
‘ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു’ ! ഭര്‍ത്താവുമായി വേര്‍പിരിയാനുണ്ടായ കാരണത്തെ കുറിച്ച് ആദ്യമായി പറഞ്ഞ് സീമ ജി നായര്‍ !
സീമ ജി നായർ എന്നാൽ ഇന്ന് ഒരുപാട് ആരധകരുള്ള ഒരു താരമാണ്, ആ ആരാധനക്ക് കാരണം അവർ ഒരു നടിയായതല്ല മറിച്ച് പച്ചയായ മനുഷ്യരെ അവരുടെ കഷ്ടപാടുകളിലും ദുരിതങ്ങളിലും ഒപ്പം നിന്നും അവരിൽ ഒരാളായി എന്ത് സഹായവും ചെയ്യാൻ തയാറായ മനസോടെ ഒപ്പമുണ്ടായിരുന്ന ഒരു നന്മ മനസ്. അതാണ് സീമ ജി നായർ. നമ്മളെ വിട്ടുപോയ ശരണ്യ, നന്ദു ഇവരുടെ ഒപ്പം താങ്ങായും തണലായും സീമ ഉണ്ടയായിരുന്നു. ശരണ്യക്ക് അവസാന നിമിഷം ആശുപത്രിയിലെ ബില്ല് അടക്കാൻ പണം ഇല്ലാതെ വന്നപ്പോൾ സ്വന്തം ആഭരണങ്ങൾ മുഴുവൻ നൽകിയ ആളുകൂടിയാണ് സീമ, സ്വന്തം അമ്മയേക്കാൾ ഉപരി ശരണ്യയുടെ എല്ലാ കാര്യങ്ങൾക്കും സീമ അരികിൽ ഉണ്ടായിരുന്നു.
ഇപ്പോഴും ആ സത്യത്തെ ഉൾകൊള്ളാൻ സീമക്ക് സാധിച്ചിട്ടില്ല, എന്നാൽ ഇപ്പോൾ തനറെ ദാമ്പത്യ ജീവിതത്തെ കുറിച്ച് ആദ്യമായി സീമ തുറന്ന് പറയുകയാണ്, താരത്തിന് ഒരു മകൻ മാത്രമാണ് ഇപ്പോഴുള്ളത്. തനറെ ഭർത്താവിനെ കുറിച്ചോ, ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ചോ അവർ ഇതുവരെ ഒന്നും പറഞ്ഞിരുന്നില്ല, ഇപ്പോൾ ആദ്യമായി പറയുകയാണ്. സീമയുടെ വാക്കുകൾ, കുടുംബ ജീവിതത്തില്‍ പാളിച്ച വന്നത് ഞങ്ങളുടെ രണ്ടുപേരുടെയും സ്വഭാവങ്ങൾ ഒത്തുപോകില്ലായിരുന്നു. അദ്ദേഹത്തിന്റെ മേഖലയും എന്റെ മേഖലയും വേറെയാണ്. ഇപ്പോൾ ഞാനത് തുറന്ന് പറയാൻ നിന്നാൽ അത് വലിയ വിവാദങ്ങളിലേക്ക് കടന്ന് ചെല്ലും, അതുകൊണ്ട് അതിനെ കുറിച്ച് ഇപ്പോൾ കൂടുതലൊന്നും എനിക്ക് പറയാൻ കഴിയില്ല.

എന്റെ വിവാഹത്തിന് മുമ്പ് ഒരുപാട് പേര് എന്നോട് പറഞ്ഞിരുന്നു, ഈ കാണിക്കുന്നത് മണ്ടത്തരമാണ്, അത് ചെയ്യരുത് എന്ന്, അദ്ദേഹം സിനിമ മേഖലയിൽ വലിയ സ്വാധീനമുള്ള ആളാണ്. പക്ഷെ അപ്പോഴത്തെ എന്റെ വീട്ടിലെ അവസ്ഥ വളരെ മോശമായിരുന്നു, അച്ഛൻ പോയി, അമ്മ ക്യാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുകയുമാണ്. സഹോദാരങ്ങൾ വിവാഹം കഴിഞ്ഞ് കുടുംബമായി താമസിക്കുന്നു. അമ്മയും കൂടി നഷ്ടപ്പെട്ടാല്‍ എനിക്കാര് എന്നൊരു ചോദ്യം എന്റെ മനസിലുണ്ടായപ്പോൾ വിവാഹം എന്ന തോന്നൽ വന്നു. ഒരു പ്രണയ വിവാഹമൊന്നും ആയിരുന്നില്ല. എന്നെ വിവാഹം കഴിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവം എനിക്ക് അറിയാമായിരുന്നു.
അങ്ങനെ അദ്ദേഹത്തെ കുറിച്ച് എനിക്കെല്ലാം അറിയാമല്ലോ, ആ രീതിയിൽ വന്ന ഒരു ആലോചന ആയിരുന്നു. പക്ഷെ ചില കാര്യങ്ങളിൽ എടുത്ത് ചാടുന്ന ഒരു സ്വഭാവം എനിക്കുണ്ട്, അതാണ് എന്റെ വിവാഹ കാര്യത്തിലും സംഭവിച്ചത്. 1994 ലാണ് വിവാഹം കഴിഞ്ഞത്. 2000 വരെ അവിടെ ഉണ്ടായിരുന്നു. ആ കാലത്ത് ഒരുപാട് പ്രശ്‌നങ്ങള്‍ ജീവിതത്തിലുണ്ടായി. ഒരുമിച്ച് പോകാൻ ഒട്ടും പറ്റില്ല എന്ന അവസ്ഥ വന്നപ്പോഴാണ് വേർപിരിയാൻ തീരുമാനിച്ചത്. മകൻ ജനിച്ചിട്ടും ഞങ്ങൾ തമ്മിൽ യാതൊരു കോണ്ടാക്റ്റും ഉണ്ടായിരുന്നില്ല. അടുത്ത കാലത്തായി ചില കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. അധികം താമസിക്കാതെ ഇതെല്ലാം തുറന്ന് പറയേണ്ടി വരും. കൂടാതെ രണ്ടാമതൊരു വിവാഹം കഴിക്കാഞ്ഞതും എന്തുകൊണ്ടാണ് എന്നും അപ്പോൾ പറയും എന്നാണ് സീമ പറയുന്നത്..
Leave a Reply