യ കരുതിയിരുന്നു. വിനുവിന്റെ ആ സ്നേഹത്തിലൂടെയും കരുതലിലൂടെയും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ശരണ്യ വിവാഹത്തിന് സമ്മതം മൂളിയത്.

2014 ഒക്ടോബർ 26 ന് ആയിരുന്നു ആ വിവാഹം, വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷം ശരണ്യക്ക് വീണ്ടും തലയിൽ ട്യൂമർ വളരുകയും ശരീരകമായും മാനസികമായും സാമ്പത്തികമായും തളർന്നു തുടങ്ങിയ ശരണ്യയെ അയാൾ ഒരു ദയയും ഇല്ലാതെ ഉപേക്ഷിക്കുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ശരണ്യ മരണത്തോട് മല്ലടിച്ച് ആശുപത്രിയിൽ കഴിഞ്ഞ സമയത്ത് വിനു വീണ്ടും വിവാഹിതനായെന്ന് വാർത്തകൾ വന്നിരുന്നു.

അവശനിലയിൽ കഴിയുന്ന സമയത്തും എന്റെ ഏട്ടനാണ് എന്റെ ബലം എന്ന് പറയുമായിരുന്നു. ആദ്യത്തെ കീമോ കഴിഞ്ഞ് മുടിയെല്ലാം പോയി ഇരിക്കുന്ന സമയത്താണ് ബിനു ശരണ്യയെ വന്ന് കണ്ടതും വിവാഹം കഴിക്കാൻ ഇഷ്ടമാണ് എന്ന് പറയുന്നതും വിവാഹം ഉടൻ നടത്താൻ തീരുമാനമെടുത്തതും, പക്ഷെ ശരണ്യയും അവരുടെ വീട്ടുകാരും ഒരിക്കലൂം വിനുവിനെ കുറിച്ച് ഒരു തെറ്റായ വാക്കുപോലും പറഞ്ഞരുന്നില്ല. ബിനു പിന്നീട് ശരണ്യയെ ഒരു നോക്ക് കാണാൻ പോലും എത്തിയിരുന്നില്ല. ബ്രെയിൻ ട്യൂമർ ,ക്യാൻസർ , പത്തിലധികം ശസ്ത്രക്രിയകൾ. അവസാനം കോവിഡ്. 35 വയസ്സിനുള്ളിൽ ഒരായുസ്സിൻ്റെ വേദന മുഴുവൻ അനുഭവിച്ചു. എന്നിട്ടും അതിനോടെല്ലാം പടവെട്ടി കഠിന വേദനയിലും പുഞ്ചിരിയോടെയാണ് ശരണ്യ എല്ലാത്തിൻയും നേരിട്ടത്. ശരണ്യയുടെ കാര്യങ്ങൾക്കെല്ലാം സഹായവുമായി മുന്നിലുള്ളയാളാണ് സീമ ജി നായർ. മകളുടെ സ്നേഹമാണ് സീമ ശരണ്യയ്ക്കായി നൽകിയത്. ഇപ്പോൾ ഈ അവസ്ഥയിൽ ആകെ തകർന്ന് പോയ അവസ്ഥയിലാണ് സീമ.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *