പെണ്മക്കളെല്ലാം ഇനി എങ്കിലും ഉറച്ച നിലപാട് എടുക്കണം ! സ്ത്രീ തന്നെ ആണ് ധനം..സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം ! സുരേഷ് ഗോപി പറയുന്നു !

സ്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിയമപരമായി തെറ്റായ ഒന്നാണ് എങ്കിലും യാതൊരു കുറവുയമില്ലാതെ ഇന്നും അത് പഴയതിലും ശക്തമായി തുടരുന്നു എന്നത് വളരെ ഗൗരവമേറിയ ഒന്നാണ്. പെണ്മക്കൾ ജനിക്കുമ്പോൾ തന്നെ അവർക്ക് സ്രീധനം കൊടുക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുന്നവരാണ് മലയാളികളിൽ കൂടുതൽ പേരും. ചിലർ ഇപ്പോഴും പെൺകുട്ടികൾ ഒരു ബാധ്യതയായി തന്നെ കാണുന്നവരാണ്. പെൺകുട്ടികൾക്ക് രക്ഷിതാക്കൾ നൽകേണ്ടത് ആത്മധൈര്യവും ഒപ്പം സ്വന്തം കാലിൽ നിൽക്കാനുള്ള ഒരു ജോലിയുമാണ്. മറ്റൊന്നിനും ആർക്കും വേണ്ടി ഇല്ലാതാക്കാനുള്ളതല്ല നമ്മുടെ ജീവിതം എന്ന് ഓരോ പെൺകുട്ടിയും മനസിലാക്കണം. ആത്മധൈര്യത്തോടെ മുന്നോട്ട് പോകാൻ പഠനവും ജോലിയുമാണ് ഒരു പെൺകുട്ടിക്ക് ഏറ്റവും അത്യാവിഷമെന്നു വീട്ടുകാരും മനസിലാക്കുക.

നമ്മുടെ കണ്മുന്നിൽ എത്ര അനുഭവങ്ങൾ ഉണ്ടായാലും അതിനെ ഒന്നും നാം പരിഗണിക്കുകപോലുമില്ല. ഇപ്പോഴിതാ യുവ ഡോക്ടർ ഷഹ്ന ആ,ത്മ,ഹ,ത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടനും മുൻ എം പിയുമായ സുരേഷ് ​ഗോപി. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്ന് സുരേഷ് ​ഗോപി പറയുന്നു. സ്ത്രീ തന്നെ ആണ് ധനമെന്നും അദ്ദേഹം പറയുന്നു.

അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ, “ഷഹ്ന എന്നല്ല ഇതുപോലെയുള്ള ഏത് പെണ്മക്കളയാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി, സ്ത്രീധന സമ്പ്രദായം ഒടുങ്ങണം. സ്ത്രീ തന്നെ ആണ് ധനം..സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം. dr shahna ജീവിക്കും. കരുത്തും തന്റേടവും ഉള്ള സ്ത്രീമനസ്സുകളിലൂടെ. SAY NO TO DOWRY AND SAVE YOUR SONS”, എന്നാണ് സുരേഷ് ​ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഉത്രയും, വിസ്മയയും അങ്ങനെ നിരവധി പേരുകളുടെ ഒപ്പം ഒരു പേരുകൂടി എഴുതി ചേർക്കുന്നു, ഇവിടെ മാറേണ്ടത് പെൺകുട്ടികളും അവരുടെ വീട്ടുകാരുമാണ്, സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍, വിവാഹം മുടങ്ങുമെന്ന വിഷത്തില്‍ ആയിരുന്നു ഷഹ്ന ജീവനൊടുക്കിയത്. കേ,സി,ല്‍ ഭാവി വരനും പിജി വിദ്യാർത്ഥിയുമായ ഡോ. റുവൈസിനെ പൊ,ലീ,സ് അറസ്റ്റ് ചെയ്തതിട്ടുണ്ട്. ഷഹ്നയുടെ മരണശേഷം ഒളിവില്‍ പോയ ഇയാളെ ബന്ധുവീട്ടില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. കരുനാഗപ്പള്ളിയില്‍ വച്ച് പിടികൂടിയാണ് റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്ത ശേഷം ആയിരുന്നു അറസ്റ്റ്.  ഒപ്പം റുവൈസിനെ മെഡിക്കൽ ബോർഡിൽ നിന്നും  സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *