എത്ര തിരക്കുണ്ടെങ്കിലും അദ്ദേഹം എനിക്ക് നിസ്കരിക്കാൻ വേണ്ടി “ഏത് പള്ളി കണ്ടാലും സാർ നിർത്തി തരും”! ഭക്ഷണവും കഴിപ്പിച്ച ശേഷമാണ് പിന്നെ പോകുന്നത് ! സുരേഷ് ഗോപിയുടെ ഡ്രൈവർ പറയുന്നു !

സുരേഷ് ഗോപി മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം അദ്ദേഹം ഏറെ കാരുണ്യ പ്രവർത്തങ്ങൾ ചെയ്യുന്ന വ്യക്തിയും അതോടൊപ്പം ഇന്ന് വളരെ സജീവ രാഷ്ട്രീയ പ്രവർത്തകനുമാണ്. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായി പലരും അദ്ദേഹത്തെ വിമർശിക്കുന്നുണ്ട്. ഇപ്പോൾ വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് അദ്ദേഹത്തിന്റെ ഡ്രൈവർ ഷമീർ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. 20 വർഷമായി സുരേഷ് ഗോപിക്കൊപ്പമുള്ള ആളാണ് ഷമീർ. ചെറിയ പ്രായം മുതൽ ഷമീർ സുരേഷ് ഗോപിക്കൊപ്പമാണ്. സുരേഷ് ഗോപി ഒരുപാട് പാവങ്ങളെ സഹായിക്കുന്ന ആളാണ് എന്ന് ഷമീർ പറയുന്നു. ഷമീറിന്റെ വാക്കുകളിലേക്ക്.

സുരേഷ് സാർ രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പ് തന്നെ ഞാൻ അദ്ദേഹത്തിനൊപ്പം ആണ്. അദ്ദേഹം പാവങ്ങൾക്ക് വേണ്ടി എവിടെ എന്ത് കണ്ടാലും കയറി ഇടപെടുന്ന ആളാണ്. ദൂരയാത്രകൾ ചെയ്യുമ്പോൾ നോമ്പ് സമയത്ത് ഞാൻ നോമ്പാണെങ്കിൽ ഏതെങ്കിലും പള്ളി കാണുമ്പോൾ അദ്ദേഹം എന്നോട് പള്ളിക്കകത്തേക്ക് കയറ്റാൻ പറയും. എന്നെ പള്ളിയിൽ കയറ്റി നോമ്പു മുറിപ്പിക്കുകയും ഏറ്റവും അടുത്തുള്ള ഹോട്ടലിൽ കയറ്റി ഭക്ഷണം വാങ്ങി കഴിപ്പിക്കുകയും ചെയ്തതിനു ശേഷമേ പിന്നെ യാത്ര തുടരുകയുള്ളൂ. അതുപോലെതന്നെ നിസ്കരിക്കാനുള്ള സമയവും സൗകര്യവും സാർ എനിക്ക് ചെയ്തു തരാറുണ്ട്. എല്ലാവരോടും നല്ല ആദരവ് ആണ്.

പക്ഷെ തെറ്റ് കണ്ടാൽ അദ്ദേഹം ഇടപെടും, അത് ആരാണെങ്കിലും അദ്ദേഹം പറയേണ്ടത് പറഞ്ഞിരിക്കും. പണ്ടുമുതലേ നല്ല പ്രവർത്തനം ആണ്. ഒരുപാട് തിരക്കുള്ള സമയത്ത് പോലും സാർ എന്റെ കല്യാണത്തിന് വരികയും എന്റെ കുഞ്ഞ് ജനിച്ചപ്പോൾ വരികയും ഒക്കെ ചെയ്തിട്ടുണ്ട്. ഒരുപാട് സഹായങ്ങൾ ചെയ്യുന്ന പച്ചയായ മനുഷ്യൻ ആണ്. രാഷ്ട്രീയത്തിൽ ഒരുപാട് ശത്രുക്കൾ ഉണ്ട് സാറിന്. എല്ലാവർക്കും ഭരണം വേണം, അതാണ് രാഷ്ട്രീയം. പക്ഷെ സാറിന് ആ രാഷ്ട്രീയം അറിയില്ല. വളരെ ശുദ്ധനായ മനുഷ്യാനാണ് അദ്ദേഹം.

അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ ഫാമിലിയും വളരെ സിംപിൾ ആണ്. അവർക്ക് എങ്ങിനെ വേണമെങ്കിലും ലക്ഷ്വറി ആയിട്ട് ജീവിക്കാം. അവരൊക്കെ സാധാരണ ജീവിതമാണ് നയിക്കുന്നത്. പിള്ളേരുടെ കുഞ്ഞുന്നാൾ മുതൽ ഞാൻ അവിടെയുണ്ട്. എന്നെ വേറെ ബിസിനസ് ചെയ്യാനൊക്കെ സർ സഹായിച്ചിട്ടുണ്ട്. സർ ഈ പ്രാവശ്യം ജയിക്കും. എല്ലാവർക്കും സാറിനെ ജയിപ്പിക്കാൻ ആണ് താല്പര്യം. കള്ള പ്രചാരങ്ങൾ എല്ലാം ആളുകൾ മനസിലാക്കി കഴിഞ്ഞു. സാർ ഒരാളെയും കുറിച്ച് മോശമായി സംസാരിക്കില്ല എന്നും ഷമീർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *